ഇരിങ്ങാലക്കുട ശാഖ 2021 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 23-02-21 ന് (ചൊവ്വാഴ്ച ) ഉച്ചതിരിഞ്ഞു 4.00 മണിക്ക് ഓൺ ലൈൻ ആയി നടത്തി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാത്ഥന യോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഭൂരിഭാഗം കമ്മിറ്റി മെമ്പർമാരും പങ്കെടുത്തു.
യോഗത്തിന് എത്തിയവരെ സെക്രട്ടറി സ്വാഗതം ചെയ്‍തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് V. P. ബാലകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിലും ഒരു മിനിട്ടു് മൗനപ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും പുരസക്കാരവും ലഭിച്ച കലാമണ്ഡലം വാസു പിഷാരോടിക്കും കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക അവാർഡ് ലഭിച്ച കോട്ടയ്ക്കൽ ഗോപാലപിഷാരോടിക്കും ശാഖയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി യോഗം പ്രസ്താവിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ സമാജം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു . തുടർന്ന് രേഖാ മോഹൻ ഫൌണ്ടേഷനും, ശ്രീ T. P. മോഹനകൃഷ്ണനും സംയുക്തമായി ചെയ്തു് തിർത്ത ആസ്ഥാനമന്ദിരത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ യോഗം സന്തോഷം പ്രകടിപ്പിച്ചു. ശാഖയുടെ അഭിനന്ദങ്ങൾ പ്രത്യേകം അറിയിക്കുന്നതായി രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും ചർച്ചയ്ക്കുശേഷം യോഗം പാസ്സാക്കി. 26-01-21 ന് നടത്തിയ ശാഖയുടെ വാർഷികത്തെക്കുറിച്ചു അവലോകനം നടത്തി. വാർഷികം നല്ല രീതിയിൽ നടന്നുവെന്നാണ് പൊതുവെ മെംബർമാരുടെയും കുടുബത്തിലെ അംഗങ്ങളുടേയും അഭിപ്രായമെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വാർഷികം നല്ല നിലവാരം പുലർത്തിയെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ശാഖയുടെ ലേഡിസ് വിങ്ങിനും ,കേന്ദ്ര പ്രതിനിധികൾക്കും യോഗം നന്ദി അറിയിച്ചു.

28-02-21 ന് നടക്കുവാൻ പോകുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശാഖാ പ്രതിനിധികൾ പങ്കെടുക്കുവാൻ തീരുമാനിച്ചു.

ഗുരുവായൂർ ഗസ്റ്റ് ഹൌസിന്റെ ഇന്നത്തെ സ്ഥിതിയും പ്രവർത്തനവും വിശദമായി യോഗത്തിൽ ശ്രീ V. P. രാധാകൃഷ്ണൻ വിവരിച്ചു.

ക്ഷേമനിധി നടത്തി.

ശ്രീ K. P. മോഹൻദാസിന്റെ നന്ദി പ്രകടനത്തോടെ യോഗം 5 . 30 . P .M .ന് പര്യവസാനിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

2+

Leave a Reply

Your email address will not be published. Required fields are marked *