പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ

പിഷാരോടി എഡ്യൂക്കേഷൻ & വെൽഫെയർ സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാർഡ്, സ്ക്കോളർഷിപ്പ് വിതരണവും പ്രമുഖ കലാകാരന്മാരെ ആദരിക്കലും 28/11/2021 ന് പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് നടന്നു. പിഷാരോടി സമാജം ജനൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ ഏവരേയും സ്വാഗതം ചെയ്തു. പിഷാരോടി സമാജം പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രാഥമിക തലങ്ങളിൽ എ പ്ലസ്സ് നേടുക എന്നതിനുപരി ആത്യന്തികമായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ജീവിതത്തിൽ എ പ്ലസ്സ് വിജയങ്ങൾ നേടുകയെന്നാവണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. വലിയ വിദ്യാഭ്യാസ ധനസഹായങ്ങൾ ഏർപ്പെടുത്തി നൽകുന്നതിലൂടെ അത്…

"പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ"

“ഇൻട്രോമെറ്റ് 2021” പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന പി.ആർ.പിഷാരടിയെ ആദരിക്കും

ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (കുസാറ്റ്) നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ സംഘടിപ്പിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയെക്കുറിച്ചുള്ള ഇന്റർനാഷണൽ സിമ്പോസിയം (‘ഇൻട്രോമെറ്റ് 2021’) കേരളത്തിലെ മൂന്ന് പ്രമുഖ ശാസ്ത്രജ്ഞരെ ആദരിക്കും. – ആർ.അനന്തകൃഷ്ണൻ, അന്ന മൊടയിൽ മണി, പി.ആർ.പിഷാരടി, രാജ്യത്തെ കാലാവസ്ഥാ ഗവേഷണത്തിൽ ഗണ്യമായ സംഭാവന നൽകിയവർ. സിമ്പോസിയത്തിൽ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഇന്ത്യൻ തപാൽ വകുപ്പ് ചൊവ്വാഴ്ച പ്രത്യേക തപാൽ കവറുകൾ പുറത്തിറക്കുമെന്ന് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സ്ഥാപക ഡയറക്ടർ കെ.മോഹൻകുമാർ പറഞ്ഞു. അവരെ ആദരിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. പി.ആർ. പിഷാരടി അന്താരാഷ്‌ട്ര പ്രശസ്തി നേടിയ, ‘ഇന്ത്യൻ റിമോട്ട് സെൻസിംഗിന്റെ പിതാവ്’…

"“ഇൻട്രോമെറ്റ് 2021” പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന പി.ആർ.പിഷാരടിയെ ആദരിക്കും"

Award & Scholarship Distribution Function

We welcome all to the Award & Scholarship Distribution function of this year which will be inaugurated by Adv. K Rajan, Hon. Minister for Revenue of Kerala, wherein we will also be felicitating Senior Maddalam Artiste  Shri. Kongad Sukumaran, Senior Krishnattam Artiste Shri. T P Narayana Pisharody, Upcoming Mural Artiste Shri. Santhosh Mavoor,    Kathakali Artiste Shri. Kottakkal Hareeswaran. An art exhibition by our members is also being arranged on the same day. The detailed…

"Award & Scholarship Distribution Function"

സമാജം ചിത്രകലാ പ്രദർശനം ഒരുക്കുന്നു

ചിത്രകലയിൽ അഭിരുചിയുള്ളവർക്കായി നവംബർ 28നു പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ അവാർഡ് വിതരണ സമ്മേളനത്തോടനുബന്ധിച്ച് ഒരു ചിത്രകലാ പ്രദർശനം ഒരുക്കുന്നു. 10 വയസ്സിനു മുകളിലുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. A-2, A-3 സൈസ് അളവിലുള്ള ചിത്രങ്ങൾ ആയിരിക്കണം ഇതിനായി ഒരുക്കേണ്ടത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര് വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പ്രദർശനത്തിനുള്ള ചിത്രങ്ങൾ നവംബർ 25ന് മുമ്പേ സമാജം ആസ്ഥാന മന്ദിരത്തിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7304470733 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ജന. സെക്രട്ടറി

"സമാജം ചിത്രകലാ പ്രദർശനം ഒരുക്കുന്നു"

ഗുരുവായൂർ ഗസ്റ്റ് ഹൗസ് മാനേജർ ശ്രീ അച്ചുത പിഷാരടിക്ക് യാത്ര അയപ്പ്

കഴിഞ്ഞ ആറുവർഷക്കാലം ഗുരുവായൂരിലെ പിഷാരോടി സമാജം ഗസ്റ്റ് ഹൗസ് മാനേജറായി പ്രവർത്തിച്ചു വന്നിരുന്ന ശ്രീ അച്ചുതപ്പിഷാരടിക്ക് 1-11=2021 ന് ഗസ്റ്റ് ഹൗസിൽ വച്ച് സമാജം പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന വിശേഷാൽ യോഗത്തിൽ വച്ച് സമുചിതമായി യാത്ര അയപ്പ് നല്കി. പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി അച്ചുതപ്പിഷാരടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ സ്നേഹോപഹാരം സമർപ്പിച്ചു. സമാജം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർക്ക് പുറമെ സമാജം ജോ. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, PP& TDT സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ, PP&TDT ജോ സെക്രട്ടറി ശ്രീ പി മോഹനൻ, PP&TDT ട്രഷറർ ശ്രീ കെ പി രവീന്ദ്രൻ…

"ഗുരുവായൂർ ഗസ്റ്റ് ഹൗസ് മാനേജർ ശ്രീ അച്ചുത പിഷാരടിക്ക് യാത്ര അയപ്പ്"

CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ

പാലക്കാട് ശാഖ മെമ്പർമാരായ ശ്രീ കരിമ്പുഴ പിഷാരത്തെ മോഹനൻറെയും മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ഓമനയുടെയും പുത്രൻ അഖിൽ മോഹനൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ ഓഫ് ഇന്ത്യയുടെ സി എ ഫൈനൽ പരീക്ഷയിൽ (2021 ജൂണിൽ നടന്നത്) വിജയിച്ചിരിക്കുന്നു. അഖിൽ മോഹനന് പാലക്കാട് ശാഖ എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം അദ്ദേഹത്തിൻറെ ഭാവി ഭാസുരം ആകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

"CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ"

KSCEBCFC സാമൂഹ്യ – സാമ്പത്തിക വിവര ശേഖരണ സർവ്വേ യോഗത്തിൽ പിഷാരോടി സമാജം പങ്കെടുത്തു

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷൻെറ നേതൃത്വത്തിൽ മുന്നാക്ക വിഭാഗങ്ങൾക്കിടയിൽ നടത്താനുദ്ദേശിക്കുന്ന സാമൂഹ്യ- സാമ്പത്തിക വിവര ശേഖരണ സർവ്വേയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് M R ഹരിഹരൻ നായർ ഇന്ന് (20/10/21) പാലക്കാട് വിളിച്ച് ചേർത്ത യോഗത്തിൽ പിഷാരോടി സമാജം ജനറൽ സെക്രട്ടറി, പാലക്കാട് ശാഖാ പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേരളത്തിൽ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അതിൻെറ അടിസ്ഥാനത്തിൽ ആവശ്യമായ പരിഹാര നിർദ്ദേശങ്ങളുമായി സർക്കാരിന് സമർപ്പിക്കാനുമാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഒരു പഞ്ചായത്ത് വാർഡിൽ നിന്നും ഏറ്റവും കുറഞ്ഞത് അഞ്ച് കുടുംബങ്ങളിൽ നിന്നും എന്ന രീതിയിൽ സംസ്ഥാനതലത്തിൽ ഏകദേശം…

"KSCEBCFC സാമൂഹ്യ – സാമ്പത്തിക വിവര ശേഖരണ സർവ്വേ യോഗത്തിൽ പിഷാരോടി സമാജം പങ്കെടുത്തു"

സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം

കലാമന്ദിർ ഡാൻസ് അക്കാദമി, മലേഷ്യ നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം നൽകി ആദരിക്കുന്നു. ഒക്ടോബർ 17 നു FB ലൈവിലൂടെയാണ് ചടങ്ങ് നടത്തുന്നത്. 13 രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ കലാ പ്രതിഭകൾ ഈ നവരാത്രി ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി. യുവചൈതന്യം ഒരുക്കിയ നവരാത്രി ക്‌ളാസിക് ഫെസ്റ്റിലും ശ്രീമതി സൗമ്യ ഭരതനാട്യം അവതരിപ്പിക്കുകയുണ്ടായി. ശ്രീമതി സൗമ്യ ബാലഗോപാലാലിന് അഭിനന്ദനങ്ങൾ!

"സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം"

രഞ്ജിനിക്കും ഹരീശ്വരനും തോടയം അവാർഡ്

തോടയം കഥകളി ക്ലബ് നൽകുന്ന 2021 കഥകളി അവാർഡുകൾ പ്രഖ്യാപിച്ചു. തോടയം പുരസ്‌കാരം ശ്രീമതി രഞ്ജിനി സുരേഷിനും യുവപ്രതിഭാ പുരസ്‌കാരം ശ്രീ കോട്ടക്കൽ ഹരീശ്വരനും ആണ് ലഭിച്ചത്. മറ്റുപുരസ്കാര ജേതാക്കൾ ഇവരാണ്. ടി എൻ ബാലകൃഷ്ണൻ തമ്പാൻ പുരസ്‌കാരം- ശ്രീ രാമൻ നമ്പൂതിരി, വള്ളത്തോൾ പുരസ്‌കാരം – ശ്രീ കല്ലുവഴി വാസു, പി കെ എസ് രാജ പുരസ്‌കാരം – ശ്രീ കലാ. കേശവൻ നമ്പൂതിരി. പുരസ്‌കാര വിതരണം തോടയം കഥകളി ക്ലബ്ബിന്റെ 32 മത് വാർഷികത്തോടനുബന്ധിച്ച് ദേശീയ കഥകളി ദിനമായ ഒക്ടോബർ 16 ശനിയാഴ്ച കോഴിക്കോട് തളിയിലുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും. അന്നേ ദിവസം ഇരുവരുടെയും കഥകളിയും ഉണ്ട്…

"രഞ്ജിനിക്കും ഹരീശ്വരനും തോടയം അവാർഡ്"

Congratulations Sangeetha Mahesh

Smt. Sangeetha Mahesh has secured  Company Secretary degree from the Institute of Company Secretaries of India. She is Daughter of Suseela ( Rishinarada Mangalam Pisharam) and Raveendran ( Kootala Pisharam) and wife of  Mahesh Vasudevan ( Perungottu kurishi Pisharam). They have a son named Mukund Mahesh. Pisharody Samajam and Website congratulate Sangeetha on this Achievement.  

"Congratulations Sangeetha Mahesh"