9 Yr Pisharody boy from UK stars in International Trailer for ‘An Inspector Calls’

A young Pisharody boy from UK stars in the international trailer for the much-acclaimed ‘An Inspector Calls’ production by the National Theatre. Ram was chosen to play the lead child role when the show was touring Hull in the north of England and performed in 12 shows. He was picked for the trailer after that performance. Ram, 9 years old, studying in 4th standard  is son of Dr. Nandakumar , Pazhayannur Thekkootu Pisharam and Dr.…

"9 Yr Pisharody boy from UK stars in International Trailer for ‘An Inspector Calls’"

ആറങ്ങോട്ട് പിഷാരത്ത്  രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ!

ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാരുടെ(പരേതനായ കോഴിക്കോട് ‘ശ്രീകലയിൽ’ ടി പി നാരായണ പിഷാരോടിയുടെ പത്നി) അശീതി  2020 മാർച്ച് 8നു തൃശൂർ പാറമേക്കാവ് അമ്പലത്തിനടുത്തുള്ള രോഹിണി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മുതൽ ആഘോഷിച്ചു.

പിഷാരോടി സമാജം ശ്രീമതി രാധ പിഷാരസ്യാരെ തദവസരത്തിൽ ആദരിച്ചു.

പിഷാരോടി സമാജത്തിന്റെ ഈ കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ പങ്കെടുത്ത എറണാകുളം ശാഖാ പ്രസിഡണ്ട് ശ്രീ. രാംകുമാറിന്റെ ഒരു നവ ആശയമായിരുന്നു, QR-കോഡ് എന്ന പുതിയ സാങ്കേതിക വിദ്യ നമ്മുടെ തുളസിദളത്തിൽ കൊടുക്കാൻ പറ്റുമോ എന്നുള്ളത്. പുതിയതായി വന്ന ഈ ആശയം അന്നു തന്നെ നമ്മുടെ വെബ്സൈറ്റ് ടീം ഏറ്റെടുത്തു.

എന്താണ് ഈ “QR code” എന്നുള്ളത് ചിലപ്പോൾ പലർക്കും അറിയണമെന്നില്ല. “Quick Response Code” എന്നതിന്റെ ചുരുക്കപ്പേരാണിത്.

ഇന്റർനെറ്റിൽ ഒരു വീഡിയോയോ വെബ്സൈറ്റോ എന്തുമാകട്ടെ അതെല്ലാം തിരഞ്ഞെടുക്കുന്നതിന് പല മാർഗ്ഗങ്ങളാണുപയോഗിക്കുന്നത്. ഒന്നുകിൽ ടൈപ്പ് ചെയ്യുക, ശബ്ദം കൊണ്ട് തിരയുക അല്ലെങ്കിൽ ലിങ്ക് വഴി കടക്കുക തുടങ്ങിയവ യായിരുന്നു ഇത് വരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പുതിയ മാർഗ്ഗമാണ് ഈ പറയുന്ന QR-കോഡ്. ഒട്ടും ക്ഷമയും സമയവുമില്ലാത്ത ഈ ആധുനിക കാലത്ത് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ഞൊടിയിടയിൽ കണ്ടു പിടിച്ചുത്തരുവാൻ ഉപയോഗിക്കുന്ന ഒരു വഴികാട്ടിയാണ് ഈ കോഡ്.

അതായത് ചലിക്കാത്ത കടലാസ് വാർത്തകളിൽ നിന്നും ചലനാത്മകമായ വാർത്തകളും ദൃശ്യങ്ങളും എത്തിക്കുന്ന ഒരു പുതിയ വാതിൽ.

ഈ കോഡ് സ്കാൻ ചെയ്താണ് നമ്മൾ ഈ വാതിൽ തുറന്ന് പുതിയ ലോകത്തിലേക്ക് പോകേണ്ടത്. തിരച്ചിലിന് ടൈപ്പിംങ്ങ് പോലും ആവശ്യമില്ലാത്ത ഈ സാങ്കേതിക വിദ്യയാണ് നമ്മളും തുളസിദളത്തിൽ പ്രയോഗിക്കാൻ പോകുന്നത്. ദളത്തിൽ നിന്നും വെബ്സൈറ്റിലേക്കുള്ള ഒരു പാലം വായനക്കാരിൽ തുറന്നുകൊടുക്കുവാൻ പോകുകയാണ്.

പക്ഷെ ഈ കോഡ് സ്കാൻ ചെയ്യണമെങ്കിൽ നിങ്ങൾ ഒരു ചെറിയ കാര്യം ചെയ്യേണ്ടതുണ്ട്.

മൊബൈലിൽ പ്ലേ സ്റ്റോറിൽ നിന്നും ” QR code Scanner app” എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്കും ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ചെറിയ ഒരു കാര്യമാണിത്.

ദളത്തിൽ കൊടുക്കുന്നതിനോടൊപ്പം വെബ്സൈറ്റിലും കൂടി നൽകുന്ന പരസ്യങ്ങൾക്കാണ് ഇപ്പോൾ തുടക്കത്തിൽ ഇത് നടപ്പിലാക്കുന്നത്.

ഇത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മുകളിൽ കൊടുത്ത ചിത്രത്തിലെ QR-കോഡ് സ്കാൻ ചെയ്തു നോക്കിയാലും.

മറ്റു സമാന സമാജങ്ങൾ പോലും കടന്നു വരാത്ത ആധുനിക സാങ്കേതിക മേഖലകളിലേക്കാണ് നമ്മുടെ പിഷാരോടി സമാജം ഓരോ ദിവസവും കടന്നു കയറിക്കൊണ്ടിരിക്കുന്നത്.

പുതിയ പരസ്യ നിരക്കുകൾ(Combo Rates) വെബ്‌സൈറ്റിൽ http://www.pisharodysamajam.com/website/ എന്ന പേജിൽ ലഭ്യമാണ്.

ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ഉപയോഗപ്പെടുത്തുവാനും ദളം മാനേജർ, വെബ് അഡ്മിൻ എന്നിവരോട് നേരിട്ട് സംസാരിക്കാവുന്നതുമാണ്.

 

Manager,Thulaseedalam.

മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി

സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, സാമ്പത്തിക സംവരണത്തിലൂടെ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ് ഇതിൽ പത്ത് ശതമാനം പേർക്ക് സാമ്പത്തിക സംവരണത്തിലൂടെ ജോലി ലഭിച്ചത്. 64 പേർക്കാണ് ആകെ നിയമനം ലഭിച്ചത്. ഇതിൽ ആറ് പേരാണ് സാമ്പത്തിക സംവരണത്തിലൂടെ നിയമനം ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ആറു ഉദ്യോഗാർഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ശുപാർശ നൽകിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 169 പേരാണുള്ളത്. പട്ടികയിൽ…

"മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി"

Sri Jayadev Rashtriya Puraskar for Dr. Salini Harikumar

Dr. Salini Harikumar, the most dynamic & graceful MOHINI ATTAM dancer  among us has been nominated as the recipient of prestigious SRI JAYADEV RASTRIYA PURASKAR for her dedication towards Mohini Attam for 2019. She will receive this award physically on coming June during SRI JAYADEV RASTRIYA SAMAROH at Bhubaneswar, Odisha. She has done her MPhil & PHD in Mohini Attam from Kerala Kalamandalam. Now she is working as a Junior lecturer cum HOD of dance…

"Sri Jayadev Rashtriya Puraskar for Dr. Salini Harikumar"

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജി.പി. രാമചന്ദ്രൻ ‘ഫിപ്രസ്‌കി’ ജൂറി അംഗം

-മുരളി മാന്നനൂർ   പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഫിപ്രസ്‌കി’ ജൂറി അംഗമായി ജി.പി. രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇന്ത്യൻ സിനിമയ്ക്കാണ് ഫിപ്രസ്‌കി പുരസ്‌കാരം നൽകുന്നത്. സ്ലൊവേനിയയിൽനിന്നുള്ള ജിയോവനി വിമെർകാറ്റി, ഫ്രാൻസിൽനിന്നുള്ള നഡ അഷാരി ഗില്ലോൺ എന്നിവരാണ് ഫിപ്രസ്‌കി ജൂറിയിലെ മറ്റംഗങ്ങൾ. 26 മുതൽ മാർച്ച് നാലുവരെയാണ് മേള നടക്കുന്നത്. ബെംഗളൂരു ചലച്ചിത്ര മേളയുടെ എട്ടാമത് എഡിഷനിൽ ജി.പി. രാമചന്ദ്രൻ ഫെസ്റ്റിവൽ ഔദ്യോഗിക ജൂറിയിലുണ്ടായിരുന്നു..ഐ.എഫ്.എഫ്.കെ., ഐ.ഡി.എസ്.എഫ്.എഫ്.കെ., ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം) തുടങ്ങി ഒട്ടേറെ ജൂറികളിൽ അംഗമായിരുന്നിട്ടുള്ള ജി.പി. രാമചന്ദ്രൻ നിലവിൽ ഫിപ്രസ്‌കി ഇന്ത്യാ ചാപ്റ്ററിന്റെ ട്രഷററാണ്. ശ്രീ രാമചന്ദ്രൻ മണ്ണാർക്കാട്ട് ഗോവിന്ദപുരത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും എ.പി.നാരായണ പിഷാരോടിയുടെയും മകനാണ്. ശ്രീ രാമചന്ദ്രന്…

"ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജി.പി. രാമചന്ദ്രൻ ‘ഫിപ്രസ്‌കി’ ജൂറി അംഗം"

രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്

മദ്രാസ് ഐ ഐ ടി യിൽ നിന്നും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ Ph.D ബിരുദം നേടിയ രാജീവിന്ന് അഭിനന്ദനങ്ങൾ. വെൽഡിങ് ഉപയോഗിച്ചുള്ള Coatings, Additive Manufacturing എന്ന വിഷയത്തിലെ പഠനത്തിനാണ് ഡോക്ടറേറ്റ്. ഓങ്ങല്ലൂർ ശ്രീപദത്തിൽ താമസിക്കുന്ന, പെരിങ്ങോട് വടക്കേ പിഷാരത്ത് രവീന്ദ്രന്റെയും തിപ്പലശ്ശേരി പടിഞ്ഞാക്കര പിഷാരത് രാജലക്ഷ്മിയുടെയും മകനാണ് രാജീവ്. മണ്ണാർക്കാട് ഗോവിന്ദപുരത്ത് പിഷാരത്ത് അഞ്ജലി രഘുപതിയാണ് ഭാര്യ.

"രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്"

ആശ മണിപ്രസാദിന് കേരള സർക്കാരിന്റെ ആദരം

– ടി പി ശശികുമാർ, മുംബൈ   ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് ആരംഭിച്ച് 3 ദിവസം നീണ്ട “മലയാണ്മ 2020” ന്റെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ഈ ചടങ്ങിൽ വെച്ച് ഭാഷാസാങ്കേതികവിദ്യാമികവിന് നൽകുന്ന പ്രഥമ പുരസ്കാരം ഐസിഫോസിന് നൽകി. കൂടാതെ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന മലയാളം മിഷൻ അദ്ധ്യാപകരെ ആദരിക്കലും, റേഡിയോ മലയാളം ലോകത്തിനായി സമർപ്പിക്കലും ലോകകേരളസഭാ സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി. ലോക മാതൃഭാഷാദിനാചരണത്തോട് അനുബന്ധിച്ച് “മലയാണ്മ 2020” എന്ന പരിപാടിയിൽ ലോകമെങ്ങും ഉള്ള മലയാളം മിഷൻ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപക സേവനത്തിൽ 5 വർഷം…

"ആശ മണിപ്രസാദിന് കേരള സർക്കാരിന്റെ ആദരം"

ഫാഷൻ ഡിസൈനർ വിദ്യാർത്ഥിനിയുടെ രൂപകല്‌പനകൾ

തേവക്കൽ മുക്കോട്ടിൽ പിഷാരത്ത് സന്തോഷിന്റെയും കൊണ്ടയുർ പിഷാരത്ത് സുജയയുടെ മകളായ അശ്വതി സന്തോഷ് തന്റെ ഫാഷൻ ഡിസൈൻ ഡിഗ്രി കോഴ്‌സ്  പഠനത്തിന്റെ ഭാഗമായി ഡിസൈൻ ചെയ്ത കോസ്റ്റ്യുമുകൾ ഇവിടെ പ്രദർശിപ്പിക്കുന്നു. അത് ക്യാമറക്കുള്ളിലാക്കിയത് മണലി രാമപുരത്ത് പിഷാരത്ത് മോഹനന്റെയും കാണിനാട് പിഷാരത്ത് ഇന്ദിരയുടെയും മക്കളായ രാകേഷ് മോഹൻ രാജീവ് മോഹൻ(Art I) എന്നിവരാണ്. – സന്തോഷ് കുമാർ, എറണാകുളം    

"ഫാഷൻ ഡിസൈനർ വിദ്യാർത്ഥിനിയുടെ രൂപകല്‌പനകൾ"

ആദിത്യന്റെ തായമ്പക

എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ ആദിത്യൻ അച്യുതാനന്ദൻ തായമ്പക അവതരിപ്പിച്ചപ്പോൾ.. കേരള പോലീസിൽ സബ് ഇൻസ്പെക്ടറായ പാലൂർ തെക്കെ പിഷാരത്ത് അച്ചുതാനന്ദന്റെയും കോങ്ങാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായ ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകനാണ് ആദിത്യൻ

"ആദിത്യന്റെ തായമ്പക"