എറണാകുളം ശാഖ 2021 ഫെബ്രുവരി മാസ യോഗം

എറണാകുളം ശാഖയുടെ ഫെബ്രുവരിമാസത്തെ മാസയോഗം 14ന് ശ്രീ ജയനാരായണൻ്റെ നെട്ടൂരിലെ വസതിയിൽ വച്ച് നടന്നു. കുമാരി ശ്രീലക്ഷ്മി സന്തോഷിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥ ശ്രീമതി ഉഷ ജയനാരായണൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ഡോ. രാംകുമാർ അടുത്തിടെ അന്തരിച്ച എറണാകുളം ശാഖ അംഗം കമല പിഷാരസ്യാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കണ്ടിയൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹധർമ്മിണി കല്ലിൽ പിഷാരത്ത് വിമല പിഷാരസ്യാർ എറണാകുളം ശാഖ പരിധിയിൽ വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്കായി സഹായധനം ഏർപ്പെടുത്തി. അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നതിന് ശാഖഭാരവാഹികളെ ഏർപ്പെടുത്തുകയും ആദ്യവർഷ സഹായധനമായ 10,000 രൂപ കമ്മറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. എറണാകുളം ശാഖ പരിധിയിൽ അർഹരായ വിദ്യാർഥികൾ ഇല്ലാത്തപക്ഷം കേന്ദ്ര സമാജം മുഖേന PE&WS വഴി വിതരണം ചെയ്യാവുന്നതാണ് എന്നും അറിയിച്ചു.

എറണാകുളം ശാഖയുടെ വാർഷികാഘോഷം ഏപ്രിൽ മാസത്തിൽ ഹാളിന്റ ലഭ്യതയനുസരിച്ച് നടത്താനും തീരുമാനമായി.

പി എസ് സി ബാങ്ക് Orientation ക്ലാസുകൾ PE&WS ൻ്റെ കീഴിൽ നടത്തുകയാണെങ്കിൽ എല്ലാ ശാഖകളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയുമെന്നും ചെറിയൊരു തുക ഫീസായി സ്വീകരിക്കാൻ കഴിഞ്ഞാൽ നല്ലതായിരിക്കും എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

വാർഷികവുമായി ബന്ധപ്പെട്ട് കൂടുതൽകാര്യങ്ങൾ അടുത്ത യോഗത്തിൽ തീരുമാനിക്കാമെന്ന്‌ ധാരണയായി. സെക്രട്ടറി കൃഷ്ണകുമാർ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസാക്കി.

തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിന്റെ ഐതിഹ്യ പരാമർശവും തുടർന്ന് നാരായണീയ പാരായണവും ഉഷ ജയനാരായണൻ അവതരിപ്പിച്ചു. കൂടിയാട്ടത്തിലെ ചില ഭാഗങ്ങൾ വന്ദന അവതരിപ്പിച്ചത് ഏറെ മനോഹരമായിരുന്നു.

ക്ഷേമനിധി നറുക്കെടുപ്പിനും ചായസത്കാരത്തിനും ശേഷം സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *