ഡോ. എസ്. കെ. പിഷാരോടി ജന്മ ശതാബ്ദി അനുസ്മരണം നടത്തി

പിഷാരോടി സമാജം, കഥകളി ക്ലബ്ബ്‌ എന്നിവയുടെ മുൻ പ്രസിഡണ്ട് മുൻ കാല സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകൻ,  ലയൻസ് ക്‌ളബ്ബ്, ഫൈൻ ആർട്ട്സ് സൊസൈറ്റി, നാടക വേദി, ഐ.എം.എ, ഫ്രീ മേസൻസ് ക്ലബ് എന്നിവയിലെല്ലാം ഭരണ സമിതി അംഗം, ചാരിറ്റി പ്രവർത്തകൻ, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ എന്നിങ്ങനെ ഒരു കാലത്ത് തൃശൂരിന്റെ വിവിധ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാമത് ജന്മ ദിന അനുസ്മരണം കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ പിഷാരോടി സമാജം സമുചിതമായി നടത്തി.

പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിലും വീഡിയോ കോൺഫറൻസിലൂടെയുമായി പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഗായത്രി, പ്രണവ് എന്നിവർ പ്രാർത്ഥന ചൊല്ലി.

ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ രാമചന്ദ്ര പിഷാരോടി എസ്. കെയുടെ സേവനങ്ങൾ വിശദീകരിച്ചു.

കേണൽ ഡോക്ടർ വി. പി. ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുഖ്യ അനുസ്മരണ പ്രസംഗം സാന്ദീപനി ഡയറക്ടറും എസ്. കെ. പിഷാരോടിയുടെ മകൻ ഡോ. നാരായണ പിഷാരോടിയുടെ പത്നിയുമായ ശ്രീമതി ജയ നാരായണ പിഷാരോടി നടത്തി.

കഥകളി ക്‌ളബ്ബ് പ്രസിഡണ്ട് ശ്രീ സി.കെ. നാരായണൻ നമ്പൂതിരി, സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ എന്നിവർ ഓർമ്മകൾ പങ്കിട്ടു.

ഡോ. എസ്.കെ. പിഷാരോടിയുടെ മക്കളും സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടർമാരുമായ ഡോ. നാരായണൻ പിഷാരോടി, ഡോ. ജയശ്രീ (തിരുവനന്തപുരം ആർ.സി. സിയിൽ ഡോക്ടറും പ്രൊഫസറും ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റുമാണ്), ഡോ. കൃഷ്ണൻ എന്നിവർ അച്ഛനുമായുള്ള അനുഭവങ്ങൾ പങ്ക് വെച്ചു.

ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ശ്രീ സി. പി. അച്യുതൻ, ശ്രീ കെ. പി. ഗോപകുമാർ, ശ്രീ വിജയൻ (മുംബൈ ), ശ്രീ ജി. പി. നാരായണൻ കുട്ടി എന്നിവരും എസ്. കെ. പിഷാരോടിയെ അനുസ്മരിച്ചു.

അവതരണം നടത്തിയ ശ്രീ ഗോപൻ പഴുവിൽ നന്ദി പറഞ്ഞു.

Click here to view photos of the event. https://samajamphotogallery.blogspot.com/2021/07/blog-post.html

 

3+

Leave a Reply

Your email address will not be published. Required fields are marked *