ഷാരത്തെ അടുക്കള

ഷാരത്തെ അടുക്കള” രുചിഭേദങ്ങളുടെ അറിവുകൾ തേടാനും, നിങ്ങളുടെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനുമുള്ള ഒരു ഇടമാണ്.

ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ യൂട്യൂബ് ചാനലുകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താം. ഇല്ലാത്തവർക്ക് അതുണ്ടാക്കി ഞങ്ങൾക്ക് അയച്ചു തന്നാൽ ചേർക്കാം.

ചാനലുകൾ ഇല്ലാത്തവർ വിഷമിക്കേണ്ട. നിങ്ങളുടേതായ പാചകക്കുറിപ്പുകൾ , പാചക വിഡിയോകൾ എന്നിവയും അതോടൊപ്പം നിങ്ങളെക്കുറിച്ചുള്ള ഒരു ലഘു വിവരണവും അയച്ചു തന്നാൽ അവ ഇവിടെ പോസ്റ്റ് ചെയ്യാം.

ഈ പേജിൽ ഉൾപ്പെടുത്താൻ വിവരങ്ങളും വിഡിയോയും(വിഡിയോകൾ മൗലികമായിരിക്കണം) അയക്കേണ്ട വിലാസം mail@pisharodysamajam.com

ഷാരത്തെ അടുക്കളയിൽ സസ്യാഹാരങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ മാത്രം അനുവദനീയം.

കൂടാതെ ഈ ഷാരത്തെ അടുക്കള എന്ന പേജിനു നല്ലൊരു യോജിക്കുന്ന ചിത്രം അയച്ചു തന്നാൽ അത് ബാനർ ആയി ഇടുന്നതുമാണ്

ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തതാൻ പോകുന്നത് ഞങ്ങൾക്ക് വിഭവങ്ങൾ അയച്ചു തന്ന പാചകക്കാരെയാണ്. അതിൽ ചിലർക്ക് സ്വന്തമായി യുട്യൂബ് ചാനലുകളും ഉണ്ട്. അവരെക്കുറിച്ചറിയുവാൻ താഴെയുള്ള ചിത്രത്തിൽ തൊട്ട് ലിങ്കിൽ ക്ലിക്ക് ചെയ്താലും . അവരുണ്ടാക്കിയ വിഭവങ്ങൾ താഴെക്കാണാം


വിഭവങ്ങൾ

Methi Paratha – Vijayalakshmi T P -ഉലുവ പറാഠ – വിജയലക്ഷ്മി ടി പി

പഴപ്രഥമൻ – കാർത്തിക കെ പി

ഗോതമ്പ് ഹൽവ – ഉണ്ണികൃഷ്ണൻ , ഗോവിന്ദാപുരം

ഗോതമ്പുപൊടി ഇലയട -ഉണ്ണികൃഷ്ണൻ, ഗോവിന്ദാപുരം

ഗോതമ്പു ലഡ്ഡു- നിരഞ്ജന

Palak Paneer

Remya
W/o. Mungath Pisharath Jayachandran & Daughter of Vilayil Pisharath Radha and Arangott Pisharath Mohanan

Mango Footie

Preethi Sreejith
Husband: Sreejith Pisharody (Pune) & D/o. Kongad Vadakke Pisharath Ramachandran & Mannengottu Pisharath Geetha.

പനീർ ബട്ടർ മസാല

Sangeetha Anand, D/o. Anand CR & Srividya Anand

വഴുതനങ്ങ വജ്ജി

ആവശ്യമുള്ള സാധനങ്ങൾ
ഉരുണ്ട വഴുതനങ്ങ വലുത് -1
ചെറിയ ഉള്ളി _10 എണ്ണം
ചുമന്ന മുളക്-6 എണ്ണം
പച്ചമുളക്-4 എണ്ണം
കറിവേപ്പില,
പുളി 2 അല്ലി,
ഉപ്പ് ആവശ്യത്തിന്, പപ്പടം രണ്ടെണ്ണം, വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന രീതി

വഴുതനങ്ങ നന്നായി കഴുകി വൃത്തിയാക്കി അതിൻറെ ഞെട്ട് മുറിച്ചുകളഞ്ഞു  കുറച്ച് എണ്ണ തേച്ച് അടുപ്പിൽ കനലിൽ ചുട്ടെടുക്കുക. അടുപ്പി ല്ലാത്തവർ   മുറിച്ച് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അടച്ച് വാട്ടിയെടുക്കുക. ചുവന്നമുളക്  ചുട്ടെടുക്കുക. ഈ സമയത്ത് മിക്സിയുടെ ചെറിയ ജാറിൽ ചെറിയ ഉള്ളിയും  പച്ചമുളകും മുളകും കറിവേപ്പിലയും ചുട്ടു വച്ചിരിക്കുന്ന ചുവന്ന മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത്  അരച്ചെടുക്കുക. ഇതിലേക്ക് വാട്ടി വെച്ചിരിക്കുന്ന അല്ലെങ്കിൽ ചുട്ടു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് ഒന്നുകൂടി മിക്സി പുറകോട്ട് കറക്കുക. വഴുതനങ്ങ അടുപ്പിൽ ചുട്ട് എടുക്കുകയാണെങ്കിൽ   അതിൻറെ  തൊലികളയണം. പപ്പടം ചുട്ടെടുക്കുക.  അരച്ചുവെച്ചിരിക്കുന്ന വഴുതനങ്ങ ബജി ഒരു പാത്രത്തിലേക്ക് മാറ്റുക. തയ്യാറാക്കി വെച്ചിരിക്കുന്ന വഴുതനങ്ങയുടെ മുകളിലേക്ക് ചുട്ട പപ്പടം പൊടിച്ച് ചേർക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ചോറിന് കൂട്ടി കഴിക്കാൻ പറ്റിയ നല്ല ഒരു കറിയാണിത്.

എൻ പി മധുസൂദന പിഷാരോടി, ശ്രീവത്സം, വെന്നിമല, കോട്ടയം.
കോട്ടയം ശാഖ രക്ഷാധികാരി

Doughnut

RECIPE

INGREDIENTS

 1. MAIDA – 2 CUP
 2. SUGAR – 4 SPOON
 3. MILK – ½ CUP
 4. YEAST – ¾ SPOON
 5. BUTTER – 11/2 SPOON
 6. COMPOUND CHOCLATE – AS NEEDED

Step 1: Take half cup of warm milk to that add yeast and butter. Keep it for 10-15 minutes (photo 1)
Step 2: To the milk prepared above add 2 cups of maida and sugar (photo 2)
Step 3: Give it a proper mix and make a soft dough (as of chapathi dough) (photo 3)
Step 4: Cover it with a wet cloth and close it. Keep aside for 2-3 hour (photo 4)
Step 5: After 3 hour take the dough and keep for some time and roll the dough to about 1cm thick
Step 6: Cut out the donuts using a donut cutter or cap of some utensil (shape is same as uzhunnu vada) (photo 5)
Step 7: Cover it with a wet cloth and keep it for 1 hour
Step 8: Fry the donuts using sunflower oil. The color of the donut should be light brown (photo 6)
Step 9: Topping for the donut is made by melting the compound chocolate.
Step 10: Dip one side of the fried donut in the melted chocolate and give sprinkles if needed (photo 7)

Your yummy donut is ready to serve. Enjoy it

ചീര സൂപ്പ്

ചേരുവകൾ

ചീര- 1 പിടി
തക്കാളി-2 എണ്ണം
പച്ചമുളക് -3 എണ്ണം
വെളുത്തുള്ളി – 2 അല്ലി
കുരുമുളക് പൊടി – സ്വൽപ്പം
ഉപ്പ് – ആവശ്യത്തിന്
റൊട്ടി – 2 കഷ്ണം
ക്യാരറ്റ് -1

തയ്യാറാക്കുന്ന വിധം

ചീര വൃത്തിയാക്കി വെള്ളം ഒഴിച്ച് വേവിക്കുക അതിൽ തക്കാളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞ് ഇടുക എന്നിട്ട് നന്നായി തിളപ്പിക്കുക. കെഴുപ്പ് കൂട്ടാൻ വേണമെങ്കിൽ രണ്ടു സ്പൂൺ ഗോതമ്പുപൊടി ചേർക്കാം. നന്നായി തിളച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി വെക്കുക.

5 മിനിറ്റ് ചൂടാറിയ ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഉപ്പ് പാകത്തിന് ചേർക്കുക , കുരുമുളക് പൊടി ചേർക്കുക.

ഒരു ചീനച്ചട്ടിയിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ റൊട്ടി ചെറിയ കഷണങ്ങളാക്കി വറുത്തെടുക്കുക.

ക്യാരറ്റ് ചീവി എടുത്ത് ചേർക്കുക, ഇത് തയ്യാറാക്കി വച്ചിരിക്കുന്ന സൂപ്പിൽ ചേർക്കുക. ചീരകഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങിനെ കൊടുക്കാം.

Prepared by: Kavitha Ajit Kizhakepatt Pisharam , Thrikkavu,
Ponnani

Egg-less Chocolate Cake

Deepikaa Sreekanth, 8 Yrs, 3rd Std. M
D/o Vidya Sreekanth, Kizhakkepattu Pisharam, Ponnani & Sreekanth Ravindranath

ഫ്രൂട്ട് സാലഡ് വിത്ത്‌ ഐസ്ക്രീം

ആവശ്യമായ സാധനങ്ങൾ

ആപ്പിൾ – 1 എണ്ണം
മാങ്ങ – 1 എണ്ണം
ചെറുപഴം – 5 എണ്ണം
തേൻ – 3 ടീസ്പൂൺ
ഐസ്ക്രീം (ബട്ടർ സ്കോച്ച്) – 1 family pack (370gm)
അണ്ടിപ്പരിപ്പ് വറുത്തത് – 1 ചെറിയ കപ്പ്
നിലക്കടല വറുത്തു തോൽ കളഞ്ഞത് – 1 ചെറിയ കപ്പ്
ഉണക്ക മുന്തിരി – 1 ചെറിയ കപ്പ്
Oreo ബിസ്ക്കറ്റ് – 10 എണ്ണം
ചോക്ലേറ്റ് പൌഡർ – 1 ചെറിയ കപ്പ് (ചോക്ലേറ്റ് ബാർ വാങ്ങി ഗ്രേറ്റ് ചെയ്താൽ മതി )

ഉണ്ടാക്കുന്ന വിധം

ആപ്പിൾ, മാങ്ങ, പഴം എന്നിവ തോൽ കളഞ്ഞു ചെറുതായി മുറിച്ചു ഒരു പാത്രത്തിൽ ഇട്ടു 3 ടീസ്പൂൺ തേൻ ഒഴിച്ച് നന്നായി ഇളക്കി ഫ്രിഡ്ജിൽ വെക്കുക.
ഒരു മണിക്കൂറിനു ശേഷം 6-8 ചെറിയ ബൗൾ എടുത്ത് അതിൽ ആദ്യം കുറച്ച് അണ്ടിപ്പരിപ്പ്, നിലക്കടല, ഉണക്ക മുന്തിരി എന്നിവ ഇട്ടു കൊടുക്കുക. എന്നിട്ട് ഓരോ സ്കൂപ് ഐസ്ക്രീം ഇടുക. അതിനുശേഷം ഫ്രിഡ്ജിൽ നിന്നും ഫ്രൂട്ട്സ് എടുത്ത് ഓരോ ബൗളിലും കുറച്ചു ഇടുക. അതിനു ശേഷം വീണ്ടും രണ്ടു സ്കൂപ് ഐസ്ക്രീം ഇടുക. അതിനു മുകളിൽ വീണ്ടും അണ്ടിപ്പരിപ്പ്, നിലക്കടല, മുന്തിരി എന്നിവ ഇടുക.അതിനു മുകളിൽ ഓരോ Oreo ബിസ്ക്കറ്റ് കയ്യു കൊണ്ട് പൊടിച്ചു ഇടുക. അവസാനമായി ചോക്ലേറ്റ് പൌഡർ കൂടി വിതറിയാൽ ഫ്രൂട്ട് സാലഡ് റെഡി.


ഒരു ഐസ്ക്രീം പാർലറിൽ പോയി കഴിക്കുന്ന അതെ ടേസ്റ്റ് കിട്ടും. പരീക്ഷിച്ചു നോക്കു കൂട്ടുകാരെ.
(മുകളിൽ പറഞ്ഞ സാധനങ്ങൾ കൊണ്ട് 6-8 ബൗൾ ഉണ്ടാക്കാൻ സാധിക്കും).

ഗോകുൽ കെ പി
ചെറുകുന്ന്
ബാംഗ്ലൂർ എയർപോർട്ടിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യന്നു.

റാലു ക്രിസ്പി റോൾ

ആവശ്യം ആയ വസ്തുക്കൾ

റവ 1 ഗ്ലാസ്‌
ഉരുളകിഴങ്ങ് വലുത് 2
വെള്ളം 3 glass
ഉപ്പ് – ആവശ്യത്തിന് – 1 സ്പൂൺ
പഞ്ചസാര – 6 സ്പൂൺ
പച്ചമുളക് 1
മുളകുപൊടി 1/2 സ്പൂൺ
മഞ്ഞൾപ്പൊടി 1/2 സ്പൂൺ
ജീരകം, വെളുത്തുള്ളി(നിർബന്ധം ഇല്ല ) ചെറിയുള്ളി പേസ്റ്റ്
എണ്ണ

ഉണ്ടാക്കുന്ന വിധം

ഉരുളകിഴങ്ങ് പുഴുങ്ങി നന്നായി ഉടക്കുക
ഉപ്പുമാവിന് പോലെ വെള്ളം (പഞ്ചസാരയും ഉപ്പും ഇട്ടിളക്കി ) തിളപ്പിച്ചതിൽ റവ ഇട്ട് ഇളക്കി വെള്ളം വറ്റിച്ചെടുക്കുക.
പച്ചമുളക് ചെറുതായി അരിഞ്ഞത്, മുളകുപൊടി, മഞ്ഞപ്പൊടി, പേസ്റ്റ് (വെളുത്തുള്ളി, ജീരകം, ചെറിയ ഉള്ളി ) കൂടി ചേർത്ത് നന്നായി കുഴച്ചു ഡഫ് ആക്കുക . കയ്യിൽ എണ്ണ പുരട്ടി ഓരോ ഉരുള ആക്കി എടുത്ത് റോൾ ചെയ്യുക.
പ്ലേറ്റിലോ പേപ്പറിലോ റവ എടുത്ത് റോൾ അതിലൊന്ന് ഓടിക്കുക.
പിന്നെ എണ്ണയിൽ വറുത്തു കോരുക

സന്തോഷമായി ഒത്തിരുന്നു ചായക്കൊപ്പം ആസ്വദിച്ചു കഴിച്ചോളൂ

മാറ്റം :
പഞ്ചസാര ഒഴിവാക്കി മുളക് കൂട്ടി സോസ് കൂട്ടി കഴിക്കാം
മുളകില്ലാതെ മധുരം കൂട്ടിയും ആകാം

രാമചന്ദ്രൻ ടി പി
നവമി തെക്കേ പിഷാരം
കൊടകര ശാഖ

കൊടകര പഞ്ചായത്തിൽ സീനിയർ ക്ലാർക്ക്, നൃത്തകലയിൽ നൈപുണ്യവും അധ്യാപനവും, വായനയും ഇഷ്ടപ്പെടുന്ന രാമചന്ദ്രന്റെ ഭാര്യ : രേഖ, മഹാദേവ മംഗലം പിഷാരം
മക്കൾ : നവരാഗ്, നവനീത


വെജിറ്റബിൾ ഫ്രൈഡ് റൈസ്

By Ramachandran PR, Sreeramam, Parakkad – Chennai Sakha

മാംഗോ ജ്യൂസ്

Niranjana Ranjith
D/o. Ranjith Unnikrishnan, Naduvil Pisharam, Vadanamkurussi & Ramya Mahadevamangalam

ചോറും സാമ്പാറും മെഴുക്കു പുരട്ടിയും

തൃശൂർ ആനായത്ത്‌ പിഷാരത്ത് ഹരികൃഷ്ണന്റെയും തൃശൂർ കാനാട്ടുകര നാരായണീയത്തിൽ ശ്രീവിദ്യയുടെയും മകളായ നീരജ, കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കന്ററി സ്കുളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സമാജം മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടിയുടെയും തുളസീദളം മുൻ മുഖ്യ പത്രാധിപയും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവുമായ, സമാജം ആദ്യ കുലപതി പരേതനായ പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ മകൾ ശ്രീമതി എ. പി. സരസ്വതിയുടെയും പേരക്കുട്ടിയുമാണ് നീരജ.


കറിവേപ്പിലച്ചോറ്

കറിവേപ്പിലച്ചോറ് by ധനലക്ഷ്മി രാമചന്ദ്രൻ

വെണ്ടയ്ക്ക അവിയൽ

By Dhanalakshmi Ramachandran

Home Made Pizza without Oven

Pizza without Oven by Anu

തനി നാടൻ മാങ്ങാപുളി

by Anu

ബ്ലോഗുകൾ

അടുക്കളത്തളം http://bindukp2.blogspot.com/

12+

3 thoughts on “ഷാരത്തെ അടുക്കള

 1. വിഭവങ്ങളെല്ലാം കണ്ടാൽ മനോഹരം. രുചിയും നന്നായിരിക്കണം. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  1+
 2. എല്ലാ വിഭവങ്ങളും വളരെ കേമം തന്നെ, ചീര സൂപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, മാങ്ങ പുളി ഊണിനു രുചി യുണ്ടാവാൻ നല്ലതാണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ

  2+

Leave a Reply

Your email address will not be published. Required fields are marked *