ചൊവ്വര ശാഖ – 2025 ജൂൺ മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 29/06/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ശ്രീ നാരായണനുണ്ണിയുടെ വസതിയായ കൃഷ്ണ കൃപയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
നമ്മുടെ രക്ഷാധികാരിയും എല്ലാമെല്ലാമായിരുന്ന ശ്രീ. D. ദാമോദര പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ ശ്രീമതി സുധ ദാമോദരൻ, ഇന്ദിര പിഷാരസ്യാർ (എടനാട് ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിലും യോഗം അനുശോചിച്ചു.
ശ്രീമതി/ശ്രീ ചന്ദ്രിക, നാരായനുണ്ണി എന്നിവർ സംയുക്തമായി സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ മുൻപോട്ടുള്ള യാത്രയിൽ അംഗങ്ങളുടെ പൂർണമായ സഹകരണം ആവശ്യപ്പെട്ടു. കമ്മിറ്റി അംഗങ്ങൾ പലരും യോഗത്തിൽ പങ്കെടുക്കാത്തതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഇനിയെങ്കിലും കുറച്ചു പേരെങ്കിലും മാസ യോഗങ്ങളിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടു.
ശാഖയുടെ 50th വാർഷികം കേമമായി നടത്തുവാൻ ഉള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ശ്രീ വിജയൻ ശാഖയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി നടത്തുവാൻ അംഗങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു. ശാഖ വാർഷികം നന്നായി നടത്തിയതിനു എല്ലാ അംഗങ്ങളോടും നന്ദി പറഞ്ഞു.
ശാഖ Guruvayoor Guest house ൽ deposit ചെയ്ത തുകയുടെ interest ആവശ്യപ്പെടുവാനും തീരുമാനിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും വായിച്ചു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ക്ഷേമനിധി നറുക്കെടുപ്പും നടത്തി. തുടർന്ന് കുമാരി സ്മൃതി ശ്രീകുമാർ (Muscat) നല്ലൊരു നൃത്തം അവതരിപ്പിച്ചു.
ശ്രീമന്മാർ നാരായനുണ്ണി, ദിവാകരൻ, കൃഷ്ണകുമാർ(K K), ശ്രീമതി കരുണ രാകേഷ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ശാഖ വാർഷികത്തെ കുറിച്ച് കരുണ അഭിപ്രായം പറഞ്ഞ കൂട്ടത്തിൽ നമ്മുടെ പാരമ്പര്യ തൊഴിലായ കഴക പ്രവർത്തിയെയും അതിൽ തന്നെ മാലകെട്ടിനെയും പറ്റി പരാമർശിച്ചു. ശ്രീ രാകേഷും മറ്റു അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
ശ്രീ സേതുമാധവന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

2+

One thought on “ചൊവ്വര ശാഖ – 2025 ജൂൺ മാസത്തെ യോഗം

  1. ചൊവ്വര ശാഖാംഗങ്ങൾക്ക് നന്മകൾ നേരുന്നു 🙏

    0

Leave a Reply

Your email address will not be published. Required fields are marked *