പ്രതിനിധി സഭാ സമ്മേളനം

പിഷാരോടി സമാജം പ്രതിനിധി സഭാ യോഗം ഇന്ന്, 18-04-2021 ഞയറാഴ്ച രാവിലെ 10 മണിക്ക് തൃശൂരിലുള്ള ആസ്ഥാനമന്ദിരത്തിലെ പണ്ഡിതരത്നം പ്രൊ. കെ പി നാരായണ പിഷാരോടി ഹാളിൽ വെച്ച് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൂടി.

ശ്രീ ദാമോദര പിഷാരോടി (തൃശൂർ)യുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാ പ്രതിനിധി സഭാംഗങ്ങളെയും സ്വാഗതം ചെയ്തു.

തുടർന്ന് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷ ഭാഷണത്തിനു ശേഷം ജന സെക്രട്ടറി പിഷാരോടി സമാജത്തിന്റെ 2019- 20 & 2020- 21ലേക്കുള്ള റിപ്പോർട്ട് അവതരണം നിർവ്വഹിച്ചു. തുടർന്ന് PE & WS, PP& TDT എന്നിവയുടെയും റിപ്പോർട്ടുകൾ അതാത് സെക്രട്ടറിമാരും കണക്കുകൾ ഖജാൻജിമാരും , തുളസീദളത്തിന്റ റിപ്പോർട്ടും കണക്കുകളും മാനേജരും അവതരിപ്പിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസ് കണക്കുകൾ മാനേജർ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ വിവിധ പ്രതിനിധികൾ പങ്കെടുത്തു.

തുടർന്ന് 2 മ ണിക്ക് വൈസ് പ്രസിഡണ്ട് ശ്രീ M. P. സുരേന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *