സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി

-മുരളി മാന്നനൂർ

 

ഇദ്ദേഹം വല്ലച്ചിറ പിഷാരത്ത് ജയൻ. 30-35 വർഷം നീണ്ട വിദേശവാസത്തിനു ശേഷം ഇപ്പോൾ പത്നി ബീനയും മകൻ അനിരുദ്ധും അടങ്ങിയ കുടുംബത്തോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോടാലിയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു.

വിശ്രമവേളകളിൽ ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക യെന്നതു അദ്ദേഹത്തിന്റെ ഒരു ഹോബിയാണ്.

സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് അദ്ദേഹം നിർമ്മിച്ച ലിഫ്റ്റ് ആണിത്. ഒരേ സമയം 3-4 പേർക്ക്(ഉദ്ദേശം 400 കി. ഗ്രാം)ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതു രൂപ കല്പന ചെയ്തിട്ടുള്ളത്. മുകളിലും താഴെയും എത്തുമ്പോൾ സ്വയം നിൽക്കുന്ന സ്വിച്ച് എഞ്ചിനീയർ കൂടിയായ അദ്ദേഹം സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു.

അലുമിനിയം ഫാബ്രിക്കേഷൻ, സ്ട്രക്ചറൽ വർക്ക് , ലേബർ ചാർജ്, മോട്ടോർ എല്ലാമടക്കം ഏതാണ്ട് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയോളം ചിലവാക്കി നിർമ്മിച്ച ഈ ലിഫ്റ്റ് ഇപ്പോൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്ന ഓരോരുത്തർക്കും കൗതുകമായി മാറുകയാണ്.

ലിഫ്റ്റിന്റെ പ്രവർത്തനം കാണാം

 

 

14+

10 thoughts on “സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി

  1. Hi Mr. Jayan and family,
    Great effort. Really appreciable. Wish you all success in all your endeavors 🙏

    0
  2. വീഡിയോ കണ്ടു.. വളരെ നന്നായിരിക്കുന്നു, ജയൻ!! നമ്മുടെ നാട്ടിൽ സാധാരണ രണ്ടു നില വീടുകൾക്ക് ലിഫ്റ്റ് പതിവില്ല. എങ്കിലും താങ്കൾ വീട്ടിൽ വലിയ കോസ്റ്റ് ഇല്ലാതെ ഒരു ലിഫ്റ്റ് ഉറപ്പിച്ചത് അഭിനന്ദനം അർഹിക്കുന്നു ! കോണിപ്പടികൾ കയറാൻ വയ്യാത്ത പ്രായമായ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ഉപകാരപ്പെടും. സ്പീഡ് വളരെ കുറവാണെന്ന് തോന്നുന്നു. സ്പീഡ് നിയന്ത്രിക്കാൻ ഒരു സ്പീഡ് കൺട്രോളർ കൂടി വക്കാമായിരുന്നു.
    താങ്കൾക്കും കുടുംബത്തിനും ഭാവുകങ്ങൾ നേരുന്നു!!

    0
  3. Congratulations, Jayan, for this great achievement! This should motivate all those who have such techincal/creative skills to utilize their free time to come up with such innovations.

    0
  4. Wonderful Jayan ! I had been postponing my personal witnessing of your work. Good to see. Ever thought of commercialising? Best wishes.

    0
  5. ഞങ്ങൾക്ക് ഈ ലിഫ്ട്ടിൽ കേറുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ജയന്ന് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *