പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ

പിഷാരോടി എഡ്യൂക്കേഷൻ & വെൽഫെയർ സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാർഡ്, സ്ക്കോളർഷിപ്പ് വിതരണവും പ്രമുഖ കലാകാരന്മാരെ ആദരിക്കലും 28/11/2021 ന് പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് നടന്നു.

പിഷാരോടി സമാജം ജനൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ ഏവരേയും സ്വാഗതം ചെയ്തു. പിഷാരോടി സമാജം പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

പ്രാഥമിക തലങ്ങളിൽ എ പ്ലസ്സ് നേടുക എന്നതിനുപരി ആത്യന്തികമായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ജീവിതത്തിൽ എ പ്ലസ്സ് വിജയങ്ങൾ നേടുകയെന്നാവണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

വലിയ വിദ്യാഭ്യാസ ധനസഹായങ്ങൾ ഏർപ്പെടുത്തി നൽകുന്നതിലൂടെ അത് സ്വീകരിക്കുന്നവരിൽ ഓരോരുത്തരിലും സമൂഹത്തിലെ നമ്മെപ്പോലെയുള്ളവരെ സഹായിക്കണം എന്ന ലക്ഷ്യബോധവും പ്രതിബന്ധതയും വളർത്തുന്ന പ്രവർത്തനങ്ങളാണ് സമാജം ചെയ്യുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പു നൽകിയാണ് അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

തുടർന്ന് അദ്ദേഹം ഒന്ന് രണ്ടു വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യുകയും മുതിർന്ന മദ്ദള കലാകാരൻ ശ്രീ കോങ്ങാട് സുകുമാരൻ, കൃഷ്ണനാട്ടം സംഗീത ആചാര്യൻ ശ്രീ T P നാരായണ പിഷാരോടി, കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ ഹരീശ്വരൻ, ചുമർചിത്ര കലാകാരൻ ശ്രീ സന്തോഷ് മാവൂർ എന്നിവരെ ആദരിക്കുകയും ചെയ്തു.

മറ്റു അവാർഡുകൾ, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഡോ ആതിര, മുൻ പ്രസിഡണ്ട് കേണൽ ഡോ. വി പി ഗോപിനാഥൻ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാർ സർവശ്രീ കെ പി മുരളി, എം പി സുരേന്ദ്രൻ, എജുകേഷണൽ സൈസൈറ്റി സെക്രട്ടറി ഡോ. പി ബി രാംകുമാർ, വൈസ് പ്രസിഡണ്ട് ശ്രീ വി പി മധു, രേഖ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ തുടങ്ങിയവർ നൽകി.

തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഡോ ആതിര, പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ വി പി മധു എന്നിവർ ആശംസ പ്രസംഗം നടത്തി

ആദരവ് ഏറ്റുവാങ്ങിയ കലാകാരൻമാർ, അവാർഡ് ജേതാക്കൾ എന്നിവർ സമുചിതമായി മറുപടി പറഞ്ഞു.

പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഡോ പി ബി രാംകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

അവാർഡ് വിതരണ സമ്മേളനത്തോടനുബന്ധിച്ച് ചിത്രകലാ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. കുമാരിമാർ സഞ്ജന നന്ദകുമാർ, ശ്രേയ ദിനൂപ്, ശരണ്യ വി പി, ശ്രീമതി സുഷമ മുരളീധരൻ, ശ്രീമതി ശാരദാമണി അച്യുതൻ എന്നിവരാണ് ചിത്ര പ്രദർശനത്തിൽ പങ്കെടുത്തത്.

To view Photos of the function please click on the link below. https://samajamphotogallery.blogspot.com/2021/11/2021.html

5+

One thought on “പിഷാരോടി എജുകേഷണൽ സൊസൈറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാ പിന്തുണയും നൽകും – റവന്യു മന്ത്രി കെ രാജൻ

Leave a Reply

Your email address will not be published. Required fields are marked *