ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം

ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം 13-03-2022 ഞയറാഴ്ച്ച രാവിലെ 11മണിക്ക് ഗുരുവായൂർ പിഷാരടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ശ്രീമതി. ഐ. പി. വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീ ജയകൃഷ്ണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിയ അംഗങ്ങളെ സ്വാഗതം ചെയ്തു.

കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ. രാമചന്ദ്ര പിഷാരടി യോഗം ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി ശ്രീ. ഹരികൃഷ്ണൻ സമാജം പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

ശ്രീ ടി പി മോഹനകൃഷ്‌ണൻ (രേഖാമോഹൻ ഫൗണ്ടേഷൻ), ശ്രീ ഐ പി ഉണ്ണികൃഷ്ണൻ, ശ്രീ ടി പി നാരായണ പിഷാരോടി( കൃഷ്ണനാട്ടം സംഗീത ആചാര്യൻ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീമതി രാജലക്ഷ്മി അവതരിപ്പിച്ച കണക്കും യോഗം അംഗീകരിച്ചു.

തുടർന്ന് താഴെപ്പറയുന്ന ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് – ശ്രീമതി ഐ. പി വിജയലക്ഷ്മി

വൈസ്. പ്രസിഡണ്ട്- ശ്രീമതി നളിനി ശ്രീകുമാർ

സെക്രട്ടറി.- ശ്രീ മോഹന കൃഷ്ണൻ C. P.

ജോയിന്റ് സെക്രട്ടറി – ശ്രീ യദു കൃഷ്ണൻ. A.

ട്രഷറർ – ശ്രീമതി കെ. പി.. നിർമ്മല

കമ്മിറ്റി അംഗങ്ങൾ:
ശ്രീ ഐ പി ഉണ്ണികൃഷ്ണൻ
ശ്രീ എം പി രവീന്ദ്രൻ
ശ്രീ കൃഷ്ണദാസ് (പോർക്കുളം)
ശ്രീ രവി ( തിപ്പിലിശ്ശേരി)
ശ്രീ ജയകൃഷ്ണൻ

ശ്രീ ജയകൃഷ്ണൻെറ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു.

 

2+

Leave a Reply

Your email address will not be published. Required fields are marked *