ധോണിക്ക് സ്മിത വൈദീശ്വരന്റെ ജന്മദിന സമ്മാനം

ഇന്നലെ ജൂലൈ 7 നു മഹേന്ദ്ര സിങ്ങ് ധോണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീമതി സ്മിത വൈദീശ്വരനും കൂട്ടുകാരും ചേർന്ന് ഒരു ഗാനം രചിക്കുകയും അത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. അതിലെ ഹിന്ദി വരികളാണ് സ്മിത എഴുതിയത്. സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്. സ്മിതയെക്കുറിച്ച് കൂടുതലറിയാൻ അവരുടെ പേജ് നോക്കുക. സ്മിത വൈദീശ്വരൻ

"ധോണിക്ക് സ്മിത വൈദീശ്വരന്റെ ജന്മദിന സമ്മാനം"

THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു

തുളസീദളം എഡിറ്റർ ഗോപൻ പഴുവിലിന്റെ മകനും യുവ കലാകാരനുമായ ജിതിൻ ടി. ജി സ്‌ക്രീൻ പ്ളേ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച്, ജേക്കബ്ബ് ജോസ് സംവിധാനം ചെയ്ത THE APARTMENT എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ സംവിധായകനായ ശ്രീ മാധവ് രാംദാസൻ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലൂടെ ഇന്ന് വൈകീട്ട്  റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ “A short film by a group of young boys from their all limitations during the lockdown period.THE APARTMENT. All the best dear boys”. To view the film, please click the Yutube link below.   മാധവ് രാംദാസന്റെ…

"THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു"

ഡോ. സി. രഘു നന്ദനന്റെ Defence Research and Studies മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം

ബയോളജിക്കൽ / എൻവയോൺമെന്റൽ സയൻസസ്, ബയോഡൈവേഴ്‌സിറ്റി എന്നിവയിൽ 30 വർഷത്തെ പരിചയമുള്ള മുതിർന്ന ഗവേഷകനാണ് ഡോ. സി. രഘു നന്ദനൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് Alternative Medicines എന്ന വിഷയത്തിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. അമേരിക്കയിലെ വിർജീനിയയിലെ നോർഫോക്കിലെ അലർജി ആൻഡ് ആസ്ത്മ സെന്ററിൽ നിന്നുള്ള പ്രത്യേക ഗവേഷണ പരിശീലനം നേടിയിട്ടുണ്ട് . അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സയൻസ്/ബോട്ടണിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഡോ രഘുനന്ദനാണ് ഇപ്പോൾ ബയോ റിസർച്ചിൽ വിപുലമായ ഗവേഷണം നടത്തുന്ന കാലടിയിലെ ആദിശങ്കര സെന്റർ ഫോർ ബയോ റിസർച്ച് ഡയറക്ടറാണ്. അദ്ദേഹത്തിന് മൺസൂൺ മഴയും കണിക്കൊന്നയുടെ പൂവിടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുന്ന വേദിക് ഹെർബൽ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റ്-ഡോക്ടറൽ…

"ഡോ. സി. രഘു നന്ദനന്റെ Defence Research and Studies മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം"

സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി

ചെമ്പൈയുടെ ശിഷ്യനായ പാലൂർ മഠത്തിൽ(തെക്കേ പിഷാരത്ത്) കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർ ഓർമ്മയായിട്ട് ഇന്നേക്ക് 25 വർഷം. ഇരിഞ്ഞാലക്കുട കൃഷ്ണപിഷാരത്ത് നാരായണി പിഷാരസ്യാരുടെയും കരുണാകര പിഷാരോടിയുടെയും മകനായ ഭാഗവതർ അദ്ദേഹത്തിന്റെ 82 മത്തെ വയസ്സിൽ 1995 ജൂലൈ മാസത്തിലാണ് അന്തരിച്ചത്. കർണ്ണാടക സംഗീതത്തിൽ പ്രഗത്ഭനായ അദ്ദേഹം പതിനാറാം വയസ്സ് മുതൽ സംഗീതാദ്ധ്യാപനം ഒരു തൊഴിലായി സ്വീകരിച്ച വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിൽ സംഗീതക്കച്ചേരികൾക്കു പുറമെ മലബാറിലെ പല പ്രമുഖ ബ്രാഹ്മണ കുടുംബങ്ങളിലും സംഗീതാദ്ധ്യാപകനായി പ്രവർത്തിച്ചു വന്നു. പൂമുള്ളി മന, നാറീരി മന, നിലമ്പൂർ കോവിലകം, ഓട്ടൂർ മന, കരുവാരകുണ്ട് മരാട്ട് മന എന്നിവക്ക് പുറമെ ഇരിഞ്ഞാലക്കുട, തൃശൂർ, കോട്ടക്കൽ എന്നിവിടങ്ങളിലും സംഗീതം പഠിപ്പിച്ചിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ…

"സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി"

സംയുക്ത കേന്ദ്ര ഭരണസമിതി യോഗം

പിഷാരോടി സമാജം കേന്ദ്ര ഭാരവാഹികളുടെ ഒരു ഭരണസമിതി യോഗം ഇന്ന്,  2020 ജൂലൈ 5 നു രാവിലെ 10 മണിക്ക് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ ഓൺലൈൻ ആയി കൂടി. യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരെ കൂടാതെ സർവ്വശ്രീ ജോ. സെക്രട്ടറി കെ പി രവി, PEWS സെക്രട്ടറി വി പി മധു, ട്രഷറർ രാജൻ എ പിഷാരോടി, PPTDT സെക്രട്ടറി ഗോപൻ, വൈസ് പ്രസിഡണ്ട് കെ പി മുരളി, ഗസ്റ്റ് ഹൌസ് മാനേജർ അച്യുത പിഷാരോടി, തുളസീദളം മാനേജർ പി മോഹനൻ, അസി. മാനേജർ ഗോകുലകൃഷ്ണൻ, എഡിറ്റർ ഗോപൻ പഴുവിൽ, വെബ് അഡ്മിൻ വി…

"സംയുക്ത കേന്ദ്ര ഭരണസമിതി യോഗം"

ഡോ. ആനായത്ത് രാജേന്ദ്ര കുമാർ വീണ്ടും വൈസ് ചാൻസലർ ആയി നിയമിതനായി

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിനെ അദ്ദേഹത്തിന്റെ ഹരിയാന സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളെ മുൻ നിർത്തി വീണ്ടും Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ന്റെ വൈസ് ചാൻസലർ ആയി നിയമിച്ചു കൊണ്ട് ഹരിയാന ഗവർണറും യൂണിവേഴ്‌സിറ്റി ചാൻസലറുമായ ശ്രീ സത്യദേവ് നാരായൺ ആര്യ ഉത്തരവിറക്കി. ഈയിടെ അദ്ദേഹത്തെ Honorary Colonel പദവി നൽകി രാജ്യം ആദരിച്ചിരുന്നു. 2011ലെ പ്രിന്റിംഗിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കുന്ന Global Academic Excellence Award നേടിയ അദ്ദേഹം തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് സത്യഭ്യാമ പിഷാരസ്യാരുടെയും പരേതനായ ഗോവിന്ദാപുരത്ത് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും തൃദീയ പുത്രനാണ്. ഭാര്യ: ആമയൂർ പിഷാരത്ത് രജനി. മക്കൾ: പാർവതി, പ്രണവ്.…

"ഡോ. ആനായത്ത് രാജേന്ദ്ര കുമാർ വീണ്ടും വൈസ് ചാൻസലർ ആയി നിയമിതനായി"

കോവിഡ് പരിചരണത്തിൽ നമുക്കിടയിലെ ഒരു ഡോക്ടർ കൂടി

മുംബൈ കാന്തിവലി ശതാബ്‌ദി മുനിസിപ്പൽ ആശുപതിയിലെ കോവിഡ് രോഗികളുടെ പ്രസവ വാർഡിൽ കർമ്മ നിരതയായി ഡോ. അശ്വിനി മോഹൻദാസ് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമാവുന്നു. മുംബൈ സയണിലുള്ള ലോകമാന്യ തിലക് ആശുപത്രിയിൽ നിന്ന് എം ബി ബി എസ് ബിരുദവും തുടർന്ന് പ്രസൂതി ശാസ്ത്രത്തിൽ മുംബൈ ജെ ജെ ഹോസ്പിറ്റലിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അശ്വിനി മുംബൈ ശാഖാംഗങ്ങളായ മായന്നൂർ പിഷാരത്ത് ഗീത മോഹൻദാസിന്റെയും ആലുവ കുട്ടമശ്ശേരി പിഷാരത്ത് മോഹൻ ദാസ് പിഷാരോടിയുടെയും ഏക മകളാണ്. ഭർത്താവ്: ഡോ. ഗഗൻ പ്രതാപ് സാഹ്നി( M.D. Pathology, Sion Hospital Mumbai) ഡോ. അശ്വിനിക്ക് വെബ്‌സൈറ്റിന്റെയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ.

"കോവിഡ് പരിചരണത്തിൽ നമുക്കിടയിലെ ഒരു ഡോക്ടർ കൂടി"

ബാബു നാരായണൻ അനുസ്മരണം നടത്തി

യുവചൈതന്യം ജൂലൈ ലക്കം, ബാബു നാരായണൻ അനുസ്മരണപ്പതിപ്പിന്റെ ഓൺലൈൻ പ്രകാശനം ഇന്ന് വൈകീട്ട് 8 മണിക്ക് ചേർന്ന അനുസ്മരണ യോഗത്തിൽ വെച്ച് യുവചൈതന്യം ചീഫ് എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ ആദ്ധ്യക്ഷത്തിൽ ചേർന്ന യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാ അംങ്ങളെയും സ്വാഗതം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, തുളസീദളം മാനേജർ ശ്രീ പി. മോഹനൻ എന്നിവർക്കു പുറമെ സർവ്വശ്രീ രാജൻ സിത്താര, സി പി അച്യുതൻ, മുരളി മാന്നനൂർ, ജഗദീശ് പിഷാരോടി, ഗോകുലകൃഷ്ണൻ,…

"ബാബു നാരായണൻ അനുസ്മരണം നടത്തി"

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ പഠന നിർദ്ദേശങ്ങൾ

-വിജയൻ ആലങ്ങാട്   കോവിഡ് കാലത്ത് സ്‌കൂളുകൾ തുറക്കാൻ നിർവ്വാഹമില്ലാത്തതിനാൽ എല്ലായിടത്തും ഓൺലൈൻ ക്ളാസുകളാണല്ലോ. പക്ഷെ ഇക്കാര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുൻ പരിചയങ്ങളില്ല. അവരുടെ പഠനം എളുപ്പമാക്കാനുള്ള ചില നിർദ്ദേശങ്ങൾ നൽകുന്നു ഒമാനിൽ ടീച്ചറായി ജോലി നോക്കുന്ന ശ്രീമതി ശ്രീകല അനിൽ കുമാർ. കഴിഞ്ഞ 12 വർഷമായി ഒമാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രീകല നെല്ലായി ‘ശോഭനം’ പിഷാരത്തെ കെ പി ഗോവിന്ദൻറെയും ശോഭനയുടെയും മകളാണ് മാണിക്യമംഗലം മുണ്ടങ്ങാമഠം പിഷാരത്തെ അനിൽ കുമാറാണ് ഭർത്താവ്.

"വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ പഠന നിർദ്ദേശങ്ങൾ"

ഇംഗ്ലണ്ടിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര

  യു കെയിലെ വെസ്റ്റ് സഫൊക്കിലുള്ള NHS ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര ശശിധരൻ തന്റെ കർത്തവ്യ നിർവ്വഹണത്തിലാണ്. ജോലിയോടൊപ്പം ഇംഗ്ലണ്ടിൽ PGക്ക് പഠിക്കുകയുമാണ് ഡോ. ആതിര. ഏപ്രിൽ തുടക്കത്തിൽ യു കെ യിൽ രോഗവ്യാപനം വളരെയധികം മൂർദ്ധന്യത്തിലെത്തുകയും ദിനം പ്രതി ആയിരങ്ങൾ മരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അതിനിടയിൽ മെയ് ആദ്യ വാരത്തിൽ ആതിരക്കും കോവിഡ് രോഗലക്ഷണങ്ങൾ കാണുകയും സ്വയം ഐസൊലേഷനിൽ പോകേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തു. പക്ഷെ ഭാഗ്യവശാൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നതിനാൽ പത്ത് ദിവസത്തിനകം തന്നെ വീണ്ടും ജോലിയിൽ പ്രവേശിച്ചു, ഇപ്പോളും ഡ്യൂട്ടിയിൽ തുടരുന്നു. യു കെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിൽ വലിയ നേട്ടം…

"ഇംഗ്ലണ്ടിൽ കോവിഡ് രോഗികളെ പരിചരിച്ച് ഡോ. ആതിര"