ജീവിതത്തെ മാറ്റി മറിക്കുന്ന 30 സാമാന്യ തത്ത്വങ്ങൾ

ജീവിതത്തെ മാറ്റി മറിക്കുന്ന 30 സാമാന്യ തത്ത്വങ്ങൾ ശ്രീ കെ പി രവീന്ദ്രൻ നമുക്കായി പറഞ്ഞു തരുന്നു.

"ജീവിതത്തെ മാറ്റി മറിക്കുന്ന 30 സാമാന്യ തത്ത്വങ്ങൾ"

മിടുക്കന്മാർ പഠിച്ചു വളരട്ടെ

കൊടകര ശാഖയിലെ Dr. രാജൻ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി ആലത്തൂർ പിഷാരത്ത് അച്യുത പിഷാരോടിയുടെയും ധന്യയുടെയും മകൻ അഭിഷേകിന് T V സമ്മാനിക്കുന്നു. ശാഖാ പ്രസിഡണ്ട് ‌ ശ്രീ. T. V. N. പിഷാരോടി സമീപം. പഠിച്ചു മിടുക്കരാകട്ടെ നമ്മുടെ എല്ലാ മക്കളും.. Dr. രാജന് കൊടകര ശാഖയുടെ നന്ദി രേഖപ്പെടുത്തുന്നു.

"മിടുക്കന്മാർ പഠിച്ചു വളരട്ടെ"

Mizone-സംരഭകൻറെ സ്വന്തം ഇടം

കോവിഡ് മഹാമാരിയുടെ പരിണിതഫലം സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണല്ലോ. ചെറുകിട വൻകിട വ്യത്യാസമില്ലാതെ വലിയൊരു മ്ലാനതയും മൂകതയും വാണിജ്യ-വ്യാപാരമേഖലകളെ ആവരണം ചെയ്തിരിക്കുകയാണ്. പല സംരംഭകർക്കും തങ്ങളുടെ പ്രവർത്തനം പൂർണ്ണമായോ, ഭാഗികമായോ നിർത്തിവെക്കേണ്ടി വരികയും തൽഫലമായി തങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതായും വന്നിരിക്കയാണ്. അത്തരമൊരു ഘട്ടത്തിലാണ് മൈസോൺ എന്ന ലാഭേച്ഛയില്ലാത്ത സഹകരണ സ്ഥാപനം ഉത്തര മലബാറിലെ സംരംഭകർക്ക് വഴികാട്ടിയും താങ്ങുമാവുന്നത്. മൈസോൺ(Malabar Innovation and Entrepreneurship Zone) സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് അവരുടെ ബിസിനസ് പദ്ധതികൾക്ക് രൂപകൽപ്പന, ആധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം, വിദഗ്ദ്ധരുമായി നെറ്റ് വർക്കിംഗ്, എയ്ഞ്ചൽ നിക്ഷേപകരെ കണ്ടെത്തി ആദ്യകാല ഉദ്യമങ്ങൾക്കുള്ള മൂലധനം ലഭ്യമാക്കൽ, ഇരുന്ന് ജോലി ചെയ്യാവുന്ന, ചെറുകിടക്കാർക്ക് താങ്ങാവുന്ന ഓഫീസ് സ്ഥലം…

"Mizone-സംരഭകൻറെ സ്വന്തം ഇടം"

പുസ്തക പരിചയം കൊച്ചു കൂട്ടുകാരിലൂടെ

വായനാ ദിനത്തോടനുബന്ധിച്ച് കൊച്ചു കൂട്ടുകാർക്ക്, നിങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തത്തുന്ന ഒരു പംക്തി ഇന്ന് വെബ്‌സൈറ്റിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നു. 21 വയസ്സ് വരെയുള്ള കൂട്ടുകാർ, തങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുക. വീഡിയോ ദൈർഘ്യം 15 മിനുട്ടിൽ കൂടുതലാവരുത്. കഴിയുന്നതും വീഡിയോ/ഓഡിയോ ക്വാളിറ്റി നന്നായി എടുക്കുവാൻ ശ്രമിക്കുക. വിഡിയോയുടെ ആദ്യം നിങ്ങളെക്കുറിച്ച് ഒരു സെൽഫ് ഇൻട്രോഡക്ഷനും നൽകണം. വിഡിയോകൾ 73044 70733 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഇന്ന് വൈകീട്ട് ആറു മണിക്ക് മുമ്പായി അയക്കുക. On the occasion of Reading Day, we are introducing a new page in Website for the young…

"പുസ്തക പരിചയം കൊച്ചു കൂട്ടുകാരിലൂടെ"

ഓൺ ലൈൻ പഠനത്തിന് എൽ.ഇ.ഡി ടി.വിയുമായി പൂർവ്വ വിദ്യാർത്ഥി

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് എൽ.ഇ.ഡി ടി.വി നൽകി പൂർവ്വ വിദ്യാർത്ഥി ശ്രീ കെ.പി. രവീന്ദ്രൻ സ്കൂളിനും നാടിനും മാതൃകയായി. സ്കൂളിലെ പിടിഎയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളിൽ അർഹരായവരെ കണ്ടെത്തി ടി.വി നൽകുന്ന പദ്ധതിയിലേക്കാണ് 1984-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂരിലെ വ്യവസായിയുമായ ചാലിശ്ശേരി പട്ടിശ്ശേരി ഷാരത്ത് കെ.പി രവീന്ദ്രൻ 32″ എൽ ഇ ഡി ടി വി നൽകിയത്. ഈ അനുകരണീയ മാതൃകയായ ശ്രീ രവീന്ദ്രനു വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! ശ്രീ രവീന്ദ്രനെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക

"ഓൺ ലൈൻ പഠനത്തിന് എൽ.ഇ.ഡി ടി.വിയുമായി പൂർവ്വ വിദ്യാർത്ഥി"

തമിഴ്‌നാട്ടിൽ കോവിഡ് ഡ്യൂട്ടിയുമായി ഡോ. ഭവ്യജ

കോവിഡ് പടർന്ന് പിടിച്ച സംസ്ഥാനങ്ങളിലൊന്നായ തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ KAPV ഗവ. മെഡിക്കൽ കോളേജിൽ ഹൌസ് സർജൻ ആയി കോവിഡ് രോഗികളെ പരിചരിക്കുകയാണ് ഡോ. ഭവ്യജ. മുംബൈ,ചെന്നൈ നഗരങ്ങളെ അപേക്ഷിച്ച് വ്യാപനം അത്ര തന്നെയില്ലെങ്കിലും ഭവ്യജ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിഡ് രോഗികൾ വലുതായി ചികിത്സ നേടുന്ന ആശുപത്രിയാണ്.   ഭവ്യജ കൊടകര ശാഖയിലെ വാസുപുരത്ത് പിഷാരത്ത് കൃഷ്ണൻ കുട്ടിയുടേയും തിരുനാവായ കുടലിൽ പിഷാരത്ത് ഭാരതിയുടെയും ഇളയ മകളാണ്.   ലോകമെമ്പാടും നേരിടുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ തങ്ങളുടെ ആരോഗ്യം പോലും പണയം വെച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങൾ ശ്‌ളാഘനീയം തന്നെ. ഭവ്യജക്കും, ഇത്തരത്തിൽ സാമൂഹ്യസേവന പ്രവർത്തനം നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

"തമിഴ്‌നാട്ടിൽ കോവിഡ് ഡ്യൂട്ടിയുമായി ഡോ. ഭവ്യജ"

മുബൈ കോവിഡ് രോഗികളെ പരിചരിച്ച് Dr. വാണി വാസുദേവൻ

ലോകമൊന്നാകെ അടിപതറിയ കൊറോണ വൈറസ് വ്യാപനം ഭീതിജനകമായി മുന്നേറുമ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികളുള്ള മുബൈയിലെ സയൻ (Sion) ലോകമാന്യ തിലക്‌ മുനിസിപ്പൽ മെഡിക്കൽ കോളേജിൽ രോഗീ പരിചരണത്തിൽ വ്യാപൃതയായി കർമ്മനിരതയാവുകയാണ് പുലാമന്തോൾ ശാന്തി ഹോസ്പിറ്റലിലെ Dr. വട്ടേനാട്ട് പിഷാരത്ത് വാസുദേവന്റെയും Dr. അഞ്ചേരി പിഷാരത്ത് തുളസി വാസുദേവൻറെയും മകളായ Dr. വാണി വാസുദേവൻ. കോവിഡ് മഹാവ്യാധിയുടെ ലോകമെമ്പാടുമുള്ള തേർവാഴ്ച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുമ്പോൾ മനുഷ്യരാശിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ നിന്നും പലരും മാറിനിൽക്കുമ്പോൾ ഇത്തരം രോഗികളെ പരിചരിക്കുന്നത് തൻറെ ജീവിതചര്യയായി മാറ്റിയിരിക്കുയാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം-ബി-ബി-സി ന് ശേഷം മഹാരാഷ്ട്രയിലെ സയൻ (Sion)…

"മുബൈ കോവിഡ് രോഗികളെ പരിചരിച്ച് Dr. വാണി വാസുദേവൻ"

കനക് നൃത്തോത്സവത്തിൽ ഡോ. ശാലിനി ഹരികുമാർ

കനക് നൃത്തോത്സവത്തിൽ ഇന്ന്, 14-06-2020 വൈകീട്ട് 6.30 നു ഡോ. ശാലിനി ഹരികുമാർ നൃത്തം അവതരിപ്പിക്കുന്നു. Please log on to https://www.youtube.com/user/04Sunanda at 6.30 pm to watch the program.  

"കനക് നൃത്തോത്സവത്തിൽ ഡോ. ശാലിനി ഹരികുമാർ"

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് ഔദ്യോഗികമായി Honorary Colonel പദവി നൽകി രാജ്യം ആദരിച്ചു. അദ്ദേഹം വൈസ് ചാൻസലർ ആയി ജോലി ചെയ്യുന്ന Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ലെ NCC മേഖല Colonel Commandant ആയും അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ അത്യുന്നത സ്ഥാനലബ്ധിയിൽ പിഷാരോടി സമാജവും വെബ്‌സൈറ്റും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

"പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി"

സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി

-മുരളി മാന്നനൂർ   ഇദ്ദേഹം വല്ലച്ചിറ പിഷാരത്ത് ജയൻ. 30-35 വർഷം നീണ്ട വിദേശവാസത്തിനു ശേഷം ഇപ്പോൾ പത്നി ബീനയും മകൻ അനിരുദ്ധും അടങ്ങിയ കുടുംബത്തോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോടാലിയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു. വിശ്രമവേളകളിൽ ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക യെന്നതു അദ്ദേഹത്തിന്റെ ഒരു ഹോബിയാണ്. സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് അദ്ദേഹം നിർമ്മിച്ച ലിഫ്റ്റ് ആണിത്. ഒരേ സമയം 3-4 പേർക്ക്(ഉദ്ദേശം 400 കി. ഗ്രാം)ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതു രൂപ കല്പന ചെയ്തിട്ടുള്ളത്. മുകളിലും താഴെയും എത്തുമ്പോൾ സ്വയം നിൽക്കുന്ന സ്വിച്ച് എഞ്ചിനീയർ കൂടിയായ അദ്ദേഹം സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ, സ്ട്രക്ചറൽ വർക്ക് , ലേബർ ചാർജ്, മോട്ടോർ എല്ലാമടക്കം ഏതാണ്ട് ഒരു…

"സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി"