സൗജന്യ PSC, BANK കോച്ചിംഗ് ക്ലാസ് ഉടൻ തുടങ്ങുന്നു

പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ PSC,BANK കോച്ചിംഗ് ക്ലാസ്സിന്റെ അടുത്ത ബാച്ച് ജൂലൈ ആദ്യ വാരം ആരംഭിയ്ക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും, മറ്റു അവധി ദിനങ്ങളിലും ആയിരിക്കും ക്ലാസുകൾ. ഇംഗ്ലീഷ്, ഹിസ്റ്ററി, സയൻസ്, ജനറൽ നോളേഡ്ജ്, സോഷ്യൽ സയൻസ്, റീസണിങ്, ക്വാണ്ടിടറ്റീവ് ആപ്റ്റിട്യൂട്, മലയാളം എന്നീ വിഷയങ്ങളിൽ ആയിരിക്കും ക്ലാസുകൾ. താല്പര്യമുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. REGISTRATION LINK: https://docs.google.com/forms/d/1c5zbNJA8mjOY76zsgfaKXJmQbLbIWQVJgwTkZ5S5Mhg/edit CONTACT CO-ORDINATORS: 1) Krishna Kumar. P – 9742551084 2) C. P Ramakrishnan – 9400684677 3) Santhosh Krishnan – 9496415219

"സൗജന്യ PSC, BANK കോച്ചിംഗ് ക്ലാസ് ഉടൻ തുടങ്ങുന്നു"

പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു

കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും വെബ്സൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം സംഘടിപ്പിക്കുന്നു. കർക്കിടകം ഒന്ന്(ജൂലൈ 17) മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലയളവിലാണ് ഇത് യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ നടത്തുന്നത്. താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോമിൽ എൻട്രികൾ നൽകി പാരായണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പ്രായഭേദമെന്യേ എല്ലാ അംഗങ്ങളും ഈ സത്സംഗത്തിൽ പങ്കു ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. https://docs.google.com/forms/d/1IRFoN6JL3PFc2xoMRSxcSWc9F1MfB7arG14NADfFQqE/

"പിഷാരോടി സമാജം രാമായണ മാസം ആചരിക്കുന്നു"

പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്

പ്രിയപ്പെട്ട ബന്ധുജനങ്ങളെ, നമ്മുടെ സമുദായത്തിലെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാസം തോറും സാമ്പത്തിക സഹായം എത്തിക്കുന്ന പദ്ധതിയാണ് PET 2000. ഈ പദ്ധതി തുടങ്ങി വെച്ച കാലം മുതൽ ഇന്ന് വരെ മുടങ്ങാതെ അർഹരായ 15 പേർക്ക് മാസം തോറും പെൻഷൻ നൽകി വരുന്നു. ഉദാരമതികളായവരുടെ പക്കൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് പ്രത്യേകം സ്ഥിരനിക്ഷേപമാക്കി അതിൻെറ പലിശകൊണ്ടും അഭ്യുദയകാംക്ഷികൾ പലപ്പോഴായി നല്കുന്ന സംഭാവനകൾ കൊണ്ടും തുടക്കത്തിൽ പ്രതിമാസം 100ക ആയും പിന്നീട് 500,1000,1500ക വരെയും നൽകുക ഉണ്ടായി. ബാങ്കുകൾ സ്ഥിരനിക്ഷേപത്തിൻെറ പലിശ കുറച്ചപ്പോൾ പെൻഷൻ പദ്ധതി പ്രതിസന്ധിയിലായി. ഇപ്പോൾ UAE ശാഖയുടെ സഹായത്താൽ പ്രതിമാസം 1000 രൂപയാണ് നൽകി വരുന്നത്. നമ്മുടെ സമുദായത്തിൽ സാമ്പത്തിക…

"പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി അറിയിപ്പ്"

ഓൾ റൗണ്ടർ സന്തോഷ് കുമാർ

മഞ്ചേരി ശാഖയിലെ ശ്രീ സി ആർ സന്തോഷ് നമുക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ഫീച്ചർ ഇന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തി. സന്തോഷിന്റെ അച്ഛൻ പരേതനായ ചെമ്പ്ര, ചെറുകാട്ട് പിഷാരത്ത് രാമ പിഷാരടിയും അമ്മ പരേതയായ ഋഷിനാരദമംഗലം പിഷാരത്ത് ഗംഗാദേവി പിഷാരസ്യാരുമാണ്. സംഗീത വിദ്വാൻ പരേതനായ ജി. പി ഗോവിന്ദപിഷാരോടിയുടെ മകൾ ഗാനഭൂഷണം ചന്ദ്രലേഖയാണ് പത്നി. മകൾ : അഞ്ജലി ജയദേവൻ വായിക്കാം ലേഖനം  

"ഓൾ റൗണ്ടർ സന്തോഷ് കുമാർ"

