ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച്‌ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 21-03-21ന്, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കാറളത്ത് ശ്രീ കെ പി മോഹൻദാസിന്റെ വസതിയായ ത്രീ ബംഗ്ലാവ്സിൽ വെച്ച് കൂടി.

ശ്രീമതി ഗിരിജാമോഹൻദാസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു .

യോഗത്തിന് എത്തിയ മെംബർമാരെയും പ്രത്യേകിച്ച് ലേഡീസ് വിങ്ങ് മെംബർമാരെയും ഗൃഹനാഥൻ സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം ആസ്ഥാന മന്ദിരം നവീകരിച്ചതിൽ രേഖാ മോഹൻ ഫൌണ്ടേഷന് ശാഖയുടെ നന്ദി പ്രത്യേകം എടുത്ത് പറഞ്ഞു .

സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ട്‌ യോഗം പാസ്സാക്കി

ട്രഷറർ അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകൾ ചർച്ചക്ക് ശേഷം യോഗം പാസ്സാക്കി .

28-02-21ന് നടന്ന കേന്ദ്ര കമ്മിറ്റിയിൽചർച്ച ചെയ്ത കാര്യങ്ങൾ സെക്രട്ടറി മീറ്റിങ്ങിൽ വിശദികരിച്ചു.

18-04-21ന് നടക്കുവാൻ പോകുന്ന പ്രതിനിധി സഭായോഗത്തിൽ ശാഖയിൽ നിന്നും ഉള്ള എല്ലാ പ്രതിനിധിസഭാ മെംബർമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി വീണ്ടും ഓർമ്മപ്പെടുത്തി .

ശാഖയിലെ അച്ചുതപിഷാരോടിയുടെയും ശ്രീമതി വനജ അച്ചുത പിഷാരോടിയുടേയും മകൻ നാരായണൻ മാത്തമാറ്റിക്സ് (Mathematics )ൽ PhD പാസ്സായതിൽ ശാഖയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

ശാഖയുടെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളിലുള്ള വൃദ്ധസദനം അനാഥാലയങ്ങൾ, അഭയാ കേന്ദ്രം എന്നി സ്ഥലങ്ങൾ സന്ദർശിച്ച് അവിടെയുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിയുവാൻ സെക്രട്ടറിയെയും പി മോഹനനേയും ചുമതലപ്പെടുത്തി.
കഴിയുന്നത്ര വേഗത്തിൽ കാര്യ ങ്ങൾ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.

കൂടുതൽ മുതിർന്ന പൗരന്മാർ(Senior Citizens ) മെംബർമാരുള്ള ശാഖയാണ് ഇരിങ്ങാലക്കുട. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്(Covid Vaccination) എടുക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് യോഗത്തിനു എത്തിയവരെ സെക്രട്ടറി ഓർമ്മപ്പെടുത്തി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ശ്രീ മോഹൻദാസിനും കുടുംബത്തിനും ശ്രീ വേണുഗോപാൽ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5 .45 P. M .ന് അവസാനിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

 

0

Leave a Reply

Your email address will not be published. Required fields are marked *