കേന്ദ്ര ഭരണസമിതി യോഗ റിപ്പോർട്ട്

പിഷാരോടി സമാജം, PE&WS, PP&TDT, തുളസീദളം എന്നിവയുടെ ഭരണ സമിതി അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതി യോഗം 28-02-2021 ഞയറാഴ്ച്ച തൃശൂർ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീ സി പി അച്ചുതൻെറ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു.

അനുശോചനം – നമ്മെവിട്ടു പിരിഞ്ഞ ബന്ധുജനങ്ങളുടെ വേർപാടിൽ അനുശോചനം രേഖപെടുത്തി. വിശിഷ്യാ കഴിഞ്ഞ ദിവസം അന്തരിച്ച PP&TDTയുടെ പ്രഥമ സെക്രട്ടറിയായിരുന്ന APC പിഷാരോടിക്ക് ഭരണസമിതിയുടെ ആദരാഞ്ജലികൾ അർപ്പിച്ച് പ്രത്യേക അനുശോചന യോഗം നടത്തി.

പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ, PE&WS സെക്രട്ടറി ശ്രീ V P മധു, തൃശൂർ ശാഖയുടെയും PP&TDTയുടെയും സെക്രട്ടറി ശ്രീ K P ഗോപകുമാർ എന്നിവർ APC പിഷാരോടിയെ അനുസ്മരിച്ച് സംസാരിച്ചു.

സമാജം പ്രസിഡണ്ട് തൻെറ അദ്ധ്യക്ഷപ്രസംഗത്തിൽ ആസ്ഥാനമന്ദിരം നവീകരിച്ച കാര്യങ്ങൾ വിശദീകരിച്ചു. കോവിഡ് കാലത്ത് ചില ശാഖകൾ അവസരോചിതമായി ഉണർന്നു പ്രവർത്തിച്ചപ്പോൾ പല ശാഖകളിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായത് ആശങ്കയുളവാക്കുന്നതായി പറഞ്ഞു.

ആസ്ഥാനമന്ദിരം നവീകരിച്ച് സമർപ്പിച്ച ശ്രീ T P മോഹനകൃഷ്ണൻ, അംഗീകാരങ്ങൾ ലഭ്യമായ ശ്രീ കലാമണ്ഡലം വാസുപിഷാരോടി, ശ്രീ പല്ലാവൂർ രാഘവപിഷാരോടി, ശ്രീ കോട്ടക്കൽ ഗോപാലപിഷാരോടി, ശ്രീ പ്രമോദ് പിഷാരോടി എന്നിവർക്ക് പിഷാരോടി സമാജത്തിൻെറ അനുമോദനങ്ങൾ രേഖപ്പെടുത്തി.

റിപ്പോർട്ട് കണക്ക് അവതരണങ്ങൾക്ക് ശേഷം നടന്ന വിശദമായ ചർച്ചയിൽ താഴെ പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു.

  1. ഈ പ്രതികൂല സാഹചര്യത്തിൽ സമാജത്തിൻെറയും സമുദായത്തിൻെറയും വാർത്തകൾ എല്ലാ അംഗങ്ങളിലും എത്തിക്കാൻ അവസരോചിതമായി ഉയർന്ന് പ്രവർത്തിക്കുന്ന പിഷാരോടി സമാജം വെബ്സൈറ്റ് ടീമിനെ ഭരണസമിതി അനുമോദിച്ചു. ശാഖാ പ്രവർത്തനങ്ങളിലും നവ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന രീതി ആവിഷ്കരിക്കണമെന്നും അത് കാലഘട്ടത്തിൻെറ ആവശ്യമാണെന്നും യോഗം വിലയിരുത്തി
  2. 2021 ഏപ്രിൽ 18 ന് പ്രതിനിധി സഭായോഗം ചേരുവാൻ തീരുമാനിച്ചു.
  3. എറണാകുളം ശാഖ നടത്തിവരുന്ന online orientation class കൂടുതൽ പേരിൽ എത്തിച്ച് പ്രയോജനം ലഭ്യമാക്കേണ്ട ആവശ്യകതയെക്കുറിച്ച് ജനറൽ സെക്രട്ടറി പറഞ്ഞു.
  4. എല്ലാ മാസവും PET 2000 ലൂടെ 15 അർഹരായ അംഗങ്ങൾക്ക് 1000 രൂപ വീതം പെൻഷൻ നല്കുന്നുണ്ട്. അതിൽ പകുതി തുകയും UAE ശാഖയുടെ സംഭാവനയാണ്. ഒരുവർഷത്തേക്കു കൂടി ആ സംഭാവന അനുവദിച്ചു തന്ന UAE ശാഖാംഗങ്ങളുടെ ഹൃദയ വിശാലതക്കും സഹായത്തിനും ഭരണസമിതി യോഗം കൃതജ്ഞത രേഖപെടുത്തി.  ഒരു പെൻഷണറുടെ ഒഴിവ് വന്ന നതിലേക്ക് ലഭിച്ച അപേക്ഷകൾ നേരിട്ട് ചെന്ന് അവരുടെ സാഹചര്യങ്ങൾ വിലയിരുത്താൻ ശ്രീ രാജൻ എ പിഷാരോടി, ശ്രീ കെ പി മുരളി, ശ്രീ V P രാധാകൃഷ്ണൻ, ശ്രീ സി പി അച്യുതൻ എന്നിവരെ ചുമതലപ്പെടുത്തി.
  5. സമാജം ആസ്ഥാനമന്ദിരത്തിലെ ഓഫീസിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ശ്രീ T P V പിഷാരോടി( മുൻ തുളസീദളം എഡിറ്റർ) സൗജന്യമായി സേവനം ചെയ്യാൻ മുന്നോട്ടു വന്നതിൽ ഭരണസമിതി സന്തോഷവും നന്ദിയും അറിയിച്ചു.  നവീകരിച്ച സമാജം ഹാൾ പരിപാടികൾക്കായി വാടകയ്ക്ക് കൊടുക്കുമ്പോൾ മൂന്നു നിലകളും കൂടി പതിനയ്യായിരം രൂപ(Rs15000) ആക്കുവാൻ തീരുമാനിച്ചു.
  6. ഗുരുവായൂർ ഗസ്റ്റ് ഹൗസിൻെറ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി കൊടുത്തു തീർക്കാനുള്ള FD കളുടെ കാര്യത്തെക്കുറിച്ചും വിലയിരുത്തി.
  7. തുളസീദളത്തിൻെറ കാര്യങ്ങൾ വിലയിരുത്തി.

ശ്രീ കെ പി മുരളിയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു

2+

Leave a Reply

Your email address will not be published. Required fields are marked *