ശ്രീ രാജന് അഭിനനങ്ങൾ

കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘകലാവേദി, തൃശൂർ നടത്തിയ മത്സരത്തിൽ ഹാർമോണിയത്തിൽ തൃശൂർ ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാജൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെന്നിമല ചിത്രകൂടത്തിൽ പിഷാരത്ത് ദാമോദര പിഷാരോടിയുടെയും മേമുറി കുന്നത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും മകനാണ്. തൃശൂർ പി ടി ഹൌസിലെ ലതികയാണ് ഭാര്യ. ശ്രീ രാജന് അഭിനനങ്ങൾ അദ്ദേഹം വരികൾ എഴുതി ട്യൂൺ ചെയ്ത ഒരു ശ്രീകൃഷ്ണ സ്തുതി

"ശ്രീ രാജന് അഭിനനങ്ങൾ"

ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്

ഭരത് മുരളി മീഡിയ ഹബ്ബിന്റെ ഇന്റർ നാഷണൽ ഓൺലൈൻ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവൽ 2020-21 ലെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ പിന്നണി ഗായിക ചിത്ര അരുണിന് “ബെസ്റ്റ് സിംഗർ” അവാർഡ്. മായക്കണ്ണൻ എന്ന ആൽബത്തിലെ ഗാനത്തിനാണ് അവാർഡ്. ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ചിത്ര അരുണിന് അഭിനനന്ദനങ്ങൾ!

"ചിത്ര അരുണിന് ഭരത് മുരളി മീഡിയ ഹബ്ബ് “ബെസ്റ്റ് സിംഗർ” അവാർഡ്"

വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല

ഇപ്പോൾ ഹരിയാനയിലെ സോൻപെട്ടിലുള്ള മുർത്താൽ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിക്കുന്ന കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല കൂടി നൽകി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ശ്രീ സത്യേന്ദ്ര നരേൻ ആര്യ ജൂൺ 10 നു ഉത്തരവിറക്കി. പ്രസ്തുത യൂണിവേഴ്‌സിറ്റിക്ക് പുതിയ ഒരു വൈസ് ചാൻസലറെ കിട്ടുന്നത് വരെയാണ് മേൽപ്പറഞ്ഞ അധികച്ചുമതല. കേണൽ കമാൻഡൻറ് പ്രൊ. രാജേന്ദ്രകുമാർ ആനായത്തിന് അഭിനന്ദനങ്ങൾ. dr

"വൈസ് ചാൻസലർ പ്രൊ. രാജേന്ദ്രൻ ആനായത്തിന് ഭഗത്ത് ഫൂൽ സിങ് മഹിളാ വിശ്വവിദ്യാലയത്തിന്റെ അധികച്ചുമതല"

സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കേണ്ടുന്ന സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം വന്നിരിക്കുന്നു. സംവരണേതര വിഭാഗങ്ങളിലുള്ള 164 വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പട്ടികയിൽ എട്ടാം നമ്പർ ആയാണ് പിഷാരോടി എന്ന ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെക്കാലമായി പിഷാരോടി എന്ന ജാതിപ്പേര് സർക്കാർ രേഖകളിൽ വരുവാൻ വേണ്ട പ്രവർത്തനങ്ങൾ സമാജം നടത്തുകയുണ്ടായിട്ടുണ്ട്. ഒടുവിൽ അത് അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്നു. പ്രസ്തുത ഉത്തരവിന്റെ പൂർണ്ണ രൂപം ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.

"സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി"

ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക്

ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക് കുതിക്കുന്നു. ആർ. ശ്രീരാജ് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ഷോർട് ഫിലിം സ്മെൽ (ഗന്ധം) മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികനിമിഷങ്ങളെയും സ്വരച്ചേർച്ചകളെയും കേന്ദ്രീകരിച്ചുള്ളതാണ്. ലക്ഷ്മി പിഷാരടി, ആനന്ദ് ജസ്റ്റിൻ, ആനന്ദ് വിവേക്, ബദ്രി ലാൽ, രുജൈബ് പാന്തർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സ്മാർട് ഇൻഫോടെയിൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്യാമള രാജശേഖരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സോബിൻ എസ്. ആദർശ് ബി അനിൽ സംഗീതം നൽകിയിരിക്കുന്നു. ലക്ഷ്മി പിഷാരടി കുത്തനൂർ പിഷാരത്തെയും ആനന്ദ് വിവേക് വാടാനാംകുറുശ്ശി നടുവിൽപ്പാട്ട് പിഷാരത്തെയുമാണ്. ഇരുവരുടെയും 4 വയസ്സുള്ള മകൻ ദേവ് ആനന്ദും ഇതിൽ അഭിനയിച്ചിട്ടുണ്ട്.…

"ലക്ഷ്മി പിഷാരടി-ആനന്ദ് വിവേക് സ്റ്റാറിങ് ത്രില്ലർ സ്മെൽ (ഗന്ധം) മില്ല്യൺ ക്ലബ്ബിലേക്ക്"