K P നാരായണ പിഷാരടി സ്‌മൃതി ദിനവും KP അച്ചുത പിഷാരോടിയുടെ 110-ാം ജന്മദിനവും

സമാജം മുൻ കുലപതികളായിരുന്ന പണ്ഡിതരത്നം K P നാരായണ പിഷാരടിയുടെ പതിനേഴാം സ്‌മൃതി ദിനവും അനുജൻ KP അച്ചുത പിഷാരോടിയുടെ 110-ാം ജന്മ ദിനവും പിഷാരോടി സമാജം പട്ടാമ്പി ശാഖാ പ്രതിമാസ യോഗത്തോടനുബന്ധിച്ച് സംയുക്തമായി കൊടിക്കുന്നത്തു പിഷാരത്ത് വെച്ച് 21-03-2021 നു രാവിലെ 8.30 മണി മുതൽ നടത്തി.

പുരാണ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ സാഹിത്യകാരനും രണ്ടു പേരുടേയും ശിഷ്യനുമായ  ശ്രീ എം കെ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

മുഖ്യ പ്രഭാഷകനെ കൂടാതെ മുൻ സമാജം പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, പട്ടാമ്പി ശാഖാ സെക്രട്ടറി ശ്രീ എം പി സുരേന്ദ്രൻ, എജുകേഷണൽ സൊസൈറ്റി സെക്രട്ടറി ശ്രീ വി പി മധു, ശ്രീ എ പി രാമകൃഷ്ണൻ, തുളസീദളം മുൻ എഡിറ്റർ ശ്രീ ടി പി വാസുദേവ പിഷാരോടി തുടങ്ങി പ്രമുഖർ ഇരുവരെയും അനുസ്മരിച്ചു.

തുളസീദളം പത്രാധിപ സമിതി ഉപദേശക അംഗവും നാരായണ പിഷാരോടിയുടെ മകളുമായ സരസ്വതി ടീച്ചർ നന്ദി അറിയിച്ചു.

കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യോഗം ഉച്ചക്ക് ഒരു മണിയോടെ കഴിഞ്ഞു.

 

ശ്രീ കെ പി നാരായണ പിഷാരോടിയുടെ ശിഷ്യനും പ്രശസ്ത കവിയുമായിരുന്ന യൂസഫലി കേച്ചേരിയുടെ സ്മൃതി ദിനം കൂടിയാണ് ഇന്ന്. അദ്ദേഹത്തെ കുറിച്ച് മാതൃഭൂമിയിൽ വന്ന ലേഖനം

https://www.mathrubhumi.com/movies-music/columns/paatuvazhiyorathu/yusuf-ali-kechery-death-anniversary-film-lyricist-producer-krishna-kripa-sagaram-janaki-jaane-1.3665360

 

1+

Leave a Reply

Your email address will not be published. Required fields are marked *