അച്ഛന്റെ സ്മരണാർത്ഥം മക്കൾ അവർ പഠിച്ച സ്‌കൂളുകളിലേക്ക് ടിവിയും സ്മാർട്ട് ഫോണുകളും നൽകി

പരേതനായ വെളപ്പായ ആനായത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം മക്കൾ ടിവി, സ്മാർട്ട് ഫോൺ എന്നിവ സ്‌കൂളുകൾക്ക് നൽകി. മകൻ ജി പി രാജേന്ദ്രന്റെ വാക്കുകൾ: വിദ്യാഭ്യാസം, അറിവ്, തിരിച്ചറിവ്…അതെന്നും അച്ഛന് മുഖ്യമായിരുന്നു. അവ കൃത്യമായി നിലനിർത്താനും പകർന്നു നൽകാനും അച്ഛൻ ശ്രദ്ധിച്ചിരുന്നു, മൂന്നോ നാലോ മാസങ്ങൾക്കപ്പുറം വരെ. മരണാനന്തരം അച്ഛന്റെ ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് എന്നുള്ളത് ഞങ്ങളെ മനഃപാഠമാക്കിയിരുന്നു..അതുപോലെത്തന്നെ കൈമാറി. ഒപ്പം പറഞ്ഞു വച്ചതായിരുന്നു അച്ഛൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വെളപ്പായയിലെ LP സ്കൂൾ, അമ്മ പഠിച്ച മണ്ണാർക്കാട് ചങ്ങലീരി UP സ്കൂൾ, ഞങ്ങൾ മൂന്നു പേരും പഠിച്ച പെരുവയൽ St.Xaviers UP സ്കൂൾ, അവസാന പത്തിരുപതു വർഷം വേങ്ങേരിക്കാരൻ…

"അച്ഛന്റെ സ്മരണാർത്ഥം മക്കൾ അവർ പഠിച്ച സ്‌കൂളുകളിലേക്ക് ടിവിയും സ്മാർട്ട് ഫോണുകളും നൽകി"

അന്ന് ആ സാഹസം ചെയ്യാൻ പിന്തുണ നൽകിയത് കുടുംബം; ഇപ്പോൾ ജീവിതം ഹാപ്പി

അരുൺ രാഘവനെ കുറിച്ച് ഇന്നലെ മനോരമയിൽ വന്ന സചിത്ര ഫീച്ചർ. വായിക്കുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://www.manoramaonline.com/homestyle/spot-light/2020/06/07/arun-raghavan-actor-home-family-life.html?fbclid=IwAR0wGZHLj7c22VMDw9LWfv0a98Cq_P06SoM1TS3FkeDohIEDofTSAqY0Sow

"അന്ന് ആ സാഹസം ചെയ്യാൻ പിന്തുണ നൽകിയത് കുടുംബം; ഇപ്പോൾ ജീവിതം ഹാപ്പി"

വീടാണ് സ്വർഗ്ഗം

കോലം കെട്ടാതെ വന്നെത്തിയ കൊറോണ, കോലം കെട്ടിയ ലോകത്തെ മുഴുവൻ ജനതയെയും ജാതി മത വ്യത്യാസങ്ങളില്ലാതെ, നാടാണ് നല്ലതെന്നും വീടാണ് സ്വർഗ്ഗമെന്നുമുള്ള തിരിച്ചറിവ് മാനവരാശിക്ക് നൽകിയെന്ന് കവിതാ രൂപത്തിലുള്ള ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു, ഭരതം എന്റർടൈൻമെന്റ് ഒരുക്കിയ “വീടാണ് സ്വർഗ്ഗം”. രചന, സംഗീതം: ഭാസിരാജ്(Pishrody Samajam website Creative & Technical head), ഉണ്ണിരാജ് ആലാപനം: സലീഷ് നനദുർഗ്ഗാ ഓർക്കസ്‌ട്രേഷൻ: ബെൽ സ്റ്റുഡിയോ, ഇരിഞ്ഞാലക്കുട  

"വീടാണ് സ്വർഗ്ഗം"

തുളസീദളം വീണ്ടും നിങ്ങളിലേക്ക്..

കോവിഡ് 19 ലോക് ഡൗൺ മൂലം ലോകം മുഴുവൻ സ്തംഭനാവസ്ഥയിൽ ആയിത്തീർന്നതിനാൽ തുളസീദളം ഏപ്രിൽ, മെയ് ലക്കങ്ങൾ പ്രസിദ്ധികരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കുറെ ഇളവുകൾ ലഭിച്ചതിനാലും, അംഗങ്ങളുടെ ആകാംക്ഷാഭരിതമായ അന്വേഷണങ്ങൾ മാനിച്ചും, 2020 ജൂൺ ലക്കം പതിവുപോലെ ജൂൺ 8 ന് പ്രസിദ്ധികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏപ്രിൽ, മെയ് ലക്കങ്ങളിലേക്ക് തയ്യാറാക്കി വെച്ചിരുന്നവയിൽ തെരഞ്ഞെടുത്ത ചില രചനകൾ കൂടി ഉൾക്കൊള്ളിച്ചു ഏപ്രിൽ-മെയ്-ജൂൺ ലക്കമായിട്ടാണ് ഇത്തവണ പ്രസിദ്ധികരിക്കുന്നത്. ഏതെങ്കിലും ശാഖ വാർത്തകളോ പരസ്യങ്ങളോ ചേർക്കേണ്ടതുണ്ടെങ്കിൽ മെയ് 28 നകം അയച്ചു തരണമെന്നഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്, മാനേജർ, തുളസീദളം

"തുളസീദളം വീണ്ടും നിങ്ങളിലേക്ക്.."

‘സുഖമോ ജയതേ’

‘സുഖമോ ജയതേ…. മോഹൻലാലിന് ഷഷ്ടിപൂർത്തി ആദരമായി സംസ്കൃത ഗാനവുമായി രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും https://www.manoramanews.com/news/entertainment/2020/05/21/tribute-to-mohanlal.html

"‘സുഖമോ ജയതേ’"

ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം

31.05.2020 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹു. SPC കൊല്ലം ADNO ശ്രീ. സോമരാജ്നോടുള്ള സ്നേഹാദരവിൻ്റെ ഭാഗമായി ഗവ. HSS അയ്യൻ കോയിക്കൽ 10-05-2020 ന്‌ ഓൺലൈനിൽ നടത്തിയ അഖില കേരള ക്വിസ് മത്സരത്തിൽ ശ്രേയ J ( GHSS Pulamanthole) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുമാരി ശ്രേയ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രന്റെയും കണ്ണൂർ നീർവേലി കല്ലൂർ വീട്ടിൽ കവിതയുടെയും മകളാണ്. ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ !

"ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം"

വി.പി.സുനന്ദക്ക് KSTA സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം

KSTA എന്ന അദ്ധ്യാപക സംഘടന, മലപ്പുറം ജില്ലാതലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ, യാത്രാ വിവരണം വിഭാഗത്തിൽ ശ്രീമതി.വി.പി.സുനന്ദക്ക് ഒന്നാം സമ്മാനം ലഭിച്ചു. വിളയിൽ പാനാട്ട് എ.എം.എൽ.പി. സ്കൂൾ അദ്ധ്യാപികയായ സുനന്ദ, ചെറുതുരുത്തി വിളയത്ത്പിഷാരത്തെ മാധവിക്കുട്ടി പിഷാരസ്യാരുടേയും, പരേതനായ ആറങ്ങോട്ട് ഉണ്ണികൃഷ്ണപിഷാരോടി( സുദർശനം മക്കരപ്പറമ്പ്)യുടേയും മകളാണ്. ഭർത്താവ്: സുരേഷ് ബാബു വിളയിൽ മക്കൾ: സുകന്യ, സൂരജ് കൃഷ്ണൻ മരുമകൻ: കൃഷ്ണകുമാർ,മംഗലൂരു സുനന്ദക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

"വി.പി.സുനന്ദക്ക് KSTA സാഹിത്യ മത്സരത്തിൽ ഒന്നാം സമ്മാനം"

സർക്കാർ പദ്ധതികളിൽ സ്റ്റാർട്ടപ് പങ്കാളിത്തം

-ദീപക് രവീന്ദ്രൻ “കേരളം സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമാണെങ്കിലും ബെംഗളൂരുവിലും മുംബൈയിലുമുള്ള മികച്ച ഫണ്ടിങ് സാധ്യതകൾ ഇവിടെ ഇനിയുമായിട്ടില്ല. ഇക്കാരണത്താലാണ് പലരും അവരുടെ സംരംഭങ്ങൾ കേരളത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത്. മികച്ച വിജയം നേടിയ മലയാളി സംരംഭകർ തിരികെ സ്വന്തം നാട്ടിലെ സംരംഭങ്ങളിൽ നിക്ഷേപിക്കുന്ന ട്രെൻഡ് ശക്തമായാൽ കേരളത്തെയും സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാം.” ഇന്ന് മലയാള മനോരമ “മുന്നിൽ വഴികളേറെ; ഇനി ഇറങ്ങണം” എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ചർച്ചയിൽ, സ്റ്റാർട്ടപ് ഇൻകുബേറ്ററായ, പൈറേറ്റ് ഫണ്ടിന്റെ സ്ഥാപകനായ ദീപക് രവീന്ദ്രൻ പറഞ്ഞ വാചകങ്ങളാണ് മേല്പറഞ്ഞത്. ഇന്നോസ്, ക്വസ്റ്റ്, ലുക്അപ് എന്നീ മെസേജിങ്  കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്. ലേഖനം മുഴുവൻ വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://www.manoramaonline.com/news/editorial/2020/05/16/manorama-webinar-part-2.html ദീപക് രവീന്ദ്രൻ ചെങ്ങാനിക്കാട്ട് പിഷാരത്ത്…

"സർക്കാർ പദ്ധതികളിൽ സ്റ്റാർട്ടപ് പങ്കാളിത്തം"

DHL Logistics Covid Hero Jayan Mannanur

DHL Logistics Cargo Divisionന്റെ Covid Heroes എന്ന വിഭാഗത്തിൽ സ്ഥാനം പിടിച്ചു കൊണ്ട് ഒരു പിഷാരോടി. കൊച്ചി ബ്രാഞ്ചിലെ ശ്രീ എം പി ജയനാണ് ഈ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡായ DHL Logistics Cargoന്റെ കൊച്ചിൻ ബ്രാഞ്ചിന്റെ എല്ലാമെല്ലാമായ ജയൻ, മാന്നനൂർ പിഷാരത്ത് തങ്ക പിഷാരസ്യാരുടെയും മേലീട്ടിൽ പിഷാരത്ത് അച്യുത(അച്ചുണ്ണി) പിഷാരോടിയുടെയും മകനാണ്. ഭാര്യ കുട്ടമശ്ശേരി പിഷാരത്ത് അമ്പിളി. മക്കൾ: ആകാശ് ആദിത്യ. DHL Express പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇവിടെ പങ്കു വെക്കുന്നു

"DHL Logistics Covid Hero Jayan Mannanur"

Nurses Day Thoughts

ഈ അന്താരാഷ്‌ട്ര നഴ്‌സ്‌ ദിനത്തിൽ മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നഴ്‌സ്‌ ആയി സേവനം അനുഷ്ഠിക്കുന്ന ശ്രീമതി പ്രേമ രാം മോഹൻ തന്റെ ചിന്തകൾ ഇവിടെ കുറിക്കുന്നു. പ്രേമ, മുൻ മുംബൈ ശാഖ പ്രസിഡണ്ട് പരേതയായ മണ്ണാർക്കാട്ട് ഗോവിന്ദപുരത്ത് പിഷാരത്ത് കമലാവതിയുടെയും പരേതനായ പല്ലാവൂർ പിഷാരത്ത് രാധാകൃഷ്ണന്റെയും മകളാണ്. ഭർത്താവ് മുൻ മുംബൈ ശാഖ സെക്രട്ടറി ഇന്ത്യന്നൂർ പിഷാരത്ത് രാം മോഹൻ. Being a Nurse, I tried to pen my thoughts on this International nurses day, Centenary celebration, the year of the Nurses. Today nurses will be put on a pedestal by…

"Nurses Day Thoughts"