വടക്കാഞ്ചേരി ശാഖ 2021 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ പുതുവർഷ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 7-2-2021 ഞായറാഴ്ച രാവിലെ 10.30ന് വെങ്ങാനല്ലൂർ ശ്രീ. ഗോപിനാഥപിഷാരോടിയുടെ ഭവനമായ കൗസ്തുഭത്തിൽ വെച്ച് നടന്നു. ഗൃഹനാഥ പത്മിനി പിഷാരസ്യാർ ഭദ്രദീപം കൊളുത്തിയശേഷം അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ എ. പി.രാജൻ പിഷാരോടി അദ്ധ്യക്ഷനായിരുന്നു. ഗൃഹനാഥൻ ശ്രീ ഗോപിനാഥപിഷാരൊടി എല്ലവർക്കും സ്വാഗതം ആശംസിച്ചു.

ശാഖാംഗങ്ങളായ ടി.ആർ.ഉപേന്ദ്രപിഷാരോടി, മാലതിപിഷാരസ്യാർ എന്നിവരുടെയും ഈയിടെ അന്തരിച്ച സമുദായാഗംങ്ങളുടെയും ആത്മ ശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി. പത്മിനി പിഷാരസ്യാരും സാവിത്രി പിഷാരസ്യാരും കൂടി പുരാണപാരായണം നടത്തി.

അദ്ധ്യക്ഷപ്രസംഗത്തിൽ കോവിഡ് കാല ബുദ്ധിമുട്ടുകളെപ്പററി പരാമർശിച്ചു. ശാഖാ രക്ഷാധികാരി യായിരുന്ന ഭരതപിഷാരോടിയുടെ സഹധർമ്മിണി മാലതിപിഷാരസ്യാരുടെയും ടി ആർ.ഉപേന്ദ്രപിഷാരോടിയുടെയും ഓർമ്മകൾ പങ്കുവെച്ചു.

മാസ്റ്റർ അതുൽകൃഷ്ണ, മാസ്റ്റർ പ്രണവ് മുരളി എന്നിവരുടെ പാട്ടും ആക്ഷനോടു കൂടിയുള്ള കഥ പറയലും വളരെ ഹൃദ്യമായി നടന്നു.

യോഗത്തിൽ വെങ്ങാനല്ലൂരിലെ എല്ലാ ഷാരങ്ങളിൽ നിന്നും നല്ല സഹകരണ മുണ്ടായതിൽവളരെയധികം സന്തോഷം ഉണ്ടെന്ന് സെക്രട്ടറി എം. പി .സന്തോഷ് പറഞ്ഞു.

ശ്രീ. എൻ.പി.കൃഷ്ണനുണ്ണിയുടെ നന്ദി പ്രകടനത്തോടെ ഉച്ച ഭക്ഷണ ശേഷം യോഗം 1 മണിയ്ക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *