മട്ടന്നൂർ പഞ്ചവാദ്യ സംഘം നൽകുന്ന ഇത്തവണത്തെ മദ്ദളവാദ്യ കലാനിധി സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം, തിമില വാദന കലയിലെ അതുല്യ പ്രതിഭ ശ്രീ ഒറ്റപ്പാലം ഹരിക്കു നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. , സദനം രാമചന്ദ്രമാരാർ സ്മാരക എൻഡോവ്മെന്റ് അവാർഡ് വാദ്യകലാകാരൻ ശ്രീ നടുവട്ടം നിത്യാനന്ദനും നൽകുന്നതാണ്. അവാർഡുകൾ ജനുവരി 9 നു മട്ടന്നൂരിൽ വെച്ച് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ സമ്മാനിക്കും. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ശ്രീ ഹരിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ!
"സദനം രാമചന്ദ്രമാരാർ സ്മാരക വാദ്യകലാ പുരസ്കാരം ഒറ്റപ്പാലം ഹരിക്ക്"Archives: News
News about Sakhas
സംവിധായകൻ രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പണികൾ പുരോഗമിക്കുന്നതായി രമേഷ് പിഷാരടി അറിയിച്ചു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. നിര്‍മ്മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയും, പ്രൊഡക്ഷന്‍ ഡിസൈനര്‍.ബാദുഷ എന്‍ എം ഉം ആണ്. ആദ്യ രണ്ടു ചിത്രങ്ങളായ പഞ്ചവർണ്ണ തത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രമേഷ് തന്റെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
"രമേഷ് പിഷാരോടിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു"കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതി വിവിധ സാഹിത്യ മേഖലകളിൽ നിന്നുമുള്ളവർക്ക് പുരസ്കാരം ( 20000 രൂപ വീതം) നൽകുന്നു. ഇതിൽ മിനിക്കഥ വിഭാഗത്തിൽ വൈക എന്ന ഗീത സതീഷ് പിഷാരോടിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നു. താഴെപ്പറയുന്നവയാണ് മറ്റു പുരസ്‌കാരങ്ങൾ: നോവൽ – ജേക്കബ് ഏബ്രഹാം ( കുമരി), ചെറുകഥ – സ്മിതാ ദാസ് (ശംഖുപുഷ്പങ്ങൾ), ബാലസാഹിത്യം – കെ.എം. ഹാജറ ( പനിനീർപ്പൂവ്), വൈജ്ഞാനികം – ഡോ.എം.എൻ.ആർ.നായർ ( വിവിധ ഗ്രന്ഥങ്ങൾ), മിനിക്കഥ– വൈക ( വൈകയുടെ കഥകൾ). കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ കൈരളി സരസ്വതി സാഹിത്യ പ്രതിഭാ പുരസ്കാരം രവിവർമ തമ്പുരാന് ആണ് നൽകുന്നത്. 25000 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ്…
"വൈകക്ക് കൈരളി സരസ്വതി സാഹിത്യ പുരസ്കാരം"ആലങ്ങാട് കൃഷ്ണപുരത്ത് പിഷാരത്ത് വേണുഗോപാലിൻ്റേയും ജയശ്രീയുടേയും മകൾ ഗായത്രി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈഫ് സയൻസ് എന്ന വിഷയത്തിൽ എം.ഫിൽ (MPhil) നേടി. ഗായത്രി പിഷാരോടിക്ക് പിഷാരോടി സമാജത്തിൻ്റേയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
"ഗായത്രിക്ക് അഭിനന്ദനങ്ങൾ"കാലടി ക്ഷേത്ര കലാസ്വാദക സമിതി പ്രസിദ്ധ തിമില വിദ്വാനായ ശ്രീ പെരുവനം കൃഷ്ണകുമാറിനെ (പെരുവനം തെക്കേ പിഷാരം )സുവർണ്ണ മുദ്ര പുരസ്‌കാരം നൽകി ആദരിച്ചു. കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന പഞ്ചവാദ്യോൽസവത്തോടനുബന്ധിച്ചാണ് ഈ ആദരം ചടങ്ങ് നടന്നത്. എല്ലാവർഷവും നൽകി വരുന്ന ഈ അഭിമാന പുരസ്‌കാരം മുൻ വർഷങ്ങളിൽ പല്ലാവൂർ രാഘവ പിഷാരോടിയടക്കമുള്ള പ്രഗത്ഭർക്ക് ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യം ക്ഷേത്രങ്ങളിൽ സാധാരണ ഉത്സവങ്ങളിലാണ് നടക്കാറ്. എന്നാൽ 24 വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യോത്സവം ആസ്വാദനത്തിന് വേണ്ടി മാത്രമാണ് എന്ന പ്രത്യേകതയുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ കൊടകര ആറേശ്വരം പിഷാരത്ത് അംബിക. മക്കൾ: ഐശ്വര്യ വൈഭവ് ,അശ്വതി, മരുമകൻ വൈഭവ് (ചെറുകാട് പിഷാരം). ശ്രീ കൃഷ്ണ കുമാറിന് പിഷാരോടി…
"പെരുവനം കൃഷ്ണകുമാറിന് സുവർണ്ണ മുദ്ര പുരസ്കാരം"2021 ലെ തൃപ്പൂണിത്തുറ കൊച്ചപ്പൻ തമ്പുരാൻ പുരസ്കാരം വാദ്യ കലാകാരൻ (ചെണ്ട) പെരുവനം പ്രകാശന്. ശ്രീ ടി പി പ്രകാശൻ എന്ന കുട്ടി പെരുവനം തെക്കേ പിഷാരത്ത് പരേതനായ രാമ പിഷാരോടിയുടെയും എരുമപ്പെട്ടി തിപ്പല്ലൂർ പിഷാരത്ത് പരേതയായ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് സഹോദരങ്ങൾ മുകുന്ദൻ, ഗോപാലകൃഷ്ണൻ (വാദ്യ കലാകാരൻ-ചെണ്ട ), മുരളി (ഇലത്താളം). ശ്രീ പ്രകാശന് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
"തൃപ്പൂണിത്തുറ കൊച്ചപ്പൻതമ്പുരാൻ പുരസ്കാരം പെരുവനം പ്രകാശന്"ശ്രീ ആർ ശ്രീകുമാറിന് 2020 – 21 ലെ മികച്ച ഗവൺമെന്റ് യു പി സ്കൂൾ അദ്ധ്യാപകനുള്ള കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ് ലഭിച്ചു. പുലിപ്പാറക്കുന്ന് ഗവ. എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ആയ ശ്രീകുമാർ കാരൂർ പിഷാരത്ത് പരേതനായ ഗോപാല പിഷാരടിയുടെയും പരേതയായ രാമപുരത്ത് പിഷാരത്ത് ഭാഗീരഥി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ – പ്രീത – കാട്ടകാമ്പാൽ പിഷാരം. മക്കൾ – നവ്യ ശ്രീകുമാർ, അരവിന്ദ് ശ്രീകുമാർ. ശ്രീകുമാർ മാസ്റ്റർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
"ആർ ശ്രീകുമാറിന് 2020 – 21 ലെ കേരള സംസ്ഥാന PTA വിദ്യാഭ്യാസ അവാർഡ്"സമ്പൂർണ്ണ നാരായണീയ പാരായണം പ്രിയപ്പെട്ടവരേ, ഡിസംബർ 13 തിങ്കളാഴ്ച്ച പാവനമായ നാരായണീയ ദിനമാണെന്നറിയാമല്ലോ. നാരായണീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സമ്പൂർണ്ണ നാരായണീയ പാരായണം ആദ്യമായി തുടങ്ങി വെച്ചത് നമ്മുടെ കുലപതിയും സംസ്കൃത പണ്ഡിതനുമായ കെ. പി. നാരായണ പിഷാരോടിയാണ്. അറുപതു വർഷം അതായത് അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ അദ്ദേഹം അത് നടത്തി വന്നിരുന്നു. ഈ വർഷം കുലപതി കെ പി നാരായണ പിഷാരോടിയ്ക്കുള്ള സ്മരണാഞ്ജലിയായി പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നാരായണീയ പാരായണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ആദരവോടെ അറിയിക്കുന്നു. ശ്രീമതി എ. പി. സരസ്വതിയുടെയും ശ്രീ ജി. പി. നാരായണൻ കുട്ടിയുടെയും നേതൃത്വത്തിൽ അന്നേ ദിവസം സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ നാരായണീയ ദിനം…
"നാരായണീയ ദിനം ഡിസംബർ 13 ന് ആസ്ഥാന മന്ദിരത്തിൽ"തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പ്രഥമ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ശ്രീദുർഗ്ഗ കലാനിലയം പൂർവ്വ വിദ്യാർത്ഥികൾ എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മയുടെ പ്രഥമ ചരമ ദിനത്തിൽ നൽകുന്ന പുരസ്‌കാരം എ പി സരസ്വതി ടീച്ചറുടെ സംസ്കൃത അദ്ധ്യാപിക, കൈകൊട്ടിക്കളി എന്ന കലയ്ക്കു നൽകിയ സംഭാവനകൾ എന്നിവ കണക്കിലെടുത്താണ് നൽകുന്നത്. 2021 ഡിസംബർ 8 നു ഉച്ചക്ക് 2 മണിക്ക് പനങ്ങാട്ടുകര ഗ്രാമീണ വായനശാല ഹാളിൽ ചേരുന്ന ശ്രീദേവി ബ്രാഹ്മണിയമ്മ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം നൽകും. സരസ്വതി ടീച്ചർക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ! കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് കാണാം…
"എ പി സരസ്വതി ടീച്ചർക്ക് എ എസ് ശ്രീദേവി ബ്രാഹ്മണിയമ്മ സ്മാരക പുരസ്കാരം"പിഷാരോടി സമാജത്തിന്റെ ആസ്ഥാന മന്ദിരം നവീകരിച്ച വിവരം സമുദായ അംഗങ്ങൾക്ക് അറിവുള്ളതാണല്ലോ. ആസ്ഥാനമന്ദിരത്തിൽ 3 ഹാളുകൾ ആണ് ഉള്ളത്. താഴത്തെ നിലയിൽ പിഷാരോടിമാരുടേതായ പിണ്ഡം അടിയന്തിരം ക്രിയാദികളോടെ നടത്തുന്നുണ്ട്. രണ്ടാം നിലയിൽ “പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി AC ഓഡിറ്റോറിയവും” മൂന്നാം നിലയിൽ അതെ വലിപ്പത്തിലുള്ള ഡൈനിംഗ് ഹാളുമാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിലും AC ഓഡിറ്റോറിയത്തിലും, ഡൈനിംഗ് ഹാളിലും വളരെ സൗകര്യത്തോടെ പരിപാടികൾ നടത്തി വരുന്നു. ഓഡിറ്റോറിയത്തിൽ 145 പേർക്ക് ഇരിക്കാവുന്ന സൗകര്യവും ഡൈനിംഗ് ഹാളിൽ ഒരു പ്രാവശ്യം 70 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവും ഉണ്ട്. മറ്റ് സമുദായക്കാരും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. നമ്മൾ (പിഷാരോടി കുടുംബങ്ങൾ ) ഈ സൗകര്യങ്ങൾ വേണ്ട…
"തൃശൂരിൽ മിനി AC ഓഡിറ്റോറിയം മിതമായ നിരക്കിൽ വാടകക്ക്"










Recent Comments