ഇന്ന് മുതൽ രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ (Lock Down) പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കൊറോണ മഹാമാരി വ്യാപന തീവ്രത കൈവരിച്ച സാഹചര്യത്തിൽ രാജ്യ, സംസ്ഥാന സർക്കാരുകൾ എടുത്ത ഈ ഉചിത നടപടിക്ക് നമ്മളും ഐക്യദാർഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. ഉത്തമ പൗരന്മാരെന്ന നിലക്ക് നാമോരോരുത്തരും ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നിയമപാലകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി വീടുകളിൽ കഴിയേണ്ടത് രോഗവ്യാപനത്തെ തടയാൻ അത്യാവശ്യമാണ്. പല കുടുംബാംഗങ്ങളും ഉറ്റവരിൽ നിന്നുമകന്ന് ദൂരദേശങ്ങളിൽ ആയിരിക്കാം. നിങ്ങൾ എവിടെയാണോ, അവിടം നിങ്ങളുടെ വീടായി കണ്ട്, പുറത്തിറങ്ങാതെ രോഗം വിളിച്ചു വരുത്താതിരിക്കുക, വ്യാപിപ്പിക്കാതിരിക്കുക എന്നതാണ് ഇത്തരുണത്തിൽ ചെയ്യാവുന്ന ഏക മാർഗം. അല്പ വരുമാനക്കാരായ ഭൂരിപക്ഷം ജനങ്ങളുടെ നന്മയെക്കരുതി കൂടുതൽ ജനക്ഷേമകരങ്ങളായ പ്രഖ്യാപനങ്ങൾ രാജ്യ/സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നും ഉണ്ടാകുമെന്ന്…
"സമ്പൂർണ്ണ അടച്ചിടൽ- Lock Down"Archives: News
News about Sakhas
പിഷാരോടി കലാകാരന്മാരുടെയും കലാകാരികളുടെയും കലാസ്വാദകരുടെയും ശ്രദ്ധക്ക്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടയ്ക്ക, താളം, കൊമ്പ് വിഭാഗങ്ങളിലെ കലാകാരന്മാരെയാണ് ആദരിക്കുക. കേരളത്തിൽ സ്ഥിരതാമസമാക്കിയ 40-നും 70-നും ഇടയിൽ പ്രായമുള്ളവരെയാണ് പുരസ്കാരത്തിനു പരിഗണിക്കുക. നാമനിർദേശങ്ങൾ ഏപ്രിൽ 28-നു മുമ്പ് സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ-679523 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0466-2224153, 8129669995. മേയ് 28-നു നടക്കുന്ന കൃഷ്ണൻകുട്ടി പൊതുവാളിന്റെ 96-ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. Courtesy – Primary news -Mathrubhumi…
"കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു"Covid-19…. അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി … TCV തൃശൂർ ചാനൽ ഒരുക്കിയ കൊറോണ അവബോധ പരിപാടിയിൽ തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടിയും ഒരു കഥാപാത്രമാവുന്നു. രഞ്ജിത്ത് അറിയപ്പെടുന്ന നാടക നടനാണ്. അച്ഛൻ – കൂട്ടാല പിഷാരം രാജൻ അമ്മ – തേനാരി പിഷാരം പത്മിനി ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത
"അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി"Kerala Consumer Affairs Department ഉം പ്രമുഖ ദിനപത്രമായ The Hindu വും ചേർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊച്ചി Green Valley Public School വിദ്യാർത്ഥിയായ കൗഷിഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോതമംഗലം പൂവത്തൂർ പിഷാരത്ത് സജിത്തിന്റെയും വടക്കാഞ്ചേരി ആറ്റൂർ പിഷാരത്ത് പ്രീജയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. സഹോദരി നമിത. കൗഷികിന് വെബ് സൈറ്റിന്റെയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ
"കൗഷിക് ക്വിസ് മത്സരത്തിൽ ഒന്നാമൻ"മുംബൈ ശാഖാ വർഷത്തിൽ രണ്ടു പ്രാവശ്യം 10,000/- രൂപ വീതം നൽകുന്ന മേല്പറഞ്ഞ ചികിത്സാസഹായ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. http://www.pisharodysamajam.com/PAP%20application%20form%20-%20final.doc അപേക്ഷകളിൽ അതാത് ശാഖകളുടെ സെക്രട്ടറിയുടെ, പ്രസിഡണ്ടിന്റെ ഒപ്പ് സഹിതം ശുപാർശ വേണ്ടതാണ്. ശാഖ പ്രവർത്തിക്കാത്ത മേഖലയിൽ മറ്റു ശാഖകളുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കാം. എന്ന്, സെക്രട്ടറി, PE & WS ശാഖാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ, ചികിത്സാചിലവുകളുടെ ഒറിജിനൽ ബില്ലുകൾ/രസീതികൾ എന്നിവയടക്കം അയക്കേണ്ട വിലാസം: വി പി മധു ഉഷസ്സ്, പാലസ് റോഡ്, ചൊവ്വര പി ഒ. പിൻ – 683571, ആലുവ ഫോൺ:9349433322 email: madhuvp2008@yahoo.com
"പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു"പഞ്ചാരിയുടെ പ്രചോദനം ഉൾക്കൊണ്ട് എല്ലാ ശാഖകളിലെയും എല്ലാ കുട്ടികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പിഷാരോടി യുവജന സമിതി യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നു.
എല്ലാ ശാഖാപ്രസിഡണ്ട്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക ശ്രദ്ധക്ക്.
20-02-2020 ൽ ചേർന്ന സംയുക്ത ഭരണസമിതി യോഗ തീരുമാനപ്രകാരം എല്ലാ ശാഖകളിലെയും യുവജനങ്ങളെ ഉൾപ്പെടുത്തി അവരുടെ കലാപരമായും കായികമായും ഉള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കാനും അത് വഴി അവരെ സമാജം പ്രവർത്തനങ്ങളിൽ കൂടി ഉൾക്കൊള്ളിക്കാനും വേണ്ടി യുവജനസമിതി ആരംഭിക്കാനുള്ള തിരുമാനം എടുത്തിരുന്നുവല്ലോ. അതിന്റെ പ്രാരംഭ നടപടികൾക്കായി ശ്രീ ഗോപൻ പഴുവിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുവജനസമിതി ഭരണസമിതി ഉണ്ടാക്കുന്നതിന്റെ ആദ്യ ഘട്ടമായ ഒരു അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കുന്നതിന് വേണ്ടിയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി 2020 മാർച്ച് 29 ഞായറാഴ്ച്ച രാവിലെ 10.30ന് സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് എല്ലാ ശാഖകളിലെയും പ്രസിഡണ്ട്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുന്നതിന് സമാജം പ്രസിഡന്റ് ശ്രീ A രാമചന്ദ്രപിഷാരോടിയുടെ നിർദ്ദേശ പ്രകാരം തീരുമാനിച്ച വിവരം അറിയിക്കുന്നു.
എല്ലാ ശാഖാ പ്രസിഡണ്ട്മാരും സെക്രട്ടറിമാരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ ശാഖാ പരിധിയിൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ കഴിവുള്ള യുവജനങ്ങളെക്കൂടി പങ്കെടുപ്പിക്കുവാൻ ശ്രമിക്കണം എന്നും അഭ്യർത്ഥിക്കുന്നു.
ജനറൽ സെക്രട്ടറി.
-ഗോപൻ പഴുവിൽ തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം പ്രസ്തുത പരസ്യങ്ങൾ ആദ്യമായി ഉൾപ്പെടുത്തിയ മാർച്ച് 2020 ലക്കം ആദ്യ പ്രതി 08-03-2020 നു അശീതി ആഘോഷിച്ച ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാർക്ക് നൽകി സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നിർവഹിച്ചു. തദവസരത്തിൽ തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ, എജ്യുകേഷണൽ സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ എ പി രാഘവ പിഷാരോടി, ശ്രീ എ പി രാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. എൺപതാം പിറന്നാൾ ആഘോഷിച്ച ശ്രീമതി രാധ പിഷാരസ്യാരെ സമാജം പൊന്നാടയണിച്ചു ആദരിച്ചു. കോംബോ ഒഫറിനെക്കുറിച്ച്…
"തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം"– വിജയൻ, ആലങ്ങാട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത് വർഷമായി കോളേജ്അധ്യാപികയായി ജോലി നോക്കുന്ന ശ്രീലേഖ കഴിഞ്ഞ നാലുവർഷമായി താനൂർ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പഠന കാലത്ത് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, തമിഴ്നാട് ഗവർണറിൽ നിന്ന് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുള്ള ശ്രീലേഖ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോണിക്സിൽ ആണ് ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് എടുത്തത്. വിവാഹശേഷവും ഗവേഷണം തുടരാൻ എല്ലാ പിന്തുണയും നൽകിയ ഇടയാർ കൈലാസപുരം പിഷാരത്തെ കെ.സതീഷ് കുമാർ ആണ് ഭർത്താവ്. നെല്ലായി “ശോഭനം” പിഷാരത്തെ കെ.പി.ഗോവിന്ദന്റേയും ശോഭനയുടേയും മകളാണ് Dr. ശ്രീലേഖ.…
"ഡോ. ശ്രീലേഖ ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ"– മുരളി, മാന്നനൂർ കൊച്ചിയിൽ പ്രവർത്തിക്കുന്ന Five Points Yoga & Yuva Arts എന്ന സംഘടന അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണ ദിനവും, അദ്ദേഹം ചിട്ട്പ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സന്ധ്യയും ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തിയ്യതി എറണാകുളം, എളമക്കരയിൽ സംഘടിപ്പിച്ചു. വർണാഭമായ ചടങ്ങിൽ സുപ്രശസ്ത നർത്തകി സൗമ്യ സതീഷിനെ നാട്യപ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രനാണ് പുരസ്കാര വിതരണം നിർവഹിച്ചത്. സൗമ്യ സതീഷിനു അഭിനന്ദനങ്ങൾ !
"സൗമ്യ സതീഷിനു നാട്യപ്രതിഭ പുരസ്കാരം"-വിജയൻ, ആലങ്ങാട് SUNO 9.17 Qatar എന്ന എഫ് എം ചാനൽ ഹൃദയഗീതങ്ങളുടെ കവി എന്നറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് നൽകിയ വ്യത്യസ്തമായ ഒരു സ്വീകരണത്തിൽ നമ്മുടെ പ്രിയ വാനമ്പാടി ചിത്ര അരുണും സംഗീതാർച്ചന നടത്തുന്നു. കാണാം, നമുക്കു കാണാം… പാടാം, നമുക്കു പാടാം…. ചിത്രയെക്കുറിച്ചു കൂടുതലറിയുവാൻ അവരുടെ പേജ് കാണുക
"പാടാം നമുക്കു പാടാം"








Recent Comments