സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷൻെറ നേതൃത്വത്തിൽ മുന്നാക്ക വിഭാഗങ്ങൾക്കിടയിൽ നടത്താനുദ്ദേശിക്കുന്ന സാമൂഹ്യ- സാമ്പത്തിക വിവര ശേഖരണ സർവ്വേയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് M R ഹരിഹരൻ നായർ ഇന്ന് (20/10/21) പാലക്കാട് വിളിച്ച് ചേർത്ത യോഗത്തിൽ പിഷാരോടി സമാജം ജനറൽ സെക്രട്ടറി, പാലക്കാട് ശാഖാ പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേരളത്തിൽ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അതിൻെറ അടിസ്ഥാനത്തിൽ ആവശ്യമായ പരിഹാര നിർദ്ദേശങ്ങളുമായി സർക്കാരിന് സമർപ്പിക്കാനുമാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഒരു പഞ്ചായത്ത് വാർഡിൽ നിന്നും ഏറ്റവും കുറഞ്ഞത് അഞ്ച് കുടുംബങ്ങളിൽ നിന്നും എന്ന രീതിയിൽ സംസ്ഥാനതലത്തിൽ ഏകദേശം…
"KSCEBCFC സാമൂഹ്യ – സാമ്പത്തിക വിവര ശേഖരണ സർവ്വേ യോഗത്തിൽ പിഷാരോടി സമാജം പങ്കെടുത്തു"Archives: News
News about Sakhas
കലാമന്ദിർ ഡാൻസ് അക്കാദമി, മലേഷ്യ നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിച്ച നവരാത്രി ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം നൽകി ആദരിക്കുന്നു. ഒക്ടോബർ 17 നു FB ലൈവിലൂടെയാണ് ചടങ്ങ് നടത്തുന്നത്. 13 രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ കലാ പ്രതിഭകൾ ഈ നവരാത്രി ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി. യുവചൈതന്യം ഒരുക്കിയ നവരാത്രി ക്‌ളാസിക് ഫെസ്റ്റിലും ശ്രീമതി സൗമ്യ ഭരതനാട്യം അവതരിപ്പിക്കുകയുണ്ടായി. ശ്രീമതി സൗമ്യ ബാലഗോപാലാലിന് അഭിനന്ദനങ്ങൾ! 4+
"സൗമ്യ ബാലഗോപാലിനു നാട്യകലാപുരസ്കാരം"തോടയം കഥകളി ക്ലബ് നൽകുന്ന 2021 കഥകളി അവാർഡുകൾ പ്രഖ്യാപിച്ചു. തോടയം പുരസ്‌കാരം ശ്രീമതി രഞ്ജിനി സുരേഷിനും യുവപ്രതിഭാ പുരസ്‌കാരം ശ്രീ കോട്ടക്കൽ ഹരീശ്വരനും ആണ് ലഭിച്ചത്. മറ്റുപുരസ്കാര ജേതാക്കൾ ഇവരാണ്. ടി എൻ ബാലകൃഷ്ണൻ തമ്പാൻ പുരസ്‌കാരം- ശ്രീ രാമൻ നമ്പൂതിരി, വള്ളത്തോൾ പുരസ്‌കാരം – ശ്രീ കല്ലുവഴി വാസു, പി കെ എസ് രാജ പുരസ്‌കാരം – ശ്രീ കലാ. കേശവൻ നമ്പൂതിരി. പുരസ്‌കാര വിതരണം തോടയം കഥകളി ക്ലബ്ബിന്റെ 32 മത് വാർഷികത്തോടനുബന്ധിച്ച് ദേശീയ കഥകളി ദിനമായ ഒക്ടോബർ 16 ശനിയാഴ്ച കോഴിക്കോട് തളിയിലുള്ള പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടത്തും. അന്നേ ദിവസം ഇരുവരുടെയും കഥകളിയും ഉണ്ട്…
"രഞ്ജിനിക്കും ഹരീശ്വരനും തോടയം അവാർഡ്"Smt. Sangeetha Mahesh has secured Company Secretary degree from the Institute of Company Secretaries of India. She is Daughter of Suseela ( Rishinarada Mangalam Pisharam) and Raveendran ( Kootala Pisharam) and wife of Mahesh Vasudevan ( Perungottu kurishi Pisharam). They have a son named Mukund Mahesh. Pisharody Samajam and Website congratulate Sangeetha on this Achievement. 13+
"Congratulations Sangeetha Mahesh"കേരള കൗമുദി ദിനപത്രം തങ്ങളുടെ സെപ്തംബർ 18 ഇറക്കിയ വാരാന്ത്യ പതിപ്പിൽ “കഥകളുടെ മാലകൾ കൊരുത്ത് പിഷാരോടി സാർ” എന്ന പേരിലൊരു ഫീച്ചർ പ്രസിദ്ധീകരിക്കുകയുണ്ടായി. “രാജൻ അംബാലയം” എന്ന തൂലികാ നാമത്തിൽ കഥകൾ എഴുതുന്ന കണ്ടിയൂർ പിഷാരത്ത് പ്രൊഫസർ എൻ. എ. കേശവ പിഷാരോടി എന്ന എഴുത്തുകാരനെ ക്കുറിച്ചായിരുന്നു പ്രസ്തുത ലേഖനം. തുളസീദളത്തിലും പലവട്ടം അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ഏറ്റവും ഒടുവിൽ സർപ്പക്കാവ് എന്ന പേരിൽ 2021 ഓണപ്പതിപ്പിൽ,ആഗസ്ത് ലക്കം). ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ ഇവയാണ്. നോവൽ – പഴമക്കും പുതുമക്കും ഇടയിൽ, ഗുഹ, പ്രസാദം. ചെറുകഥാ സമാഹാരങ്ങൾ – ഉറയുന്ന സർപ്പങ്ങൾ, മല മുകളിലെ സ്വർഗ്ഗം, ദൈവം പത്മവ്യൂഹത്തിൽ. ഏകാങ്കം -അടിയൊഴുക്കുകൾ ലേഖനങ്ങൾ –…
"കഥകളുടെ മാലകൾ കൊരുത്തൊരു പിഷാരോടി"തൻറെ അമ്പതാം വയസ്സിൽ മാത്രം കഥകളി അഭ്യസിച്ചു തുടങ്ങി 55 വയസ്സിൽ അരങ്ങേറ്റം കുറിച്ച ശ്രീമതി T P. ശൈലജ നാരായണനെ പാലക്കാട് ശാഖ ഇന്നലെ, 16-09-21 നു സമുചിതമായി ആദരിച്ചു. ചടങ്ങിൽ ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, ട്രഷറർ ശ്രീ കെ ഗോപി എന്നിവരും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ശ്രീമതി ശോഭന ഗോപിയും ശ്രീമതി വത്സല മുകുന്ദനും ചേർന്ന് ശ്രീമതി ശൈലജയെ പൊന്നാട അണിയിച്ചപ്പോൾ വൈസ്പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണനും സെക്രട്ടറി ശ്രീ വി പി മുകുന്ദനും ചേർന്ന് ശാഖയുടെ ഉപഹാരമായ സ്മരണിക(memento)യും നൽകി. ശ്രീമതി ശൈലജ ടീച്ചർ സമാജത്തിനു തന്നെ അഭിമാനിക്കാവുന്ന…
"ശൈലജ നാരായണനെ പാലക്കാട് ശാഖ ആദരിച്ചു"പരേതനായ പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 112 മത് ജന്മദിനം ഇന്ന്, 12-09-21 നു അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി സെക്രട്ടറി ശ്രീ സജീവൻ നമ്പിയാത്തിന്റെ ഉത്സാഹത്തിൽ സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് ആഘോഷിച്ചു. ചടങ്ങുകളുടെ ഉദ്‌ഘാടനം മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു. പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ നാരായണൻ, ആചാര്യ സി പി നായർ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. വി എം വാസുദേവൻ എന്നിവരും സന്നിഹിതരായിരുന്നു. പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ 84മത് ജന്മദിനം മുതൽ ഈ ദിനം നാരായണീയ പാരായണത്തോടെ…
"കെ പി നാരായണ പിഷാരോടി ജയന്തി ആഘോഷിച്ചു"കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ നൽകുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അവസാന തിയതി: 28-09-2021 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. മറ്റു സർക്കാർ സ്‌കോളർഷിപ്പ്, സ്റ്റൈപ്പെൻഡ് എന്നിവ കിട്ടുന്നവരാവരുത് പഠനം സർക്കാർ സ്ഥാപനങ്ങളിൽ ആയിരിക്കണം. പൈലറ്റ്/ഏവിയേഷൻ കോഴ്‌സുകൾക്ക് സഹായമില്ല ഒരു കോഴ്സ് ജയിച്ചയാൾ അതെ മേഖലയിലെ മറ്റൊരു കോഴ്‌സിലാണ് പഠിക്കുന്നതെങ്കിൽ കിട്ടില്ല സഹായം ഒരു പ്രൊഫഷണൽ കോഴ്‌സിന് മാത്രം. ഒരു മാതാപിതാക്കളുടെ രണ്ട് ആൺകുട്ടികൾക്ക് മാത്രം ലഭ്യം. പെൺകുട്ടികൾക്ക് പരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചു വായിക്കുക. നമുക്കിടയിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ…
"മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സ്‌കോളർഷിപ്പ്"തൃപ്പൂണിത്തുറ, കലാമണ്ഡലം കരുണാകരൻ സ്മാരക ട്രസ്റ്റ് കഥകളി കേന്ദ്രത്തിന്റെ സഹകരണത്തോടെ നൽകുന്ന കഥകളി ആചാര്യൻ കലാമണ്ഡലം കരുണാകരൻ സ്മാരക പുരസ്‌കാരം കഥകളി നടൻ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്കും, കഥകളി അണിയറ കലാകാരൻ കുഞ്ചനും നൽകുമെന്ന് ട്രസ്റ്റ് പ്രഖ്യാപിച്ചു. ഇരുവർക്കും 10001 രൂപയാണ് പുരസ്‌കാരമായി നൽകുക. ശ്രീ ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ! 8+
"കലാ. കരുണാകരൻ സ്മാരക പുരസ്‌കാരം ആർ എൽ വി ദാമോദര പിഷാരോടിക്ക്"Bhavini Krishnan, secured First Rank in B.Sc. Biotechnology, from Bharathiar University, Coimbatore. She is daughter of Mrs. Sujatha and Late Unnikrishnan, Chennai and Grand daughter of Shri. Adv. N. V. Kesavan, Naduvil Thekke Veedu, Cherukunnu and Smt. Usha. Pisharody Samajam & Website Congratulate her on this special achievement. 20+
"First Rank in B.Sc. Biotechnology for Bhavini Krishnan"










Recent Comments