55 വയസ്സിൽ ശ്രീകൃഷ്ണനായി കഥകളി അരങ്ങേറ്റം കുറിക്കാൻ ശൈലജ ടീച്ചർ

കല്ലുവഴി തെക്കെപ്പാട്ട് പിഷാരത്ത് ശ്രീമതി ടി പി ശൈലജ ആഗസ്ത് 26നു കുചേലവൃത്തത്തിലെ ശ്രീകൃഷ്ണനായി തന്റെ ഏറെക്കാലമായുള്ള ആഗ്രമായ കഥകളി അരങ്ങേറ്റം കുറിക്കുന്നു. ശ്രീമതി ശൈലജ, കല്ലേക്കുളങ്ങര സായൂജ്യത്തിൽ ശ്രീ പി പി നാരായണന്റെ(പുത്തൂർ പിഷാരം) പത്നിയും GLP സ്കൂൾ കൊപ്പം(പാലക്കാട്) സ്കൂളിലെ പ്രധാന അദ്ധ്യാപികയുമാണ്. ഇതിനു മുമ്പ് 2019 ൽ രാവിലെ 8 മണി മുതൽ തുടർച്ചയായി ഏകദേശം 14 മണിക്കൂറിനു മുകളിൽ ‘സംപൂർണ രാമായണം’ കഥകളി അവതരിപ്പിച്ചു് URF World Records, Best Of India Records എന്നീ രണ്ടു റെക്കോർഡുകളും സ്വന്തമാക്കിയ വനിതാസംഘത്തിലും ശ്രീമതി ശൈലജ പങ്കെടുത്തിട്ടുണ്ട്. ശ്രീമതി ശൈലജക്ക് ആശംസകൾ നേരുന്നു. അവരുടെ അരങ്ങേറ്റത്തെക്കുറിച്ച് വന്ന പത്ര ലേഖനം ഇവിടെ…

"55 വയസ്സിൽ ശ്രീകൃഷ്ണനായി കഥകളി അരങ്ങേറ്റം കുറിക്കാൻ ശൈലജ ടീച്ചർ"

രാജൻ രാഘവൻ സംസ്കൃത ചിത്രത്തിൽ

ശ്രീ രാജൻ രാഘവൻ അഭിനയിച്ച ഒരു സംസ്കൃതം സിനിമ പ്രതികൃതി 22-08-2021നു റിലീസ് ചെയ്തിരിക്കുന്നു. ഡോ. നിതീഷ് ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിപിൻ ഉണ്ണി, സുനിൽ സുഖദ, ചിന്മയി രവി എന്നിവരാണ്. സംസ്കൃതത്തെ ഏറെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഒരു പാട് കാലത്തെ പരിശ്രമമാണ് പ്രതികൃതി. First Shows അതുപോലെ Sanskritott എന്ന OTT പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. https://www.firstshows.com/movie/pratikriti അതുപോലെ www.sanskritott.com എന്നിവയിലൂടെയും ഈ ചിത്രം കാണാൻ സാധിക്കും. ശ്രീ രാജൻ രാഘവന് അഭിനന്ദനങ്ങൾ

"രാജൻ രാഘവൻ സംസ്കൃത ചിത്രത്തിൽ"

ചേച്ചിയുടെ സ്വന്തം പുലിക്കുട്ടൻ

സ്‌കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി സ്വന്തം അനുജനെ പുലിക്കുട്ടനാക്കിയ ചേച്ചി വാർത്തകളിൽ നിറയുന്നു. കുണ്ടൂർ പിഷാരത്ത് ജയചന്ദ്രന്റെയും പാലൂർ പുത്തൻ പിഷാരത്ത് സജിതയുടെയും മക്കളാണ് ശ്രേയയും ശ്രീരാമും. അവരെക്കുറിച്ചു വന്ന ലേഖനം വായിക്കാം

"ചേച്ചിയുടെ സ്വന്തം പുലിക്കുട്ടൻ"

ഹരിദാസൻ മാഷിൻ്റെ പ്രവർത്തനങ്ങൾക്ക് വൈദ്യുതിത്തിളക്കം

കോവിഡ് കാലത്തെ ഓൺലൈൻ പഠനങ്ങൾക്കുപകരിക്കും വിധം വൈദ്യുതി എത്താത്ത വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു കൊണ്ട് ഒരദ്ധ്യാപകൻ മാതൃകയാവുന്നു.

"ഹരിദാസൻ മാഷിൻ്റെ പ്രവർത്തനങ്ങൾക്ക് വൈദ്യുതിത്തിളക്കം"

അനന്യമീ കുഞ്ഞു ലോകം

അനന്യമീ കുഞ്ഞു ലോകം എന്ന പേരിൽ അനന്യ സതീഷ് പിഷാരോടിയെക്കുറിച്ച് ഇന്നത്തെ(31-7-21)ലെ മാതൃഭൂമി കൊച്ചി പതിപ്പിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. വെബ്‌സൈറ്റ് വഴിയും, തുളസീദളം വഴിയും പലപ്പോഴായി നാം പരിചയപ്പെടുത്തിയ അനന്യയെ മാതൃഭൂമി ലേഖകൻ ടി.ജെ. ശ്രീജിത്ത് പരിചയപ്പെടുത്തുന്ന ലേഖനം താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വായിക്കാം. https://www.mathrubhumi.com/ernakulam/news/30jul2021-1.5870778 News published earlier in our website.    

"അനന്യമീ കുഞ്ഞു ലോകം"

മീരാഭായ് ചാനുവിന്റെ ഒളിമ്പിക് മെഡലിന് പിന്നിലൊരു പിഷാരോടി

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിന്റെ പരിശീലകൻ പരേതനായ ഭാഗവതാചാര്യൻ ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെയും, മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സതിയുടെയും മകനായ ദത്തനാണ്. വിവിധ മലയാളം വാർത്താ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിനൊപ്പം ശ്രീ ദത്തനും അഭിനന്ദനങ്ങൾ

"മീരാഭായ് ചാനുവിന്റെ ഒളിമ്പിക് മെഡലിന് പിന്നിലൊരു പിഷാരോടി"

ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണം നടത്തി

പിഷാരോടി സമാജം, കഥകളി ക്ലബ്ബ്‌ എന്നിവയുടെ മുൻ പ്രസിഡണ്ട് മുൻ കാല സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകൻ,  ലയൻസ് ക്‌ളബ്ബ്, ഫൈൻ ആർട്ട്സ് സൊസൈറ്റി, നാടക വേദി, ഐ.എം.എ, ഫ്രീ മേസൻസ് ക്ലബ് എന്നിവയിലെല്ലാം ഭരണ സമിതി അംഗം, ചാരിറ്റി പ്രവർത്തകൻ, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ എന്നിങ്ങനെ ഒരു കാലത്ത് തൃശൂരിന്റെ വിവിധ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാമത് ജന്മ ദിന അനുസ്മരണം കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ പിഷാരോടി സമാജം സമുചിതമായി നടത്തി. പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിലും വീഡിയോ കോൺഫറൻസിലൂടെയുമായി പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ…

"ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണം നടത്തി"

ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണ സമ്മേളനം

സാമൂഹ്യ, സാംസ്കാരീക പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കഥകളി ക്ലബ്ബ് സ്ഥാപകൻ, ലയൺസ് ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകളിൽ ഭരണ സമിതി അംഗം, ആതുര രംഗത്ത് ഏറ്റവും ശ്രദ്ധേയമായ സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ, പിഷാരോടി സമാജത്തിന്റെ ആദ്യ കാല പ്രസിഡണ്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രശസ്തനായിരുന്ന ഡോ എസ്. കെ പിഷാരോടിയുടെ ജന്മ ശതാബ്ദി അനുസ്മരണ ദിനം 2021 ജൂലൈ 18 ഞായറാഴ്ചയാണ്. അന്നേ ദിവസം വളരെ വിപുലമായി ജന്മ ശതാബ്ദി ആഘോഷിക്കാൻ മുമ്പ്‌ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാത്തതിനാൽ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് 2021ജൂലൈ 18 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പിഷാരോടി…

"ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണ സമ്മേളനം"

പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്

പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നാരായണന് അഭിനന്ദനങ്ങൾ. പാലക്കാട് ഐ ഐ ടി യിൽ ഇലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ റിസർച്ച് സ്കോളർ ആയി ഗവേഷണം നടത്തുകയാണ് നാരായണൻ. പി പി നാരായണൻ പെരിങ്ങോട് പിഷാരത്ത് ഗോപാലകൃഷ്ണന്റെയും കാലടി പിഷാരത്ത് രാജലക്ഷ്മിയുടെയും ഇളയ മകനാണ്. മൂത്ത സഹോദരൻ ഹരികൃഷ്ണൻ പാലക്കാട് ഐ ഐ ടി യിൽ ജോലി ചെയ്യുന്നതോടൊപ്പം ഗവേഷണ വിദ്യാർത്ഥി കൂടിയാണ്.

"പി പി നാരായണന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ്"

ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്

രുചിയിൽ തളിർക്കുന്ന ജീവിതം എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇലത്താള കലാകാരനായ മനോജ് പിഷാരോടിയും ഭാഗമാവുന്നു. ലോക്ക് ഡൗണിൽ തങ്ങളുടെ സ്ഥിരം വരുമാന സ്രോതസ്സുകൾ അടയുമ്പോൾ അതിജീവനത്തിനായി പുത്തൻ വഴികൾ തേടുന്ന ഒരു ജനതയുടെ പരിഛേദത്തെ വരച്ചു കാട്ടുന്നതാണ് പ്രസ്തുത ലേഖനം. മുക്കാട്ടുകര പിഷാരത്ത് അച്ചുത പിഷാരോടിയുടെയും തൃക്കൂർ നടുവിൽ പിഷാരത്ത് വിജയലക്ഷ്മി പിഷാരസ്യാരുടെയും മകനാണ് മനോജ്‌. ഭാര്യ സിമി. മകൻ കലാമണ്ഡലം മദ്ദളം വിദ്യാർത്ഥി ആകാശ്, മകൾ അനുഗ്രഹ. ലേഖനം വായിക്കാം.

"ഇലത്താള കലാകാരൻ കം ഫുഡ് ഡെലിവറി ബോയ്"