പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറി പ്രകാശനം ചെയ്തു

ശാഖാ രക്ഷാധികാരിയുടെ വസതിയായ മിനിശ്രീയിൽ ഇന്ന്(16-03-22) കൂടിയ ഒരു ചെറു യോഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ശ്രീ N രാമചന്ദ്രൻ പിഷാരടിക്ക് ഡയറക്ടറിയുടെ ഒരു പ്രതി നൽകി ഔപചാരികമായി പ്രകാശനം നിർവ്വഹിച്ചു.

രക്ഷാധികാരി ശ്രീ N രാമചന്ദ്ര പിഷാരോടി യോഗത്തിൽ സന്നിഹിതരായ എല്ലാവർക്കും സ്വാഗതം അർപ്പിച്ചതോടൊപ്പം, പുതുക്കിയ പതിപ്പിൽ വളരെയധികം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും അതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.

2013 ശേഷം ഈ വർഷം ആണ് ഡയറക്ടറി പുതുക്കി പ്രകാശനം ചെയ്യാൻ സാധിച്ചത്. പ്രകാശന ചടങ്ങിനു ശേഷം കുറച്ചു കോപ്പികൾ അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ഉണ്ടായി.

ഡയറക്ടറിയുടെ വിവരശേഖരണത്തിൽ ശാഖ അംഗങ്ങളിൽ നിന്നും നല്ല സഹകരണം ലഭിച്ചതായും ഇതിന്റെ പ്രകാശനത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ശ്രീ N.രാമചന്ദ്ര പിഷാരോടി സന്നിഹിതരായ ഏവരെയും ശീതളപാനീയവും പലഹാരങ്ങളും നൽകി സ്വീകരിക്കുകയുമുണ്ടായി.

കോപ്പികൾ വേണമെന്നുള്ളവർക്ക് ശാഖാ സെക്രട്ടറിയെ 93125 57612 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

6+

Leave a Reply

Your email address will not be published. Required fields are marked *