നാദലയ പുരസ്‌കാരം പാലക്കാട് ജയകൃഷ്ണന്

കോങ്ങാട് സംഗീതവിദ്യാലയത്തിന്റെ ‘നാദലയ’ സംഗീതപുരസ്കാരം മൃദംഗവാദകൻ Dr. പാലക്കാട് കെ. ജയകൃഷ്ണന്. തൃശ്ശൂർ ആകാശവാണിയിൽ സീനിയർഗ്രേഡ് ആർട്ടിസ്റ്റായ, കൊല്ലങ്കോട് സ്വദേശിയായ ജയകൃഷ്ണൻ തൃശ്ശൂർ കോലഴിയിലാണ് താമസം.‌

വിദ്യാലയത്തിന്റെ 22-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മേയ് ഒന്നിന് വൈകീട്ട് 4.30-ന് കോങ്ങാട് യശോദ ഇൻ കല്യാണമണ്ഡപത്തിൽ നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സംഗീതസംവിധായകൻ വിദ്യാധരൻ പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ്‌ പുരസ്കാരമെന്ന് സംഘാടകർ വ്യക്തമാക്കി.

ജയകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

Dr. K Jayakrishnan

4+

4 thoughts on “നാദലയ പുരസ്‌കാരം പാലക്കാട് ജയകൃഷ്ണന്

Leave a Reply

Your email address will not be published. Required fields are marked *