മുംബൈ ശാഖ 411 മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 411 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 21-03-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. ഇനിയും സമാഹരിക്കാൻ ബാക്കിയുള്ള ദളം, സൊസൈറ്റി വരിസംഖ്യാ തുകകൾ എത്രയും പെട്ടെന്ന് സമാഹരിക്കാൻ ഏരിയ മെമ്പർമാരോട് അഭ്യർത്ഥിച്ചു. ദളം, സൊസൈറ്റി വരിസംഖ്യകൾ, കേന്ദ്ര വിഹിതം എന്നിവ സാമ്പത്തിക വർഷാവസാനത്തിനു മുമ്പായി അയച്ചു കൊടുക്കുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി.

കേന്ദ്ര പ്രതിനിധി സഭാ അംഗങ്ങളുടെ പട്ടിക, ശാഖാ പ്രവർത്തന റിപ്പോർട്ട് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളിൽ കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ചാരിറ്റി കമ്മീഷണർ ഓഫീസിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിശ്ചിത രൂപത്തിൽ സമയപരിധിക്കുള്ളിൽ സമർപ്പിച്ചതായി ഖജാൻജി അറിയിച്ചു.

ശ്രീ നന്ദകുമാർ എ പി- കാന്തിവലി, ഹൃഷികേശ് പിഷാരോടി – താനെ, നാരായണൻ പി & ആരതി നാരായണൻ – കല്യാൺ എന്നിവരുടെ എജുക്കേഷൻ സൊസൈറ്റി ആജീവനാന്ത അംഗത്വ അപേക്ഷകൾ പരിശോധിച്ച് സൊസൈറ്റി സെക്രട്ടറിക്ക് അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖയിലെ വെൽഫെയർ പ്രവർത്തനങ്ങളെ പറ്റി യോഗം ചർച്ച ചെയ്തു. ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ നടത്തിയ ചികിത്സാ-വിദ്യാഭ്യാസ സഹായങ്ങളെക്കുറിച്ച് സെക്രട്ടറി യോഗത്തിൽ വിശദീകരണം നൽകി.

മാർച്ച് ലക്കം തുളസീദളം പരേതയായ രമണി പിഷാരോടിയുടെ സ്മരണയിൽ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്തതിനെയും അവരെക്കുറിച്ച് എഴുതിയ ലേഖനങ്ങളെക്കുറിച്ചും യോഗം ആദരവോടെ സ്മരിച്ചു.

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12 മണിയോടെ യോഗം സമാപിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *