ഭരതം എന്റർടൈൻമെന്റ് കലാ സന്ധ്യ, “ഭരതസന്ധ്യ”

ഭരതം എന്റർടൈൻമെന്റ് എല്ലാ ആഴ്ചയും ഒരുക്കുന്ന ലൈവ് കലാ സന്ധ്യയിൽ ഈ ആഴ്ച എത്തിയത് ഒഡിസ്സി നൃത്തത്തിന്റെ മാസ്മരിക പ്രകടനവുമായി മിനി സോമകുമാറും ശ്രുതി രതീഷും ആയിരുന്നു.

https://youtu.be/9QjYbsd21zE

അതിനെ കുറിച്ച് ഹിന്ദു പത്രം നൽകിയ പ്രത്യേക റിപ്പോർട്ട് ആണ് താഴെ കൊടുത്തിരിക്കുന്നത്.

ഭരതം എന്റർടൈൻമെന്റ് പിഷാരോടിമാർക്ക് സുപരിചിരാണ്. ഭരതം എൻ്റർടൈൻമെൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അറക്കൽ പിഷാരത്ത് ഭാസിരാജിന്റെ നേതൃത്വത്തിൽ ഒരു വർഷം മുമ്പാണ് രൂപം കൊള്ളുന്നത്.

യുവചൈതന്യം ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരുക്കിയ ഓണം സ്പ്ലാഷിലൂടെയാണ് നാം ഭരതത്തെ അറിയുന്നത്. ഭരതം എന്റർടൈൻമെന്റ് ആയിരുന്നു പ്രസ്തുത പരിപാടിയുടെ മുഖ്യ സ്‌പോൺസർമാർ. പിന്നീട് നടന്ന നവരാത്രി ക്ലാസിക് ഫെസ്റ്റിലും ഭരതം തന്നെയായിരുന്നു മുഖ്യ സ്പോൺസർ.

തുടർന്ന് ഭരതം ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി വിവിധ കലാരൂപങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യവുമായി ഒരു സ്റ്റുഡിയോ ഒരുക്കുകയും അവിടെ നിന്നും ആഴ്ച തോറും വിവിധ കലാരൂപങ്ങൾ യൂട്യൂബിലൂടെ ലൈവ് ആയി പ്രക്ഷേപണം ചെയ്യുകയും ചെയ്തു വരുന്നു. അവരുടെ ചാനലിനെക്കുറിച്ചും പരിപാടികളെ ക്കുറിച്ചും കൂടുതലറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.youtube.com/channel/UCASNHUzVuW64uKhADY7939g

ഇരിഞ്ഞാലക്കുട അറക്കൽ പിഷാരത്ത് ഭാസിരാജ്, ഉണ്ണിരാജ് എന്നിവരാണ് ഈ സംരംഭത്തിന്റെ മുഖ്യ സാരഥികൾ. ഇവരുടെ നേതൃത്വത്തിൽ ഒരു സോഫ്റ്റ്-വെയർ, വെബ്സൈറ്റ് ഡെവലപ്പ്മെന്റ് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.

Bhasiraj & Unniraj Brothers

കലാ സാംസ്കാരിക മേഖലകളിൽ ഇരുവർക്കും വളരെ ഉയരങ്ങളിൽ എത്തിച്ചേരുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

0

One thought on “ഭരതം എന്റർടൈൻമെന്റ് കലാ സന്ധ്യ, “ഭരതസന്ധ്യ”

Leave a Reply

Your email address will not be published. Required fields are marked *