രമേഷ് പിഷാരടി നായകനായെത്തുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ. രമേഷ് പിഷാരോടിക്ക് ആശംസകൾ! 3+
"രമേഷ് പിഷാരടി ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിൽ നായകൻ"Archives: News
News about Sakhas
തുളസീദളത്തിൽ പലവട്ടം കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കഥാകാരി വൈക എന്ന ഗീത സതീഷ് പിഷാരോടിയുടെ മലയാളത്തിലുള്ള താഴെപ്പറയുന്ന മൂന്നു പുസ്തകങ്ങളുടെ പ്രകാശനം 29-08-2021നു വൈകീട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടന്നു. 1.കവിതാസമാഹാരം നക്ഷത്രഗീതകം (മഞ്ജരി ബുക്സ് ) 2.മിനിക്കഥ സമാഹാരം വൈകയുടെ കഥകൾ (മഞ്ജരി ബുക്സ് ) 3.ചെറുകഥാ സമാഹാരം സമ്മാനപ്പൊതി (വായനപ്പുര പബ്ലിക്കേഷൻസ് ) മനസ്സിലെ ചിന്തകൾ ഭാവനയെ കൂട്ട്പിടിച്ച് തൂലികയിലൂടെ പുറംലോകം കാണാനിറങ്ങുമ്പോൾ, അവർക്കായി അച്ചടിമഷിയുടെ നിറച്ചാർത്തും, വസിക്കുന്നതിനായി ഒരു ചന്തമുള്ള പുസ്തകവും നൽകാൻ കഴിയുമ്പോൾ ഒരെഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിയ്ക്ക് കിട്ടുന്ന സംതൃപ്തി, അതു വാക്കുകളാൽ വർണ്ണിക്കുക അസാധ്യമാണ്.. എന്നാണ് ഗീത ആ നിമിഷത്തെ വരവേൽക്കാനുള്ള തൻറെ ഔത്സുക്യത്തെ വാക്കുകളിലൂടെ കുറിക്കുന്നത്. ശുകപുരത്ത്…
"വൈകയുടെ പുസ്തകപ്രകാശനം"ഇന്നലെ, 28-08-2021 ശനിയാഴ്ച രാവിലെ 10 മണിക്ക് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ വെച്ച് സമാജത്തിന്റെയും വിവിധ ഘടകങ്ങളുടെയും പുതിയ ഭരണ സമിതി ചുമതലകൾ ഏറ്റെടുത്തു. പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടാൻ താഴെക്കാണുന്ന പേജുകളുടെ ലിങ്കുകൾ ക്ലിക്ക് ചെയ്ത് (Central GC, PE&WS, PP&TDT, Thulaseedalam) കാണുക. കേന്ദ്ര ഭരണസമിതി (Central GC) പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി (PE&WS) പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡവവലപ്മെന്റ് ട്രസ്റ്റ്( PP&TDT) പ്രസിദ്ധീകരണങ്ങൾ – തുളസീദളം/ വെബ്‌സൈറ്റ് (Thulaseedalam & Website) 4+
"പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു"തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം മകൻ ശ്രീ T P മോഹനകൃഷ്ണൻ, പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ 2KV ഇൻവെർട്ടർ, ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ JBL ബ്ലൂടൂത്ത് സ്‌പീക്കർ & സൗണ്ട് സിസ്റ്റം, മന്ദിരത്തിൻെറ പ്രവേശന ഭാഗത്ത് സൗകര്യപ്രദമായ രീതിയിൽ രണ്ട് ഗ്രാനൈറ്റ് ബെഞ്ചുകൾ എന്നിവ സ്ഥാപിച്ചു നൽകി സമാജത്തിന് സമർപ്പിച്ചു. 6+
"തൃപ്പറ്റപിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം സമാജം ആസ്ഥാനമന്ദിരത്തിലേക്ക് ഉപകരണങ്ങൾ നൽകി"കല്ലുവഴി തെക്കെപ്പാട്ട് പിഷാരത്ത് ശ്രീമതി ടി പി ശൈലജ ആഗസ്ത് 26നു കുചേലവൃത്തത്തിലെ ശ്രീകൃഷ്ണനായി തന്റെ ഏറെക്കാലമായുള്ള ആഗ്രമായ കഥകളി അരങ്ങേറ്റം കുറിക്കുന്നു. ശ്രീമതി ശൈലജ, കല്ലേക്കുളങ്ങര സായൂജ്യത്തിൽ ശ്രീ പി പി നാരായണന്റെ(പുത്തൂർ പിഷാരം) പത്നിയും GLP സ്കൂൾ കൊപ്പം(പാലക്കാട്) സ്കൂളിലെ പ്രധാന അദ്ധ്യാപികയുമാണ്. ഇതിനു മുമ്പ് 2019 ൽ രാവിലെ 8 മണി മുതൽ തുടർച്ചയായി ഏകദേശം 14 മണിക്കൂറിനു മുകളിൽ ‘സംപൂർണ രാമായണം’ കഥകളി അവതരിപ്പിച്ചു് URF World Records, Best Of India Records എന്നീ രണ്ടു റെക്കോർഡുകളും സ്വന്തമാക്കിയ വനിതാസംഘത്തിലും ശ്രീമതി ശൈലജ പങ്കെടുത്തിട്ടുണ്ട്. ശ്രീമതി ശൈലജക്ക് ആശംസകൾ നേരുന്നു. അവരുടെ അരങ്ങേറ്റത്തെക്കുറിച്ച് വന്ന പത്ര ലേഖനം ഇവിടെ…
"55 വയസ്സിൽ ശ്രീകൃഷ്ണനായി കഥകളി അരങ്ങേറ്റം കുറിക്കാൻ ശൈലജ ടീച്ചർ"ശ്രീ രാജൻ രാഘവൻ അഭിനയിച്ച ഒരു സംസ്കൃതം സിനിമ പ്രതികൃതി 22-08-2021നു റിലീസ് ചെയ്തിരിക്കുന്നു. ഡോ. നിതീഷ് ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിപിൻ ഉണ്ണി, സുനിൽ സുഖദ, ചിന്മയി രവി എന്നിവരാണ്. സംസ്കൃതത്തെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒരു പാട് കാലത്തെ പരിശ്രമമാണ് പ്രതികൃതി. First Shows അതുപോലെ Sanskritott എന്ന OTT പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. https://www.firstshows.com/movie/pratikriti അതുപോലെ www.sanskritott.com എന്നിവയിലൂടെയും ഈ ചിത്രം കാണാൻ സാധിക്കും. ശ്രീ രാജൻ രാഘവന് അഭിനന്ദനങ്ങൾ 3+
"രാജൻ രാഘവൻ സംസ്കൃത ചിത്രത്തിൽ"സ്കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി സ്വന്തം അനുജനെ പുലിക്കുട്ടനാക്കിയ ചേച്ചി വാർത്തകളിൽ നിറയുന്നു. കുണ്ടൂർ പിഷാരത്ത് ജയചന്ദ്രന്റെയും പാലൂർ പുത്തൻ പിഷാരത്ത് സജിതയുടെയും മക്കളാണ് ശ്രേയയും ശ്രീരാമും. അവരെക്കുറിച്ചു വന്ന ലേഖനം വായിക്കാം 2+
"ചേച്ചിയുടെ സ്വന്തം പുലിക്കുട്ടൻ"കോവിഡ് കാലത്തെ ഓൺലൈൻ പഠനങ്ങൾക്കുപകരിക്കും വിധം വൈദ്യുതി എത്താത്ത വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു കൊണ്ട് ഒരദ്ധ്യാപകൻ മാതൃകയാവുന്നു.
"ഹരിദാസൻ മാഷിൻ്റെ പ്രവർത്തനങ്ങൾക്ക് വൈദ്യുതിത്തിളക്കം"അനന്യമീ കുഞ്ഞു ലോകം എന്ന പേരിൽ അനന്യ സതീഷ് പിഷാരോടിയെക്കുറിച്ച് ഇന്നത്തെ(31-7-21)ലെ മാതൃഭൂമി കൊച്ചി പതിപ്പിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. വെബ്‌സൈറ്റ് വഴിയും, തുളസീദളം വഴിയും പലപ്പോഴായി നാം പരിചയപ്പെടുത്തിയ അനന്യയെ മാതൃഭൂമി ലേഖകൻ ടി.ജെ. ശ്രീജിത്ത് പരിചയപ്പെടുത്തുന്ന ലേഖനം താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വായിക്കാം. https://www.mathrubhumi.com/ernakulam/news/30jul2021-1.5870778 News published earlier in our website. 5+
"അനന്യമീ കുഞ്ഞു ലോകം"ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിന്റെ പരിശീലകൻ പരേതനായ ഭാഗവതാചാര്യൻ ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെയും, മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സതിയുടെയും മകനായ ദത്തനാണ്. വിവിധ മലയാളം വാർത്താ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിനൊപ്പം ശ്രീ ദത്തനും അഭിനന്ദനങ്ങൾ 25+
"മീരാഭായ് ചാനുവിന്റെ ഒളിമ്പിക് മെഡലിന് പിന്നിലൊരു പിഷാരോടി"










Recent Comments