അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസ്സിൽ നിന്നും എം എസ് സി കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്കിന് അർച്ചന പി. വിജയിച്ചു. ചെമ്മലശ്ശേരി ചെറുകാട് പിഷാരത്ത് കെ പി രാജന്റെയും ചേലക്കര വെങ്ങാനെല്ലൂർ അയോദ്ധ്യ പിഷാരത്ത് പരേതയായ പി ഓമന യുടെയും മകളാണ്. അർച്ചനയ്ക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 27+
"അർച്ചനക്ക് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക്"Archives: News
News about Sakhas
പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണ സമ്മേളനം ഇന്ന് രാവിലെ 10.30 നു ബഹു. തൃശൂർ എം പി ശ്രീ ടി എൻ പ്രതാപൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് കേണൽ ഡോ വി പി ഗോപിനാഥൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, എഡ്യൂക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ, സി പി ബാലകൃഷ്ണ പിഷാരോടി, സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, സൊസൈറ്റി ട്രഷറർ ശ്രീ രാജൻ എ പിഷാരോടി തുടങ്ങിയവർ സംബന്ധിച്ചു. അവാർഡ് വിതരണം ശ്രീ ടി എൻ പ്രതാപനും പിന്നീട് വിവിധ കേന്ദ്ര-ശാഖാ…
"പിഷാരോടി സമാജം അവാർഡ് & സ്‌കോളർഷിപ്പ് വിതരണം ബഹു. എംപി പ്രതാപൻ ടി എൻ നിർവഹിച്ചു"കേരള സംസ്കൃത അക്കാദമി, തൃശൂർ നടത്തുന്ന ഗുരുസ്മരണയിൽ പണ്ഡിത രത്‌നം പ്രൊഫ. കെ പി നാരായണ പിഷാരോടിയെ അനുസ്മരിക്കുന്നു. Meeting Link: https://meet.google.com/vhc-nbtn-mtd കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് കാണുക. 2+
"സംസ്കൃത അക്കാദമി, പ്രൊഫ. കെ പി നാരായണ പിഷാരോടിയെ അനുസ്മരിക്കുന്നു"ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം പകർത്തി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയും ചാനലുകളും ഏറ്റെടുത്തു കഴിഞ്ഞു. ആ ഗാനത്തിൻറെ ഛായഗ്രാഹകൻ ആരെന്നറിയേണ്ടേ… അതെ, നമ്മുടെ സ്വന്തം അനൂപ് രാഘവൻ. യുവചൈതന്യം ആമുഖഗാനത്തിന്റെ ക്യാമറാമാൻ തന്നെ. ക്യാമറാമാനെ പെല്ലിശ്ശേരി കൊണ്ടുപോകുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കാണാം, ആ ഗാന രംഗം. 13+
"ഒരൊറ്റ ഷോട്ടിൽ ഒരു കല്യാണത്തിന്റെ “ഹൽദി” ഗാന രംഗം"മാധവ് രാമദാസ് സംവിധാനം ചെയ്ത, 2019ൽ റിലീസ് ചെയ്ത “ഇളയരാജ” എന്ന ചലച്ചിത്രം Ahmedabad International Children Film Festivalലിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി. ഗോൾഡൻ കൈറ്റ് അവാർഡ് – ഇളയരാജ ബെസ്ററ് ആക്ടർ: ഗിന്നസ് പക്രു(അജയ് കുമാർ ) ബെസ്ററ് ബാക്ഗ്രൗണ്ട് മ്യൂസിക് – രതീഷ് വേഗ ശ്രീ മാധവ് രാമദാസിനും മറ്റു അവാർഡ് ജേതാക്കൾക്കും വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ. 13+
"മാധവ് രാമദാസിന്റെ ഇളയരാജക്ക് 3 അവാർഡുകൾ"പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി അവാർഡ്, സ്കോളർഷിപ് വിതരണ സമ്മേളനം ഡിസംബർ 20 (20/12/2020) ഞയറാഴ്ച്ച നടത്തുന്നു. വേദി : ഹോട്ടൽ എലൈറ്റ് ഇൻറർനാഷണൽ തൃശൂർ സമയം : 10 A M കാര്യപരിപാടികൾ പ്രാർത്ഥന: സ്വാഗതം : കെ പി ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി, പിഷാരോടി സമാജം അനുശോചനം: അദ്ധ്യക്ഷ പ്രസംഗം : ശ്രീ A രാമചന്ദ്ര പിഷാരോടി, പ്രസിഡണ്ട് , പിഷാരോടി സമാജം അവാർഡ്& സ്കോളർഷിപ് വിതരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും: ശ്രീ T N പ്രതാപൻ, ബഹുമാനപ്പെട്ട MP. അവാർഡ് & സ്കോളർഷിപ് ജേതാക്കളെ പരിചയപ്പെടുത്തൽ : ശ്രീ V P മധു സെക്രട്ടറി PE& WS ആശംസ :…
"അവാർഡ് സമ്മേളനം ഡിസംബർ 20 നു തൃശൂർ എലൈറ്റ് ഹോട്ടലിൽ"സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ന്റെ “പടവുകൾ-Talk with Achievers” എന്ന പരിപാടിയിൽ പരിപാടിയിൽ ഇമേജിങ് സയന്റിസ്റ്റും, ഈയിടെ ചാൻസ് സക്കർബർഗ് ഇനിഷിയെറ്റിവ് ഗ്രാന്റ് ലഭിക്കുകയും ചെയ്ത പ്രമോദ് പിഷാരടി വിശിഷ്ടാതിഥി ആയെത്തുന്നു. വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ വിവിധ മേഖകളിൽ മികവ് തെളിയിച്ചാവുരുമായി സംവദിക്കാനൊരിടം എന്ന നിലയിൽ എല്ലാ തിങ്കളാഴ്ചയും SPC നടത്തുന്ന ഒരു വെബിനാർ ആണ് ഇത്. സ്കൂൾ വിദ്യാർത്ഥികൾ ക്ക് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ പരിശീലനം നൽകുന്ന ഒരു സ്കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി. നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹാനുഭൂതി, സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധം എന്നിവ. സാമൂഹിക…
"ഡോ. പ്രമോദ് പിഷാരടി “പടവുകൾ-Talk with Achievers” പരിപാടിയിൽ"തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ പിഷാരോടിമാരുടെ എല്ലാ ചടങ്ങുകളും നടത്തുന്നതിനുവേണ്ടിയുള്ള പൂജാ പാത്രങ്ങൾ, 10 ആവണപലകൾ എന്നിവ കോട്ടയം ശാഖാ മുൻ സെക്രട്ടറി ശ്രീ P N സുരേന്ദ്രപിഷാരോടിയും സഹധർമ്മിണി കമല പിഷാരസ്യാരും സംഭാവനയായി നല്കി. സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന സെക്രട്ടറി ശ്രീ കെ പി. ഹരികൃഷ്ണൻ എന്നിവർ ശ്രീ സുരേന്ദ്രപിഷാരോടിയുടെ കോട്ടയം നീണ്ടൂരിലുള്ള വസതിയിൽ വെച്ച് ഏറ്റുവാങ്ങി. PP & TDT ജോ സെക്രട്ടറി ശ്രീ അശോക് കുമാർ എറണാകുളം ശാഖാ മുൻ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ സുരേന്ദ്ര പിഷാരോടിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു. 7+
"പൂജാ പാത്രങ്ങൾ, ആവണപലകൾ എന്നിവ P N സുരേന്ദ്ര പിഷാരോടി സംഭാവനയായി നൽകി"ഒമാനിലെ ഇന്ത്യൻ സ്കൂൾ അൽ സീബ് 2020-21 അദ്ധ്യയന വർഷത്തെ ‘ BEST OUTGOING STUDENT ‘ പുരസ്കാരത്തിന് ശ്രീലക്ഷ്മി അനിൽകുമാർ അർഹയായി. പഠന മികവിന് കൂടാതെ കലാകായിക മേഖലകളിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. KG1 മുതൽ ഇന്ത്യൻ സ്കൂൾ അൽ സീബിൽ പഠിക്കുന്ന ശ്രീലക്ഷ്മി സ്കൂൾ കൌൺസിൽ ‘Cultural Coordinator’ കൂടിയാണ്. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി നെല്ലായി ‘ശോഭനം ‘ പിഷാരത്തെ ശ്രീകലയുടെയും കാലടി ‘മുണ്ടങ്ങാമഠം ‘ പിഷാരത്തെ അനിൽകുമാറിന്റെയും മകളാണ്. 12+
"ശ്രീലക്ഷ്മി അനിൽകുമാർ “BEST OUTGOING STUDENT”"ഗുജറാത്ത് ഗാന്ധി നഗറിൽ നിന്നുമുള്ള അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി. ഭക്ഷണ പദാർത്ഥങ്ങളുടെ കളിമണ്ണിൽ തീർത്ത ലഘുരൂപങ്ങൾ(miniature) ഏറ്റവും കൂടുതൽ നിർമ്മിച്ച് നൽകിക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ഇതിനു മുമ്പ് 2018ൽ ഏറ്റവും കൂടുതൽ രേഖാചിത്രങ്ങൾ(sketches) വരച്ച് പ്രദർശിപ്പിച്ചതായിരുന്നു ആദ്യ പ്രകടനം. പിന്നീട് 2019ൽ 10 വയസ്സും ഒരു മാസവും ഉള്ളപ്പോൾ “ദി പ്ലാസ്റ്റിക് മോൺസ്റ്റർ’ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടാണ് രണ്ടാമത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടിയുടെയും ശുകപുരത്ത് പിഷാരത്ത് ഗീത സതീഷ് പിഷാരോടിയുടെയും മകളാണ് അനന്യ. അനന്യക്ക് പിഷാരോടി…
"അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി"
Recent Comments