1. കൊറോണയും കുടുംബ ബന്ധങ്ങളും നിങ്ങളുടെ കാഴ്ചപ്പാടിൽ/Family Relations & Corona from your perspective ? 2. കൊറോണക്കാലത്ത് നിങ്ങളെ ആകർഷിച്ച ഏറ്റവും നല്ല ക്യാപ്ഷൻ (ശീർഷകം)/The best caption that ever attracted you during the Coronation? 3. കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views? 4. കൊറോണയും ആഘോഷങ്ങളും/ Corona & Celebrations? 5. കൊറോണ നിങ്ങളെ പഠിപ്പിച്ച ജീവിത പാഠം എന്താണ്/ What is the lesson Corona has taught you? മേല്പറഞ്ഞ അഞ്ചു ചോദ്യങ്ങൾ നിങ്ങളോരോരുത്തരം സ്വയം ചോദിച്ചു നോക്കുക. ഉത്തരങ്ങൾ കണ്ടെത്തുക.…
"അഞ്ചു കൊറോണച്ചോദ്യങ്ങൾ ?"Archives: News
News about Sakhas
പൂർണമായും സുരക്ഷ ഉറപ്പ് നൽകുന്ന ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (VSSC) എൻജിനീയറായ ബിജു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വലിയകുന്നിൽ ഇരുമ്പിളിയം സ്വദേശിയാണ് ബിജു. പത്നി ധന്യയോടും മക്കളായ ദിയ, ദേവിക എന്നിവരോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു. അമ്മ പോർക്കുളം പുതുമനശ്ശേരി പിഷാരത്ത് ഓമന ബാലചന്ദ്രൻ, അച്ഛൻ ബാലചന്ദ്രൻ. വിശദമായ വാർത്ത താഴെ വായിക്കാം https://timesofindia.indiatimes.com/city/thiruvananthapuram/vssc-engineer-develops-automated-handwash-dispenser/articleshow/75279614.cms Asianet News clipping
"Pisharody Engineer Develops Automated Handwash Dispenser"ശ്രുതകീർത്തി, ഓട്ടൻ തുള്ളൽ കലാകാരൻ ശ്രീ കൃഷ്ണപുരത്ത് മുരളിയുടെ ഇളയ മകൾ, അമൃത ടി.വി.യിലെ ശ്രേഷ്ഠ ഭാരതം-മഹാഭാരതം എന്ന പുരാണ സംബന്ധമായ റിയാലിറ്റി ഷോയിൽ പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവൻ സ്കൂളിനു വേണ്ടി പങ്കെടുത്തു. 56 വിദ്യാലയങ്ങൾ പങ്കെടുത്ത മൽസരത്തിൽ വള്ളുവനാട് വിദ്യാഭവൻ സ്കൂളിനു രണ്ടാം സ്ഥാനം ലഭിച്ചു. പുരാണേതിഹാസങ്ങളിലൂടെയും അവയിലെ കഥാ സന്ദർഭങ്ങളിലൂടെയും സഞ്ചരിച്ചു നിർമ്മിച്ച പ്രസ്തുത പരിപാടിയിൽ മികച്ച വിജയം നേടി വിദ്യാലയത്തിന് അഭിമാനമായി മാറിഎന്നതിൽ ശ്രുതകീർത്തിക്കും കൂട്ടുകാർക്കും അവരുടെ കുടുംബത്തിനും തീർച്ചയായും സന്തോഷിക്കാം, അഭിമാനിക്കാം. മത്സരത്തിൽ നാടക വിഭാഗത്തിലായിരുന്നു ശ്രുതകീർത്തി പങ്കെടുത്തത്. സെമിയിൽ സൂത്രധാരനായും ഫൈനലിൽ ദേവദൂതനായും അഭിനയിച്ചു. പരേതനായ ഓട്ടൻ തുള്ളൽ കലാകാരൻ കോങ്ങാട് അച്യുത പിഷാരോടിയുടെ പേരക്കുട്ടിയാണ് ശ്രുതകീർത്തി. അമ്മ…
"ശ്രേഷ്ഠ ഭാരതം-മഹാഭാരതം വിജയി ശ്രുതകീർത്തിക്ക് അഭിനന്ദനങ്ങൾ"-വിജയൻ ആലങ്ങാട് ചൊവ്വര ശാഖയുടെ മാസാന്തര യോഗം, വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ടതുള്ളതിനാൽ, ഓൺലൈനിൽ നടത്താൻ പറ്റുമോ എന്ന് ഇന്ന് രാവിലെ ജിഷ്ണുവിനോട് അന്വേഷിച്ചു. ഇന്ന് വൈകുന്നേരം ഒരു മീറ്റിംഗ് അങ്ങനെ വെച്ചാലോ എന്ന് ആലോചിക്കുന്നു. പക്ഷെ ഒന്നിലധികം അംഗങ്ങൾ പങ്കെടുക്കണമെങ്കിൽ Google Duo പോലത്തെ ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമായിരുന്നു. അങ്ങനെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ഈ ആപ്പ്ഡൗൺലോഡ് ചെയ്യുകയും ചെയ്തു. അതിൻപ്രകാരം ചൊവ്വര ശാഖയിലെ പന്ത്രണ്ടോളം കമ്മിറ്റി അംഗങ്ങളാണ് ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. ഏകദേശം മുക്കാൽ മണിക്കൂർ എടുത്ത യോഗം സാധാരണ നടത്തുന്ന യോഗങ്ങളുടെ നടപടിക്രമങ്ങളോടെയാണ് നടത്തപ്പെട്ടത്. സമാജത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ശാഖാ യോഗം ഇങ്ങനെ കൂടേണ്ടി വരുന്നത്. വളരെ…
"ചൊവ്വര ശാഖ യോഗം വിഡിയോ കോൺഫറസിലൂടെ"പ്രശസ്ത കഥകളി സംഗീത വിദ്വാൻ ശ്രീ കോട്ടക്കൽ ഗോപാല പിഷാരോടി ലോകനന്മക്കായി പ്രാർത്ഥിക്കുന്നു.
"കോട്ടക്കൽ ഗോപാല പിഷാരോടി"പിഷാരോടി സമാജം തൃശൂർ ശാഖ, Covid-19 ബാധയുടെ പശ്ചാത്തലത്തിൽ, മാർച്ച്-ഏപ്രിൽ 2020 മാസങ്ങളിൽ ശാഖയുടെ പരിധിയിൽ വരുന്ന ക്ഷേത്ര കഴക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക്, 1000/- രൂപ വീതം ധനസഹായം നൽകുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഗോപകുമാർ സെക്രട്ടറി തൃശൂർ ശാഖ ബന്ധപ്പെടേണ്ട ഫോൺ നമ്പർ Mob:+91-9447085983
"തൃശൂർ ശാഖ കഴക പ്രവൃത്തിക്കാർക്ക് ധനസഹായം നൽകുന്നു"ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുൻപാകെ പിഷാരോടി സമാജം സമർപ്പിക്കുന്ന നിവേദനം. 08-04-2020 സർ, കേരളത്തിൽ ഉടനീളം ക്ഷേത്ര കഴകപ്രവർത്തികൾ ചെയ്യുന്ന പിഷാരോടിമാർ ഉൾപ്പെടെയുള്ള അമ്പലവാസി സമുദായംഗങ്ങൾ മഹാഭൂരിപക്ഷവും പൊതുവെ തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. ഉത്സവകാലമാണ് അവർക്ക് കുറച്ചെങ്കിലും കൂടുതൽ വരുമാനം കിട്ടുന്ന സമയം. ഈ വർഷത്തെ ഉത്സവകാലം ത്യജിക്കേണ്ടിവരികയും ക്ഷേത്രങ്ങൾ തന്നെ അടച്ചിടേണ്ട അവസ്ഥ വരികയും ചെയ്തപ്പോൾ അവർ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണു പോയിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു തൊഴിൽ വിഭാഗങ്ങൾക്ക് നല്കുന്ന എല്ലാ സഹായങ്ങളും ആനുകൂല്യങ്ങളും ക്ഷേത്ര പ്രവർത്തികൾ ചെയ്യുന്നവർക്കും നല്കുവാനുള്ള തീരുമാനം എടുക്കണമെന്ന് പിഷാരോടി സമാജം അഭ്യർത്ഥിക്കുന്നു. മലബാർ ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസ സഹായം പ്രഖ്യാപിച്ചതിൽ പിഷാരോടി സമാജം നന്ദി…
"മുഖ്യമന്ത്രിക്ക് നിവേദനം നൽകി"കോവിഡ് അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ചിത്രം വരക്കുകയാണ് , പാടുകയാണ്, നൃത്തം ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ, കരകൗശല വസ്തുക്കളുണ്ടാക്കുന്നു, വേറെ ചിലർ ടിക് ടോക് ചെയ്യുന്നു. സാഹിത്യ വാസനയുള്ളവർ കഥകളും, കവിതകളുമെഴുതുന്നു. സംഗീതത്തിൽ തല്പരരായവർ പാട്ടു പാടുന്നു. കവിതകൾ ചൊല്ലുന്നു. ഇവർക്കെല്ലാം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുകയാണ് സമാജം. നിങ്ങളുടെ കലാവിരുത് ഞങ്ങൾക്കയച്ചു തരിക. അവ വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്നു. ഇന്ന് അമ്പലങ്ങളിൽ ജോലി ചെയ്യുന്ന, നമ്മുടെ കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വീട്ടിലിരിപ്പാണ്. പലർക്കും, രാവിലെ ദേവനോ ദേവിക്കോ ഉള്ള ഒരു മാല മാത്രം കൊണ്ടു കൊടുക്കേണ്ട ജോലിയെ ഉള്ളൂ. അവർക്കും അവരുടെ കരവിരുതിന്റെ (നന്നായി കെട്ടിയ മാലയുടെ) ഫോട്ടോ ഞങ്ങൾക്കയച്ചു തരാം. അവയും വെബ്സൈറ്റിൽ…
"മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു"പ്രശസ്ത കഥകളി കലാകാരി അഡ്വ. രഞ്ജിനി സുരേഷ് കൊറോണ മുൻ കരുതലുകൾ മുദ്രയിലൂടെ അവതരിപ്പിക്കുന്നു. കടപ്പാട്: കൗമുദി പത്രം
"മുദ്രയിൽ അറിയാം മുൻ കരുതലുകൾ"വീട്ടിലിരിക്കുന്ന കുട്ടികളുടെ കഴിവുകൾ നാം തിരിച്ചറിയുകയാണ്. അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഉത്തമവേദി ഒരുക്കുന്നു യുവചൈതന്യം. We are overwhelmed by the tremendous response received till now to our request yesterday. Please send their creations to us @ mail@pisharodysamajam.com or WhatsApp it at 73044 70733 on or before 31st March 2020. Web Admin
"കൊറോണക്കാലവും കുട്ടികളും"









Recent Comments