നാരായണീയ ദിനം ഡിസംബർ 13 ന് ആസ്ഥാന മന്ദിരത്തിൽ

സമ്പൂർണ്ണ നാരായണീയ പാരായണം

പ്രിയപ്പെട്ടവരേ,

ഡിസംബർ 13 തിങ്കളാഴ്ച്ച പാവനമായ നാരായണീയ ദിനമാണെന്നറിയാമല്ലോ.
നാരായണീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സമ്പൂർണ്ണ നാരായണീയ പാരായണം ആദ്യമായി തുടങ്ങി വെച്ചത് നമ്മുടെ കുലപതിയും സംസ്കൃത പണ്ഡിതനുമായ കെ. പി. നാരായണ പിഷാരോടിയാണ്. അറുപതു വർഷം അതായത് അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ അദ്ദേഹം  അത് നടത്തി വന്നിരുന്നു.

ഈ വർഷം  കുലപതി കെ പി നാരായണ പിഷാരോടിയ്ക്കുള്ള സ്മരണാഞ്ജലിയായി പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നാരായണീയ പാരായണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം  ആദരവോടെ അറിയിക്കുന്നു.

ശ്രീമതി എ. പി. സരസ്വതിയുടെയും ശ്രീ ജി. പി. നാരായണൻ കുട്ടിയുടെയും നേതൃത്വത്തിൽ അന്നേ ദിവസം സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ നാരായണീയ ദിനം സമുചിതമായി ആചരിക്കുന്നു.

കാര്യ പരിപാടി
————-

2021 ഡിസംബർ 13 തിങ്കളാഴ്ച്ച രാവിലെ 7 ന്

സമ്പൂർണ്ണ നാരായണീയ പാരായണം.

നേതൃത്വം : ശ്രീമതി എ. പി. സരസ്വതി, ശ്രീ ജി. പി. നാരായണൻ കുട്ടി

ഭക്തി സാന്ദ്രവും പുണ്യ പ്രദവുമായ നാരായണീയ വായനയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

സെക്രട്ടറി

തൃശൂർ ശാഖ

1+

One thought on “നാരായണീയ ദിനം ഡിസംബർ 13 ന് ആസ്ഥാന മന്ദിരത്തിൽ

  1. പിഷാരടിആസ്ഥാനത്തു വെച്ച് ഡിസംബർ 13ആംതി നാരായണീയ പാരായണം നടത്താൻ തീരുമാനിച്ചതിൽ വളരെ സന്തോഷം, അതോട് കൂടി ശ്രീ R ശ്രീകുമാറിന് PTA വിദ്യാഭ്യാസഅവാർഡ് നല്കാൻ എടുത്ത തീരുമാനത്തെയും അഭിനന്ദിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *