കൊടകര ശാഖ 2021 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഫെബ്രുവരി മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ. ടി.വി. എന്‍. പിഷാരോടിയുടെ യുടെ കൊടകര ആലത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ആലത്തൂര്‍ പിഷാരത്ത് വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 21-02-21 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചേർന്നു. മാസ്റ്റര്‍ അര്‍ജ്ജുന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

പരേതയായ ശാഖാ അംഗം അഷ്ടമിച്ചിറ പിഷാരത്ത് നളിനി പിഷാരസ്യാരുടേയും ,എ.പി.സി. പിഷാരോടി തുടങ്ങിയുള്ള സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഗൃഹനാഥന്‍ ശ്രീ ടി വി എന്‍ പിഷാരോടി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

യോഗദിവസം രാവിലെ തൃശ്ശൂരില്‍ നടന്ന നവീകരിച്ച ആസ്ഥാന മന്ദിര സമര്‍പ്പണം, രേഖാ മോഹന്‍ ഫൌണ്ടേഷന്‍ വിതരണം എന്നിവയില്‍ പങ്കെടുത്ത വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.

രേഖാ മോഹന്‍ ഫൌണ്ടേഷന്‍റെ കലാവിഭാഗം വിദ്യാര്‍ത്ഥിനിക്കുള്ള സ്കോളര്‍ഷിപ്പ് നേടിയ ശാഖാ അംഗവും മോഹിനിയാട്ടം ബിരുദ വിദ്യാര്‍ത്ഥിനിയുമായ കുമാരി ഹരിത മണികണ്ഠന് അഭിനന്ദനവും വിജയാശംസകളും നേര്‍ന്നു.

ഇനിയും തുളസീദളം വരിസംഖ്യ അടവാക്കാത്തവരിൽ നിന്ന് ആയത് ലഭ്യമാക്കുന്നതിന് അതാതു പ്രദേശങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. കഴിയുന്ന സമയത്ത് ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു.

പൊതുയോഗ നടത്തിപ്പ് ചര്‍ച്ച ചെയ്തു. ഓണ്‍ലൈനായി നടത്തുന്നതിന് ഭൂരിഭാഗം അംഗങ്ങളും താല്‍പര്യം പ്രകടിപ്പാക്കിതിരുന്ന സാഹചര്യത്തില്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനിച്ചു.

കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ ശാഖ കഴക പ്രവര്‍ത്തി നടത്തിയവര്‍ക്ക് നല്‍കിയ ധനസഹായം പോലെ കലാകാരന്‍മാര്‍ക്കും നടത്തേണ്ടതായിരുന്നുവെന്ന ശാഖാ അംഗമായ ശ്രീ. കുട്ടികൃഷ്ണന്‍ ആലത്തൂരിന്‍റെ അഭിപ്രായം ചര്‍ച്ച ചെയ്തു. നമ്മുടെ കുലത്തൊഴിലായ അമ്പലകഴകകാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചതെന്നും വിവിധ വിഭാഗത്തിലുള്ളവരെ പരിഗണിക്കുന്നതാണെന്ന് അദ്ധ്യക്ഷനും അംഗങ്ങളും അഭിപ്രായപ്പെട്ടു. ശാഖയുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് തുടര്‍ന്ന് ഏത് വിധത്തിലും വിഭാഗത്തിലുള്ളവരെ സഹായിക്കാനാകും എന്നും അടുത്ത യോഗത്തില്‍ അവതരിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

ശാഖക്ക് നിലവില്‍ കെട്ടിടമോ സ്ഥലമോ ഇല്ലാത്ത സാഹചര്യത്തിലും ശാഖയിലേക്ക് സാമ്പത്തിക ബാധ്യത ഉള്ള വ്യക്തി തന്‍റെ സ്ഥലം വില്‍ക്കാനൊരുങ്ങുന്ന സാഹചര്യത്തിലും തുകക്ക് അനുസൃതമായ സ്ഥലമോ അധികമായി വേണ്ടി വരുന്ന തുക ശാഖ നല്‍കി ലഭ്യമാക്കുന്നത് ഉചിതമാകുമെന്നും മേല്‍ സ്ഥലം ശാഖയുടെ ആവശ്യത്തിനോ ഏതെങ്കിലും നിര്‍ധനര്‍ക്ക് സഹായമേകാനോ ഉപകരിക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

സെക്രട്ടറി മുൻ യോഗ റിപ്പോർട്ടും ഖജാന്‍ജി കണക്കും അവതരിപ്പിച്ചത് ഭേദഗതി കൂടാതെ യോഗം അംഗീകരിച്ചു.

വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ശ്രീ കെ.പി. മോഹനന്‍ നന്ദി പ്രകാശിപ്പിച്ചു.

2021 മാര്‍ച്ച് മാസത്തെ യോഗം 21-03-2021 ഞായറാഴ്ച വരന്തരപ്പിള്ളിയില്‍ കൂട്ടാല പിഷാരത്ത് ശ്രീ. കെ.പി. രവീന്ദ്രന്‍റെ ഭവനത്തില്‍ ചേരുന്നതിനും തീരുമാനിച്ചു.

സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *