ചൊവ്വര ശാഖ 2021 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 27-02-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ചു.

ശ്രീ K.N. വിജയൻ സ്വാഗതം പറഞ്ഞു. പൊതിയിൽ പിഷാരത്ത് നാരായണ പിഷാരോടി, നായത്തോട് പിഷാരത്ത് നളിനി പിഷാരസ്യാർ, മറ്റു ദിവംഗതരായ സമുദായംഗങ്ങൾ എന്നിവരുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു. കഴിഞ്ഞ ഞായറാഴ്ച നവീകരണം കഴിഞ്ഞ സമാജം ആസ്ഥാനമന്ദിരത്തിന്റെ സമർപ്പണ സമ്മേളനത്തെ കുറിച്ച് ശ്രീ വി പി മധു സംസാരിച്ചു. നല്ല രീതിയിൽ അതു നടത്തി തന്ന രേഖാ മോഹൻ ഫൌണ്ടേഷൻ ചെയർമാൻ ശ്രീ മോഹനകൃഷ്ണനെ യോഗം അഭിനന്ദിച്ചു. കൂടാതെ രേഖാ മോഹൻ ഫൌണ്ടേഷൻറെ പേരിൽ തന്നെ സമുദായത്തിലെ 10 കുട്ടികൾക്ക് Rs.10,000/- രൂപയുടെ Scholarship നൽകിയതിനേയും യോഗം അഭിനന്ദിച്ചു.

ശാഖയിൽ നിന്നും കേന്ദ്രത്തിലേക്ക് കൊടുത്തു തീർക്കാനുള്ള സമാജം, PE& WS, തുളസീദളം എന്നിവയുടെ വരിസംഖ്യ വിഹിതങ്ങൾ കൊടുത്തു തീർത്തതായി ശ്രീ മധു അറിയിച്ചു.

ശ്രീ ദിവാകര പിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *