എറണാകുളം ശാഖ 2022 ഫെബ്രുവരി മാസ യോഗം

എറണാകുളം ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 13/02/2022നു ഞായറാഴ്ച 4pm നു ഓൺലൈൻ ആയി നടന്നു. സെക്രട്ടറി കൃഷ്ണകുമാർ യോഗത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി ഉഷ നാരായണൻറെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. അടുത്തിടെ അന്തരിച്ച ചിറ്റൂർ പിഷാരത്ത് പി. നന്ദകുമാറിന്റെയും മറ്റു സമുദായ അംഗങ്ങളുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച നന്ദകുമാർ ചേട്ടൻ സമാജം പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന കാര്യം ശാഖ അംഗങ്ങൾ അനുസ്മരിച്ചു.

ഹൈദരാബാദിൽ ചികിത്സായിൽ കഴിയുന്ന അർജുന്റെ ചികിത്സാ ചെലവിലേക്കു എറണാകുളം ശാഖായുടെ ഒരു കൈസഹായം നമ്മൾ ഓരോരുത്തരും കഴിവുപോലെ നൽകേണ്ടതുണ്ട് എന്ന് വൈസ് പ്രസിഡണ്ട്‌ അനിത രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇനിയും വളരെയധികം സമ്പത്തികമായ സഹായം അത്യവശ്യമായതിനാൽ എല്ലാവരുടെയും അകമഴിഞ്ഞ സംഭാവനകൾ എത്രയും വേഗം സ്വീകരിച്ചു കൊടുക്കേണ്ടതുണ്ടെന്നും അനിത രവീന്ദ്രൻ യോഗത്തിൽ പറഞ്ഞു. അർജുന്റെ ചികിത്സ ആവശ്യത്തിന് എറണാകുളം ശാഖായുടെ വെൽഫയർ ഫണ്ടിൽ നിന്നും ആവശ്യമെങ്കിൽ പണം എടുക്കുന്നതിനെപ്പറ്റി തീരുമാനിക്കാൻ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം തേടുവാൻ യോഗത്തിൽ തീരുമാനിച്ചു.

2021-2022 സാമ്പത്തിക വർഷത്തെ വരിസംഖ്യ നൽകുവാൻ ഉള്ളവർ എത്രയും പെട്ടെന്നു തുക കൈമാറണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

സെക്രട്ടറി കൃഷ്ണകുമാർ ജനുവരി മാസത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു യോഗം പാസ്സാക്കി.

തുടർന്ന് ശ്രീ. ഋഷികേഷിന്റെ ഗുരുവായൂരപ്പ ഭക്തിഗാനം ഹൃദ്യമായ അനുഭവമായിരുന്നു.

തുടർന്ന് നന്ദിപ്രകടനത്തിനും ക്ഷേമനിധിക്കുശേഷം യോഗം അവസാനിപ്പിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *