തളി ക്ഷേത്രത്തിൽ സന്തോഷ് മാവൂർ വരച്ച ചിത്രങ്ങൾ നേത്രോന്മീലനം നടത്തി

കോഴിക്കോട് തളി ശ്രീകൃഷ്ണക്ഷേത്ര ശ്രീകോവിലിൽ ആർട്ടിസ്റ്റ് ശ്രീ സന്തോഷ് മാവൂർ ഏകദേശം 4 മാസം കൊണ്ട് രചിച്ച ചുമർചിത്രങ്ങൾ ഇന്ന് 07-04-2021 ന് രാവിലെ 9 മണിക്ക് ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രി(റാവൽജി) ഹിസ് ഹൈനസ് ഈശ്വരപ്രസാദ് നമ്പൂതിരി നേത്രോന്മീലനം നടത്തി ദേവന് സമർപ്പിച്ചു. ശ്രീ പി.വി ചന്ദ്രൻ (ചെയർമാൻ, മാതൃഭൂമി), അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ ( ലീഗൽ അഡ്വൈസർ , സാമൂതിരി രാജ)
തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ ഉള്ള കഥകളും, ദശാവതാരവുമാണ് അവിടെ വരച്ചിരിക്കുന്നത്.

എടപ്പാൾ തട്ടാൻ പടിയിൽ കളത്തിൽ പിഷാരത്ത് പരേതനായ രാമചന്ദ്ര പിഷാരോടി യുടെയും, കോഴിക്കോട് ജില്ലയിലെ മാവൂരിലെ ചിറ്റാരി പിഷാരത്ത് അമ്മിണി എന്ന നാരായണി പിഷാരസ്യാരുടെയും മകനായ സന്തോഷിനെ നാം വളരെ വിശദമായി കഴിഞ്ഞ മെയ് മാസത്തിൽ പരിചയപ്പെടുത്തുകയുണ്ടായിട്ടുണ്ട്. അത് വായിച്ചിട്ടില്ലാത്തവർക്ക് വായിക്കാം.

 

ചിത്രകാരൻ സന്തോഷ് മാവൂർ

4+

2 thoughts on “തളി ക്ഷേത്രത്തിൽ സന്തോഷ് മാവൂർ വരച്ച ചിത്രങ്ങൾ നേത്രോന്മീലനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *