നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും

രേഖാമോഹൻ ഫൗണ്ടേഷനും ശ്രീ T P മോഹനകൃഷ്ണനും സംയുക്തമായി ചെയ്തു വരുന്ന തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൻെറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ആയതിന്റെ സമർപ്പണം 2021 ഫെബ്രുവരി 21 ന് ഞയറാഴ്ച്ച രാവിലെ 11 മണിക്ക് നടത്തുന്നു. പിഷാരോടിമാരുടെ ആചാരപ്രകാരമുള്ള ഗണപതിപൂജ, മഹാവിഷ്ണു പൂജ എന്നിവ നടത്തിയാണ് നവീകരിച്ച ആസ്ഥാനമന്ദിര സമർപ്പണം നടത്തുന്നത്.

അന്നേ ദിവസം തന്നെ രേഖാമോഹൻ ഫൗണ്ടേഷൻ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ഈ ചടങ്ങുകളിൽ എല്ലാ കേന്ദ്ര ശാഖാഭാരവാഹികളും സമാജം അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
എ രാമചന്ദ്ര പിഷാരോടി
പ്രസിഡണ്ട്

കെ പി ഹരികൃഷ്ണൻ
ജനറൽസെക്രട്ടറി

കാര്യപരിപാടികൾ

9.30 AM to 10.45 AM
ഗണപതി പൂജ, മഹാവിഷ്ണു പൂജ (സഹസ്രനാമജപത്തോടുകൂടി)

11 AM to 12.15 സമർപ്പണ സമ്മേളനം

പ്രാർത്ഥന

സ്വാഗതം: കെ പി ഹരികൃഷ്ണൻ

അനുശോചനം

അദ്ധ്യക്ഷൻ : എ.രാമചന്ദ്ര പിഷാരോടി

നവീകരിച്ച ആസ്ഥാനമന്ദിരം സമർപ്പണം :  ശ്രീ ടി പി മോഹനകൃഷ്ണൻ
ചെയർമാൻ , രേഖാമോഹൻ ഫൗണ്ടേഷൻ

ആദരിക്കൽ

  • ആസ്ഥാനമന്ദിരം നവീകരിച്ച് സമർപ്പിക്കുന്ന രേഖാമോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ
  • ആസ്ഥാനമന്ദിരത്തിലെ പ്രധാന ഹാൾ എയർ കണ്ടീഷൻ(A/c)  ചെയ്തു തന്ന  (Rtd Col.) ഡോ വി പി ഗോപിനാഥൻ
  • പിഷാരോടിമാരുടെ ചടങ്ങ് ഗ്രന്ഥം കാലാനുസൃതമായ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിച്ച് സംഭാവനയായി നല്കിയ ചടങ്ങ് ആചാര്യൻ ശ്രീ കെ പി ഗോപാലപ്പിഷാരോടി ( അനിയമ്മാവൻ)
  • ആസ്ഥാനമന്ദിരത്തിലേക്ക് പൂജാ സെറ്റുകൾ ആവണപ്പലകകൾ എന്നിവ സംഭാന നല്കിയ ശ്രീ P N സുരേന്ദ്ര പിഷാരോടി, കോട്ടയം
    എന്നിവരെ ആദരിക്കൽ

 

രേഖാമോഹൻ ഫൗണ്ടേഷൻ നല്കുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം

കൃതജ്ഞത

ഉച്ച ഭക്ഷണത്തോടുകൂടി യോഗം അവസാനിക്കും

NB: ഏവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ് 

5+

Leave a Reply

Your email address will not be published. Required fields are marked *