തൃശ്ശൂർ ശാഖ 2021 ഫെബ്രുവരി മാസ യോഗം

തൃശ്ശൂർ ശാഖയുടെ ഫെബ്രുവരി മാസ യോഗം 21-02-21 ഞായറാഴ്ച്ച വൈകീട്ട് 4ന് തൃശൂർ മറവഞ്ചേരി ലൈനിൽ ശ്രീ മണികണ്ഠന്റെ സായീ ദർശൻ ഭവനത്തിൽ ശ്രീ ജി. ആർ. ഗോവിന്ദ പിഷാരോടിയുടെ പ്രാർത്ഥനയോടെയും നാരായണീയം എഴുപതാമത് ദശകം വായനയോടെയും ആരംഭിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിന് ശ്രീ മണികണ്ഠൻ സ്വാഗതം പറഞ്ഞു.

ഈയിടെ അന്തരിച്ച പി. പി & ടി. ഡി. ടി സ്ഥാപക സെക്രട്ടറി എ. പി. സി. പിഷാരോടി, നളിനി പിഷാരസ്യാർ അടക്കമുള്ളവരുടെ സ്മരണയിൽ അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ രാമചന്ദ്ര പിഷാരോടി ഗൃഹ സന്ദർശനവും വരിസംഖ്യാ സമാഹരണവും ഊർജിതമാക്കണമെന്ന് നിർദ്ദേശിച്ചു. കോവിഡിന്റെ ഭീഷണി ഉണ്ടെങ്കിലും ജന ജീവിതം സാധാരണ രീതിയിൽ എത്തിത്തുടങ്ങിയതിനാൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ന് രാവിലെ, നവീകരിച്ച ആസ്ഥാന മന്ദിര സമർപ്പണവും പത്തു വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് രേഖാമോഹൻ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന സ്ക്കോളർഷിപ്പ് വിതരണവും നടന്ന വിവരം അദ്ദേഹം അറിയിച്ചു. ആസ്ഥാന മന്ദിരം നവീകരിച്ചതും രേഖാമോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി. പി. മോഹനകൃഷ്ണനാണ്. അതിന് വേണ്ടി ഏഴു ലക്ഷത്തിലധികം രൂപ ഇപ്പോഴേ അദ്ദേഹത്തിന് ചെലവായിട്ടുണ്ട്. ഇനിയും പണികൾ തുടരുകയാണ്. ശ്രീ മോഹനകൃഷ്ണന്റെ ത്യാഗത്തിനും ഹൃദയ വിശാലതക്കും സഹജീവി സ്നേഹത്തിനും നന്മക്കും അദ്ദേഹത്തെ അഭിനന്ദിക്കുകയും ഒപ്പം അദ്ദേഹത്തോട് ശാഖയുടെ നന്ദി അറിയിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ആസ്ഥാന മന്ദിരം ശീതീകരിച്ചതും അതോടൊപ്പം സമാജത്തിലെ നീണ്ട കാലത്തെ ആത്മാർത്ഥമായ മാതൃകാ സേവനങ്ങളും കണക്കിലെടുത്ത് നമ്മുടെ ശാഖ അംഗം കേണൽ ഡോ. വി. പി. ഗോപിനാഥനെ സമാജം മെമെന്റോ സമർപ്പിച്ച് ആദരിച്ച വിവരം സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു.

ശാഖാംഗങ്ങളായ ശ്രീ ടി പി മോഹനകൃഷ്ണനും കേണൽ ഡോ. വി പി ഗോപിനാഥനും തൃശൂർ ശാഖയുടെ അഭിനന്ദനങ്ങൾ രേഖപെടുത്തി.

വല്ലച്ചിറ ട്രസ്റ്റിൽ ശാഖാഭേദമന്യേ എല്ലാ അംഗങ്ങളും അംഗത്വം എടുക്കണമെന്ന് ശ്രീ രാമചന്ദ്ര പിഷാരോടി അഭ്യർത്ഥിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ സർവ്വ ശ്രീ കെ. പി. ഹരികൃഷ്ണൻ, കെ. പി. ബാലകൃഷ്ണ പിഷാരോടി, വി. പി. ബാലകൃഷ്ണൻ, രഘുനാഥ് പിഷാരോടി, ശ്രീമതി രഞ്ജിനി ഗോപി എന്നിവർ പങ്കെടുത്തു.

എത്രയും വേഗം വരിസംഖ്യ കുടിശ്ശികയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനമായി.

ക്ഷേമ നിധി നടത്തി. പുതിയ ക്ഷേമ നിധി ഏപ്രിൽ മാസത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു.

മാർച്ച് മാസത്തിലെ യോഗ സ്ഥലം പിന്നീട് അറിയിക്കാമെന്നും തീരുമാനിച്ചു.

ജോയിന്റ് സെക്രട്ടറിയുടെ നന്ദിയോടെ യോഗം 5.30ന് അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *