പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 21-03-21ന്, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കാറളത്ത് ശ്രീ കെ പി മോഹൻദാസിന്റെ വസതിയായ ത്രീ ബംഗ്ലാവ്സിൽ വെച്ച് കൂടി. ശ്രീമതി ഗിരിജാമോഹൻദാസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിന് എത്തിയ മെംബർമാരെയും പ്രത്യേകിച്ച് ലേഡീസ് വിങ്ങ് മെംബർമാരെയും ഗൃഹനാഥൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം ആസ്ഥാന മന്ദിരം നവീകരിച്ചതിൽ രേഖാ മോഹൻ ഫൌണ്ടേഷന് ശാഖയുടെ നന്ദി പ്രത്യേകം എടുത്ത് പറഞ്ഞു . സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ട് യോഗം പാസ്സാക്കി ട്രഷറർ…
"ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
മുംബൈ ശാഖയുടെ 411 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 21-03-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. ഇനിയും സമാഹരിക്കാൻ ബാക്കിയുള്ള ദളം, സൊസൈറ്റി വരിസംഖ്യാ തുകകൾ എത്രയും പെട്ടെന്ന് സമാഹരിക്കാൻ ഏരിയ മെമ്പർമാരോട് അഭ്യർത്ഥിച്ചു. ദളം, സൊസൈറ്റി വരിസംഖ്യകൾ, കേന്ദ്ര വിഹിതം എന്നിവ സാമ്പത്തിക വർഷാവസാനത്തിനു മുമ്പായി അയച്ചു കൊടുക്കുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി. കേന്ദ്ര…
"മുംബൈ ശാഖ 411 മത് ഭരണസമിതി യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 14-03-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം നടത്തിയ അനുമോദനത്തിൽ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ പല്ലാവൂർ രാഘവ പിഷാരോടിയെ യോഗത്തിൽ അനുമോദിച്ചു. പിന്നീട് മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ശ്രീദേവി പി ഷാരസ്യാർ, പി.പി.& ടി.ഡി.ടി.പ്രഥമ സെക്രട്ടറിയായിരുന്ന എ.പി.സി.പിഷാരോടി, തൊണ്ടിയന്നൂർ പിഷാരത്ത് മാലതി പിഷാരസ്യാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീരാമചന്ദ്ര പിഷാരോടി ശാഖാ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തി. കേന്ദ്രത്തിലേക്ക് ഉള്ള മെമ്പർഷിപ്പ് വിഹിതം മുഴുവനായും നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും…
"കോങ്ങാട് ശാഖ 2021 മാർച്ച് മാസ യോഗം"ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 27-02-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K.N. വിജയൻ സ്വാഗതം പറഞ്ഞു. പൊതിയിൽ പിഷാരത്ത് നാരായണ പിഷാരോടി, നായത്തോട് പിഷാരത്ത് നളിനി പിഷാരസ്യാർ, മറ്റു ദിവംഗതരായ സമുദായംഗങ്ങൾ എന്നിവരുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു. കഴിഞ്ഞ ഞായറാഴ്ച നവീകരണം കഴിഞ്ഞ സമാജം ആസ്ഥാനമന്ദിരത്തിന്റെ സമർപ്പണ സമ്മേളനത്തെ കുറിച്ച് ശ്രീ വി പി മധു സംസാരിച്ചു. നല്ല രീതിയിൽ അതു നടത്തി തന്ന രേഖാ മോഹൻ ഫൌണ്ടേഷൻ ചെയർമാൻ ശ്രീ മോഹനകൃഷ്ണനെ യോഗം അഭിനന്ദിച്ചു. കൂടാതെ രേഖാ മോഹൻ…
"ചൊവ്വര ശാഖ 2021 ഫെബ്രുവരി മാസ യോഗം"എറണാകുളം ശാഖയുടെ ഫെബ്രുവരിമാസത്തെ മാസയോഗം 14ന് ശ്രീ ജയനാരായണൻ്റെ നെട്ടൂരിലെ വസതിയിൽ വച്ച് നടന്നു. കുമാരി ശ്രീലക്ഷ്മി സന്തോഷിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥ ശ്രീമതി ഉഷ ജയനാരായണൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ഡോ. രാംകുമാർ അടുത്തിടെ അന്തരിച്ച എറണാകുളം ശാഖ അംഗം കമല പിഷാരസ്യാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കണ്ടിയൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹധർമ്മിണി കല്ലിൽ പിഷാരത്ത് വിമല പിഷാരസ്യാർ എറണാകുളം ശാഖ പരിധിയിൽ വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്കായി സഹായധനം ഏർപ്പെടുത്തി. അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നതിന് ശാഖഭാരവാഹികളെ ഏർപ്പെടുത്തുകയും ആദ്യവർഷ സഹായധനമായ 10,000 രൂപ കമ്മറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. എറണാകുളം ശാഖ…
"എറണാകുളം ശാഖ 2021 ഫെബ്രുവരി മാസ യോഗം"പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഫെബ്രുവരി മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ. ടി.വി. എന്‍. പിഷാരോടിയുടെ യുടെ കൊടകര ആലത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ആലത്തൂര്‍ പിഷാരത്ത് വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 21-02-21 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചേർന്നു. മാസ്റ്റര്‍ അര്‍ജ്ജുന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. പരേതയായ ശാഖാ അംഗം അഷ്ടമിച്ചിറ പിഷാരത്ത് നളിനി പിഷാരസ്യാരുടേയും ,എ.പി.സി. പിഷാരോടി തുടങ്ങിയുള്ള സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗൃഹനാഥന്‍ ശ്രീ ടി വി എന്‍ പിഷാരോടി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യോഗദിവസം രാവിലെ തൃശ്ശൂരില്‍ നടന്ന…
"കൊടകര ശാഖ 2021 ഫെബ്രുവരി മാസ യോഗം"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 23-02-21 ന് (ചൊവ്വാഴ്ച ) ഉച്ചതിരിഞ്ഞു 4.00 മണിക്ക് ഓൺ ലൈൻ ആയി നടത്തി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാത്ഥന യോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഭൂരിഭാഗം കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു. യോഗത്തിന് എത്തിയവരെ സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് V. P. ബാലകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിലും ഒരു മിനിട്ടു് മൗനപ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും പുരസക്കാരവും ലഭിച്ച കലാമണ്ഡലം വാസു പിഷാരോടിക്കും കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് ലഭിച്ച കോട്ടയ്ക്കൽ ഗോപാലപിഷാരോടിക്കും ശാഖയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി യോഗം…
"ഇരിങ്ങാലക്കുട ശാഖ 2021 ഫെബ്രുവരി മാസ യോഗം"തൃശ്ശൂർ ശാഖയുടെ ഫെബ്രുവരി മാസ യോഗം 21-02-21 ഞായറാഴ്ച്ച വൈകീട്ട് 4ന് തൃശൂർ മറവഞ്ചേരി ലൈനിൽ ശ്രീ മണികണ്ഠന്റെ സായീ ദർശൻ ഭവനത്തിൽ ശ്രീ ജി. ആർ. ഗോവിന്ദ പിഷാരോടിയുടെ പ്രാർത്ഥനയോടെയും നാരായണീയം എഴുപതാമത് ദശകം വായനയോടെയും ആരംഭിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിന് ശ്രീ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഈയിടെ അന്തരിച്ച പി. പി & ടി. ഡി. ടി സ്ഥാപക സെക്രട്ടറി എ. പി. സി. പിഷാരോടി, നളിനി പിഷാരസ്യാർ അടക്കമുള്ളവരുടെ സ്മരണയിൽ അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ രാമചന്ദ്ര പിഷാരോടി ഗൃഹ സന്ദർശനവും വരിസംഖ്യാ സമാഹരണവും ഊർജിതമാക്കണമെന്ന് നിർദ്ദേശിച്ചു. കോവിഡിന്റെ ഭീഷണി ഉണ്ടെങ്കിലും…
"തൃശ്ശൂർ ശാഖ 2021 ഫെബ്രുവരി മാസ യോഗം"പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ പുതുവർഷ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 7-2-2021 ഞായറാഴ്ച രാവിലെ 10.30ന് വെങ്ങാനല്ലൂർ ശ്രീ. ഗോപിനാഥപിഷാരോടിയുടെ ഭവനമായ കൗസ്തുഭത്തിൽ വെച്ച് നടന്നു. ഗൃഹനാഥ പത്മിനി പിഷാരസ്യാർ ഭദ്രദീപം കൊളുത്തിയശേഷം അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ. പി.രാജൻ പിഷാരോടി അദ്ധ്യക്ഷനായിരുന്നു. ഗൃഹനാഥൻ ശ്രീ ഗോപിനാഥപിഷാരൊടി എല്ലവർക്കും സ്വാഗതം ആശംസിച്ചു. ശാഖാംഗങ്ങളായ ടി.ആർ.ഉപേന്ദ്രപിഷാരോടി, മാലതിപിഷാരസ്യാർ എന്നിവരുടെയും ഈയിടെ അന്തരിച്ച സമുദായാഗംങ്ങളുടെയും ആത്മ ശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി. പത്മിനി പിഷാരസ്യാരും സാവിത്രി പിഷാരസ്യാരും കൂടി പുരാണപാരായണം നടത്തി. അദ്ധ്യക്ഷപ്രസംഗത്തിൽ കോവിഡ് കാല ബുദ്ധിമുട്ടുകളെപ്പററി പരാമർശിച്ചു. ശാഖാ രക്ഷാധികാരി യായിരുന്ന ഭരതപിഷാരോടിയുടെ സഹധർമ്മിണി…
"വടക്കാഞ്ചേരി ശാഖ 2021 ഫെബ്രുവരി മാസ യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഡയറക്ടറി 2020 ന്റെ പ്രകാശന കർമ്മവും വിതരണവും 03-02-2021 ഉച്ചക്ക് 12 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു. രക്ഷാധികാരി ശ്രീ അച്ചുണ്ണി പിഷാരോടി, ശ്രീ എ.പി.നാരായണ പിഷാരോടിക്കും ശ്രീ കെ.പി.പ്രഭാകര പിഷാരോടിക്കും പ്രതികൾ നൽകി കൊണ്ട് പ്രകാശനം ചെയ്തു. യോഗത്തിൽ കെ.പി. ഗീത പ്രാർത്ഥന ചൊല്ലി. പി.പി നാരായണൻ കുട്ടി സ്വാഗതം പറഞ്ഞു. ശ്രീ അച്ചുണ്ണി പിഷാരോടി ഉദ്ഘാടന പ്രസംഗം നടത്തി. ഗീത, നാരായണൻ കുട്ടി, ഹരിദാസൻ എന്നിവർ ആശംസകളർപ്പിച്ചു. ഡയറക്ടറി അച്ചടിച്ച നാരായണൻകുട്ടിക്കും, ഉഷക്കും, സഹായം നൽകിയ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിക്കും, ഡയറക്ടറി സ്പോൺസർ ചെയ്ത കെ .പി പ്രഭാകര പിഷാരോടിക്കും ഹരിദാസൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി.…
"കോങ്ങാട് ശാഖ ഡയറക്ടറി പ്രകാശനം"






Recent Comments