സാംസ്‌ക്കാരിക അക്കാദമി പുരസ്‌കാരം എ. കൃഷ്ണകുമാരിക്ക്

തൃശൂർ സാംസ്‌ക്കാരിക അക്കാദമിയുടെ പ്രഥമ പുരസ്‌കാരം എഴുത്തുകാരിയും പത്ര പ്രവർത്തകയുമായ ശ്രീമതി എ. കൃഷ്ണകുമാരിക്ക് (ആണ്ടാള പിഷാരം) ലഭിച്ചു. പ്രസാധന രംഗത്തെ പെൺ കൂട്ടായ്മയായ സമസ്ത പ്രസിദ്ധീകരിച്ച സമരപഥങ്ങളിലെ പെൺ പെരുമ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.

നവോത്ഥാന കാലഘട്ടത്തിൽ കാലാതീത അടയാളമായി മാറിയ കേരളത്തിലെ സ്ത്രീ പോരാളികളായ 20 പേരുടെ ജീവചരിത്രത്തിലൂടെ,  പിന്നിട്ട കാലത്തിന്റെ ചൂടും ചൂരും ഉശിരും ഉയർത്തിക്കാട്ടുന്ന രചനയാണ് സമര പഥങ്ങളിലെ പെൺ പെരുമ.

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വനിതാ പത്ര പ്രവർത്തനം ചരിത്രവും വർത്തമാനവും കൃഷ്ണകുമാരിയുടെ ഇതര കൃതിയാണ്. കൃഷ്ണകുമാരി എഡിറ്റ് ചെയ്ത് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ഗൗരി ലങ്കേഷ് ജ്വലിക്കുന്ന ഓർമ്മ എന്ന പുസ്തകം ആണ് പുതിയ കൃതി.

കേരള സർക്കാരിന്റെ 2017ലെ വനിതാരത്നം ആനി തയ്യിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.  ദേശാഭിമാനി തൃശ്ശൂർ യൂനിറ്റിലെ സീനിയർ സബ് എഡിറ്ററാണ് ശ്രീമതി കൃഷ്ണകുമാരി. അച്ഛൻ ദേശാഭിമാനി വാരികയുടെ ആദ്യ എഡിറ്റർ ചെറുകാട്ട് പിഷാരത്ത് സി ഇ രാഘവപിഷാരടി (ആര്‍ പി). അമ്മ ആണ്ടാളെ പിഷാരത്ത് സരോജിനി.

താമസം തൃശൂർ തെക്കേ മഠം പി. ടി ഹൌസിൽ. ഭർത്താവ്  ടി. നാരായണൻ കുട്ടി. മകൻ അനീഷ് (ടൂൺസ് അനിമേഷൻസ് ഇന്ത്യ പ്രൈവ റ്റ് ലിമിറ്റഡ്, ടെക്നോ പാർക്ക്), മരുമകൾ രശ്മി.

ശ്രീമതി കൃഷ്ണകുമാരിക്ക് പിഷാരോടി സമാജത്തിന്റെയും, വെബ് സൈറ്റിന്റെയും,  തുളസീദളത്തിന്റെയും  അഭിനന്ദനങ്ങൾ, ആശംസകൾ.

5+

5 thoughts on “സാംസ്‌ക്കാരിക അക്കാദമി പുരസ്‌കാരം എ. കൃഷ്ണകുമാരിക്ക്

  1. ശ്രീമതി കൃഷ്ണകുമാരിക്ക് അഭിനന്ദനങ്ങൾ 🌹

    1+
  2. കൃഷ്ണകുമാരിക്ക് അഭിനന്ദനങ്ങൾ 🌹🙏

    0
  3. Hearty congratulations, dear Krishna. I am so glad to see you fly high. Wishing you many more accolades and glory in your literary journey. God bless.

    0

Leave a Reply

Your email address will not be published. Required fields are marked *