കോങ്ങാട് ശാഖ ഡയറക്ടറി പ്രകാശനം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഡയറക്ടറി 2020 ന്റെ പ്രകാശന കർമ്മവും വിതരണവും 03-02-2021 ഉച്ചക്ക് 12 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു.

രക്ഷാധികാരി ശ്രീ അച്ചുണ്ണി പിഷാരോടി, ശ്രീ എ.പി.നാരായണ പിഷാരോടിക്കും ശ്രീ കെ.പി.പ്രഭാകര പിഷാരോടിക്കും പ്രതികൾ നൽകി കൊണ്ട് പ്രകാശനം ചെയ്തു. യോഗത്തിൽ കെ.പി. ഗീത പ്രാർത്ഥന ചൊല്ലി.

പി.പി നാരായണൻ കുട്ടി സ്വാഗതം പറഞ്ഞു.

ശ്രീ അച്ചുണ്ണി പിഷാരോടി ഉദ്ഘാടന പ്രസംഗം നടത്തി.

ഗീത, നാരായണൻ കുട്ടി, ഹരിദാസൻ എന്നിവർ ആശംസകളർപ്പിച്ചു.

ഡയറക്ടറി അച്ചടിച്ച നാരായണൻകുട്ടിക്കും, ഉഷക്കും, സഹായം നൽകിയ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിക്കും, ഡയറക്ടറി സ്പോൺസർ ചെയ്ത കെ .പി പ്രഭാകര പിഷാരോടിക്കും ഹരിദാസൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഈ സംരംഭത്തിൽ ഭാഗഭാക്കാവാൻ സാധിച്ചതിൽ പ്രഭാകര പിഷാരോടി സന്തോഷവും കൃതാർത്ഥതയും ഉണ്ടെന്ന് അറിയിച്ചു.

ശ്രീ. കെ.പി. ഗോപാലപിഷാരോടി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *