കഥകളുടെ മാലകൾ കൊരുത്തൊരു പിഷാരോടി

കേരള കൗമുദി ദിനപത്രം തങ്ങളുടെ സെപ്തംബർ 18 ഇറക്കിയ വാരാന്ത്യ പതിപ്പിൽ “കഥകളുടെ മാലകൾ കൊരുത്ത് പിഷാരോടി സാർ” എന്ന പേരിലൊരു ഫീച്ചർ പ്രസിദ്ധീകരിക്കുകയുണ്ടായി. “രാജൻ അംബാലയം” എന്ന തൂലികാ നാമത്തിൽ കഥകൾ എഴുതുന്ന കണ്ടിയൂർ പിഷാരത്ത് പ്രൊഫസർ എൻ. എ. കേശവ പിഷാരോടി എന്ന എഴുത്തുകാരനെ ക്കുറിച്ചായിരുന്നു പ്രസ്തുത ലേഖനം. തുളസീദളത്തിലും പലവട്ടം അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഏറ്റവും ഒടുവിൽ സർപ്പക്കാവ് എന്ന പേരിൽ 2021 ഓണപ്പതിപ്പിൽ,ആഗസ്ത് ലക്കം). ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ ഇവയാണ്. നോവൽ – പഴമക്കും പുതുമക്കും ഇടയിൽ, ഗുഹ, പ്രസാദം. ചെറുകഥാ സമാഹാരങ്ങൾ – ഉറയുന്ന സർപ്പങ്ങൾ, മല മുകളിലെ സ്വർഗ്ഗം, ദൈവം പത്മവ്യൂഹത്തിൽ. ഏകാങ്കം -അടിയൊഴുക്കുകൾ ലേഖനങ്ങൾ –…

"കഥകളുടെ മാലകൾ കൊരുത്തൊരു പിഷാരോടി"

ശൈലജ നാരായണനെ പാലക്കാട് ശാഖ ആദരിച്ചു

തൻറെ അമ്പതാം വയസ്സിൽ മാത്രം കഥകളി അഭ്യസിച്ചു തുടങ്ങി 55 വയസ്സിൽ അരങ്ങേറ്റം കുറിച്ച ശ്രീമതി T P. ശൈലജ നാരായണനെ പാലക്കാട് ശാഖ ഇന്നലെ, 16-09-21 നു സമുചിതമായി ആദരിച്ചു. ചടങ്ങിൽ ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, ട്രഷറർ ശ്രീ കെ  ഗോപി എന്നിവരും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ശ്രീമതി ശോഭന ഗോപിയും ശ്രീമതി വത്സല മുകുന്ദനും ചേർന്ന് ശ്രീമതി ശൈലജയെ പൊന്നാട അണിയിച്ചപ്പോൾ വൈസ്പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണനും സെക്രട്ടറി ശ്രീ വി പി മുകുന്ദനും ചേർന്ന് ശാഖയുടെ ഉപഹാരമായ സ്മരണിക(memento)യും നൽകി. ശ്രീമതി ശൈലജ ടീച്ചർ സമാജത്തിനു തന്നെ അഭിമാനിക്കാവുന്ന…

"ശൈലജ നാരായണനെ പാലക്കാട് ശാഖ ആദരിച്ചു"

കെ പി നാരായണ പിഷാരോടി ജയന്തി ആഘോഷിച്ചു

പരേതനായ പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 112 മത് ജന്മദിനം ഇന്ന്, 12-09-21 നു അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി സെക്രട്ടറി ശ്രീ സജീവൻ നമ്പിയാത്തിന്റെ ഉത്സാഹത്തിൽ സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് ആഘോഷിച്ചു. ചടങ്ങുകളുടെ ഉദ്‌ഘാടനം മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു. പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ നാരായണൻ, ആചാര്യ സി പി നായർ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. വി എം വാസുദേവൻ എന്നിവരും സന്നിഹിതരായിരുന്നു. പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 84മത് ജന്മദിനം മുതൽ ഈ ദിനം നാരായണീയ പാരായണത്തോടെ…

"കെ പി നാരായണ പിഷാരോടി ജയന്തി ആഘോഷിച്ചു"

മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സ്‌കോളർഷിപ്പ്

കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ നൽകുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അവസാന തിയതി: 28-09-2021 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. മറ്റു സർക്കാർ സ്‌കോളർഷിപ്പ്, സ്റ്റൈപ്പെൻഡ് എന്നിവ കിട്ടുന്നവരാവരുത് പഠനം സർക്കാർ സ്ഥാപനങ്ങളിൽ ആയിരിക്കണം. പൈലറ്റ്/ഏവിയേഷൻ കോഴ്‌സുകൾക്ക് സഹായമില്ല ഒരു കോഴ്സ് ജയിച്ചയാൾ അതെ മേഖലയിലെ മറ്റൊരു കോഴ്‌സിലാണ് പഠിക്കുന്നതെങ്കിൽ കിട്ടില്ല സഹായം ഒരു പ്രൊഫഷണൽ കോഴ്‌സിന് മാത്രം. ഒരു മാതാപിതാക്കളുടെ രണ്ട് ആൺകുട്ടികൾക്ക് മാത്രം ലഭ്യം. പെൺകുട്ടികൾക്ക് പരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചു വായിക്കുക. നമുക്കിടയിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ…

"മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സ്‌കോളർഷിപ്പ്"

കലാ. കരുണാകരൻ സ്മാരക പുരസ്‌കാരം ആർ എൽ വി ദാമോദര പിഷാരോടിക്ക്

തൃപ്പൂണിത്തുറ, കലാമണ്ഡലം കരുണാകരൻ സ്മാരക ട്രസ്റ്റ് കഥകളി കേന്ദ്രത്തിന്റെ സഹകരണത്തോടെ നൽകുന്ന കഥകളി ആചാര്യൻ കലാമണ്ഡലം കരുണാകരൻ സ്മാരക പുരസ്‌കാരം കഥകളി നടൻ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്കും, കഥകളി അണിയറ കലാകാരൻ കുഞ്ചനും നൽകുമെന്ന് ട്രസ്റ്റ് പ്രഖ്യാപിച്ചു. ഇരുവർക്കും 10001 രൂപയാണ് പുരസ്‌കാരമായി നൽകുക. ശ്രീ ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

"കലാ. കരുണാകരൻ സ്മാരക പുരസ്‌കാരം ആർ എൽ വി ദാമോദര പിഷാരോടിക്ക്"

രമേഷ് പിഷാരടി ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിൽ നായകൻ

രമേഷ് പിഷാരടി നായകനായെത്തുന്ന ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ. രമേഷ് പിഷാരോടിക്ക് ആശംസകൾ!

"രമേഷ് പിഷാരടി ‘നോ വേ ഔട്ട്‌’ എന്ന ചിത്രത്തിൽ നായകൻ"

വൈകയുടെ പുസ്തകപ്രകാശനം

തുളസീദളത്തിൽ പലവട്ടം കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കഥാകാരി വൈക എന്ന ഗീത സതീഷ് പിഷാരോടിയുടെ മലയാളത്തിലുള്ള താഴെപ്പറയുന്ന മൂന്നു പുസ്തകങ്ങളുടെ പ്രകാശനം 29-08-2021നു വൈകീട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടന്നു. 1.കവിതാസമാഹാരം നക്ഷത്രഗീതകം (മഞ്ജരി ബുക്സ് ) 2.മിനിക്കഥ സമാഹാരം വൈകയുടെ കഥകൾ (മഞ്ജരി ബുക്സ് ) 3.ചെറുകഥാ സമാഹാരം സമ്മാനപ്പൊതി (വായനപ്പുര പബ്ലിക്കേഷൻസ് ) മനസ്സിലെ ചിന്തകൾ ഭാവനയെ കൂട്ട്പിടിച്ച് തൂലികയിലൂടെ പുറംലോകം കാണാനിറങ്ങുമ്പോൾ, അവർക്കായി അച്ചടിമഷിയുടെ നിറച്ചാർത്തും, വസിക്കുന്നതിനായി ഒരു ചന്തമുള്ള പുസ്തകവും നൽകാൻ കഴിയുമ്പോൾ ഒരെഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിയ്ക്ക് കിട്ടുന്ന സംതൃപ്തി, അതു വാക്കുകളാൽ വർണ്ണിക്കുക അസാധ്യമാണ്.. എന്നാണ് ഗീത ആ നിമിഷത്തെ വരവേൽക്കാനുള്ള തൻറെ ഔത്സുക്യത്തെ വാക്കുകളിലൂടെ കുറിക്കുന്നത്. ശുകപുരത്ത്…

"വൈകയുടെ പുസ്തകപ്രകാശനം"

പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു

ഇന്നലെ, 28-08-2021 ശനിയാഴ്ച രാവിലെ 10 മണിക്ക് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ വെച്ച് സമാജത്തിന്റെയും വിവിധ ഘടകങ്ങളുടെയും പുതിയ ഭരണ സമിതി ചുമതലകൾ ഏറ്റെടുത്തു. പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടാൻ താഴെക്കാണുന്ന  പേജുകളുടെ ലിങ്കുകൾ ക്ലിക്ക് ചെയ്ത് (Central GC, PE&WS, PP&TDT, Thulaseedalam) കാണുക. കേന്ദ്ര ഭരണസമിതി (Central GC) പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി (PE&WS) പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡവവലപ്മെന്റ് ട്രസ്റ്റ്( PP&TDT) പ്രസിദ്ധീകരണങ്ങൾ – തുളസീദളം/ വെബ്‌സൈറ്റ്  (Thulaseedalam & Website)

"പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു"

തൃപ്പറ്റപിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം സമാജം ആസ്ഥാനമന്ദിരത്തിലേക്ക് ഉപകരണങ്ങൾ നൽകി

തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം മകൻ ശ്രീ T P മോഹനകൃഷ്ണൻ, പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ 2KV ഇൻവെർട്ടർ, ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ JBL ബ്ലൂടൂത്ത് സ്‌പീക്കർ & സൗണ്ട് സിസ്റ്റം, മന്ദിരത്തിൻെറ പ്രവേശന ഭാഗത്ത് സൗകര്യപ്രദമായ രീതിയിൽ രണ്ട് ഗ്രാനൈറ്റ് ബെഞ്ചുകൾ എന്നിവ സ്ഥാപിച്ചു നൽകി സമാജത്തിന് സമർപ്പിച്ചു.

"തൃപ്പറ്റപിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം സമാജം ആസ്ഥാനമന്ദിരത്തിലേക്ക് ഉപകരണങ്ങൾ നൽകി"