എറണാകുളം ശാഖ 2022 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസ യോഗം 13.3.2022 ഞായറാഴ്ച തേവക്കൽ ശ്രീ എം ആർ മുരളീധര പിഷാരോടിയുടെ വസതിയായ ശിവകൃപയിൽ വച്ച് നടന്നു. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. ശ്രീ. സന്തോഷ്‌ കുമാർ എം യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹൈദരാബാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അർജുന്റെ നിര്യാണത്തിലും ഈ കാലയളവിൽ അന്തരിച്ച മറ്റു സമുദായ അംഗങ്ങൾക്കും സ്മരണാഞ്ജലി അർപ്പിച്ചു. ഡോ. രാം കുമാറിന്റെ അധ്യക്ഷപ്രസംഗത്തിൽ അർജുൻ ചികിത്സാ ഫണ്ടിലേക്ക് സംഭാവന നൽകിയവർക്ക്‌ നന്ദി അറിയിച്ചു. മുന്നോക്ക സമുദായങ്ങൾക്ക് ഉപകാരപ്രദമായ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചും അതിനെ പ്രായോഗികതലത്തിൽ എത്തിക്കാനുള്ള കാര്യങ്ങളെക്കുറിച്ചും പലർക്കും അറിയുന്നില്ല. അതിനാൽ അത്തരം പദ്ധതികൾ ഉപകാരപ്പെടുത്തുന്നതിനായി ഒരു ഹെൽപ്…

"എറണാകുളം ശാഖ 2022 മാർച്ച് മാസ യോഗം"

ചൊവ്വര ശാഖ 2022 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 20-03-22 ഞായറാഴ്ച 3.30 PMനു ചൊവ്വര ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. ആതിര അരുണിന്റെ ഈശ്വരപ്രാർത്ഥന, ശ്രീ A. P. രാഘവന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസകാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായാംഗങ്ങളുടെയും മറ്റും സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ P. E. &W. S നെ കുറിച്ച് ശ്രീ മധു, തുളസീദളത്തെ കുറിച്ച് ശ്രീ വിജയൻ, ഗസ്റ്റ് ഹൗസിനെ പറ്റി ശ്രീ കെ പി രവി എന്നിവർ…

"ചൊവ്വര ശാഖ 2022 മാർച്ച്‌ മാസ യോഗം"

പാലക്കാട് ശാഖ 2022 മാർച്ച് മാസ യോഗം

പാലക്കാട് ശാഖയുടെ 2022 മാർച്ച് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 20-03-22ന് കൂടി. രാവിലെ 10.30 മുതൽ 12 മണി വരെ കൂടിയ യോഗത്തിന് തുടക്കമായത് ഗാഥയുടെ ഈശ്വര പ്രാർത്ഥനയോടെയാണ്. പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥന നടത്തി. സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തെ സമാജ പ്രവർത്തനങ്ങൾ വിവരിച്ചു. 16-03-22 ന് പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനം ചെയ്ത കാര്യം ഏവരെയും അറിയിച്ചു. ഡയറക്ടറി പുനർ പ്രകാശനത്തിനു വേണ്ടി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി രേഖപ്പെടുത്തി. പിഷാരടി സമുദായത്തിൽ ആദ്യമായി ഒരു പെൺകുട്ടി മരണാനന്തര ക്രിയകൾ ചെയ്യുന്നത്…

"പാലക്കാട് ശാഖ 2022 മാർച്ച് മാസ യോഗം"

കൊടകര ശാഖ 2022 മാർച്ച്‌ മാസ യോഗം

കൊടകര ശാഖയുടെ 2022 മാർച്ച്‌ മാസത്തെ യോഗം 20.03.2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരത്തുള്ള വാസുപുരത്ത് പിഷാരത്ത് ശ്രീ വി പി കൃഷ്ണൻകുട്ടി പിഷാരോടിയുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. ശ്രീമതി സ്വയം പ്രഭയുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. മാർച്ച്‌ 21 ന് സ്മൃതിദിനമായ ആദ്യ കുലപതിയായിരുന്ന പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ ഓർമ്മയിൽ ഇനി മുതൽ ഓരോ യോഗത്തിലും നാരായണീയ പാരായണം ഉറപ്പിക്കുന്നതിന് തീരുമാനിച്ചു. നമ്മെ വിട്ടു പിരിഞ്ഞ അഭിനയ തിലകമായിരുന്ന KPAC ലളിത എന്ന അതുല്യ കലാകാരിക്കും, ഏവരുടെയും പ്രാർത്ഥനകളും സഹായവും വിഫലമാക്കി അകാലത്തിൽ വിട പറഞ്ഞ T H അർജുനനും, പരേതരായ വിവിധ സമാജം അംഗങ്ങൾക്കും ആത്മശാന്തി നേർന്ന്…

"കൊടകര ശാഖ 2022 മാർച്ച്‌ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2022 മാർച്ച് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2022 മാർച്ചിലെ കുടുബയോഗം 20-03-22ന് ഞായറാഴ്ച പുല്ലൂറ്റ് കൊടുങ്ങല്ലൂർ പുത്തൻ പിഷാരത്ത് മധുവിന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി. ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ഉഷ ജനാർദ്ദനൻ യോഗത്തിന് എത്തിയവരെ സ്വാഗതം ചെയ്‍തു . കഴിഞ്ഞ മാസ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ, പണ്ഡിതരത്നം കെ പി നാരയണ പിഷാരോടി സ്മൃതി ദിനത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലെ ഓർമ്മകൾ പങ്കു വെച്ചു. വിവിധ മേഖലയിൽ മികവു് തെളിയിക്കുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്ത അഞ്‌ജലി വാസുദേവൻ, സദനം രാമകൃഷ്ണൻ, വിഘ്നേഷ്, സൗമ്യ എന്നിവർക്ക് ശാഖയുടെ അഭിനന്ദനങ്ങൾ…

"ഇരിങ്ങാലക്കുട ശാഖ 2022 മാർച്ച് മാസ യോഗം"

മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 20-03-2022 നു 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. കുമാരി അനുശ്രീ അരുണിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്ക് എന്നിവ യോഗം അംഗീകരിച്ചു. ശ്രീ രോഹിത് സന്തോഷിന്റെയും(കൽവ) ശ്രീമതി രമ്യ കൃഷ്ണദാസിന്റെയും(കല്യാൺ) സമാജം ആജീവനാന്ത അഗത്വ അപേക്ഷ യോഗം അംഗീകരിച്ചു. ശ്രീ എം പി സന്തോഷ്, ശ്രീമതി ശ്രീലത സന്തോഷ് എന്നിവരുടെ ആജീവനാന്ത PE&WS അംഗത്വ അപേക്ഷയും ശ്രീ എസ് പി കൃഷ്ണദാസ്, ശ്രീമതി രമ്യ…

"മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം"

കോങ്ങാട് ശാഖ 2022 മാർച്ച് മാസ യോഗം

കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 13-03-22 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തുകയുണ്ടായി. പ്രാർത്ഥന, പുരാണ പാരായണം, എന്നിവക്ക് ശേഷം അകാലത്തിൽ പൊലിഞ്ഞു പോയ കീഴീട്ടിൽ അർജുൻന്റെ (ഹൈദ്രബാദ്) ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കഞ്ജദളം പുരസ്കാരം നേടിയ സദനം രാമകൃഷ്ണനേയും, യുവകലാകാരനായ ആദിത്യ കൃഷ്ണനേയും യോഗത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ സെൻസസ് ഫോം പൂരിപ്പിച്ചയക്കാത്തവർ ഈ മാസം 31 ന് മുമ്പ് അയക്കാനായി പ്രത്യേകം ഓർമ്മിപ്പിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു. ഓൺലൈൻ യോഗം രണ്ട് മാസം കൂടി തുടരാൻ തീരുമാനിച്ചു. യോഗത്തിൽ സുഭാഷിതം പരിപാടി ഉൾക്കൊള്ളിക്കണമെന്ന് ശ്രീ.…

"കോങ്ങാട് ശാഖ 2022 മാർച്ച് മാസ യോഗം"

പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറി പ്രകാശനം ചെയ്തു

ശാഖാ രക്ഷാധികാരിയുടെ വസതിയായ മിനിശ്രീയിൽ ഇന്ന്(16-03-22) കൂടിയ ഒരു ചെറു യോഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ശ്രീ N രാമചന്ദ്രൻ പിഷാരടിക്ക് ഡയറക്ടറിയുടെ ഒരു പ്രതി നൽകി ഔപചാരികമായി പ്രകാശനം നിർവ്വഹിച്ചു. രക്ഷാധികാരി ശ്രീ N രാമചന്ദ്ര പിഷാരോടി യോഗത്തിൽ സന്നിഹിതരായ എല്ലാവർക്കും സ്വാഗതം അർപ്പിച്ചതോടൊപ്പം, പുതുക്കിയ പതിപ്പിൽ വളരെയധികം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും അതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. 2013 ശേഷം ഈ വർഷം ആണ് ഡയറക്ടറി പുതുക്കി പ്രകാശനം ചെയ്യാൻ സാധിച്ചത്. പ്രകാശന ചടങ്ങിനു ശേഷം കുറച്ചു കോപ്പികൾ അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ഉണ്ടായി. ഡയറക്ടറിയുടെ വിവരശേഖരണത്തിൽ ശാഖ അംഗങ്ങളിൽ നിന്നും നല്ല സഹകരണം…

"പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറി പ്രകാശനം ചെയ്തു"

ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം

ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം 13-03-2022 ഞയറാഴ്ച്ച രാവിലെ 11മണിക്ക് ഗുരുവായൂർ പിഷാരടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ശ്രീമതി. ഐ. പി. വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ ജയകൃഷ്ണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിയ അംഗങ്ങളെ സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ. രാമചന്ദ്ര പിഷാരടി യോഗം ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ശ്രീ. ഹരികൃഷ്ണൻ സമാജം പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. ശ്രീ ടി പി മോഹനകൃഷ്‌ണൻ (രേഖാമോഹൻ ഫൗണ്ടേഷൻ), ശ്രീ ഐ പി ഉണ്ണികൃഷ്ണൻ, ശ്രീ ടി പി…

"ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം"

എറണാകുളം ശാഖ 2022 ഫെബ്രുവരി മാസ യോഗം

എറണാകുളം ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 13/02/2022നു ഞായറാഴ്ച 4pm നു ഓൺലൈൻ ആയി നടന്നു. സെക്രട്ടറി കൃഷ്ണകുമാർ യോഗത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി ഉഷ നാരായണൻറെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. അടുത്തിടെ അന്തരിച്ച ചിറ്റൂർ പിഷാരത്ത് പി. നന്ദകുമാറിന്റെയും മറ്റു സമുദായ അംഗങ്ങളുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച നന്ദകുമാർ ചേട്ടൻ സമാജം പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന കാര്യം ശാഖ അംഗങ്ങൾ അനുസ്മരിച്ചു. ഹൈദരാബാദിൽ ചികിത്സായിൽ കഴിയുന്ന അർജുന്റെ ചികിത്സാ ചെലവിലേക്കു എറണാകുളം ശാഖായുടെ ഒരു കൈസഹായം നമ്മൾ ഓരോരുത്തരും കഴിവുപോലെ നൽകേണ്ടതുണ്ട് എന്ന് വൈസ് പ്രസിഡണ്ട്‌ അനിത രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇനിയും വളരെയധികം സമ്പത്തികമായ സഹായം അത്യവശ്യമായതിനാൽ എല്ലാവരുടെയും…

"എറണാകുളം ശാഖ 2022 ഫെബ്രുവരി മാസ യോഗം"