മുംബൈ ശാഖ 420-മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 420-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 26-02-2022 നു 5.30 PM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്ക് എന്നിവയും യോഗം അംഗീകരിച്ചു. ശാഖയുടെ വരുമാന നികുതി റിട്ടേൺ കഴിയുന്നത്ര വേഗത്തിൽ ഫയൽ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടെന്ന് ഖജാൻജി യോഗത്തെ അറിയിച്ചു.

ശ്രീ രമേഷ് എ പി ഡോംബിവിലിയുടെ PE&WS അംഗത്വ അപേക്ഷ യോഗം പരിഗണിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷിക്കുവാൻ വേണ്ടുന്ന നിബന്ധനകൾ ഫെബ്രുവരി 28 നുള്ളിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ടെന്ന കേന്ദ്ര അറിയിപ്പ് പ്രകാരം എല്ലാ ഏരിയ അംഗങ്ങളും എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

ഈ സാമ്പത്തിക വർഷത്തെ വാർഷിക വിഹിതം, ദളം വരിസംഖ്യ എന്നിവ എത്രയും പെട്ടെന്ന് സമാഹരിച്ച് കേന്ദ്രത്തിലേക്ക് അയക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് ഖജാൻജി അംഗങ്ങളോട് അഭ്യർത്ഥിച്ചു.

അർജുനന്റെ ചികിത്സാ സഹായ നിധിയിലേക്ക് ഇതിനകം തന്നെ നല്ലൊരു തുക ശാഖാ അംഗങ്ങളിൽ നിന്നും മറ്റു സംഘടനകൾ മുഖേനയും നൽകാൻ കഴിഞ്ഞുവെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.

സെൻസസിൽ ശാഖയിൽ നിന്നുമുള്ള പകുതി അംഗങ്ങളെ ഇതുവരെയും വിവരങ്ങൾ നല്കിയിട്ടുള്ളുവെന്നും ബാക്കിയുള്ളവരുടെത് കൂടി എത്രയും പെട്ടെന്ന് ശേഖരിക്കുവാൻ ശ്രമിക്കണമെന്നും പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

തുടർന്ന് അടുത്ത യോഗം 20-03-2022 നു ചേരുവാൻ തീരുമാനിച്ച്, സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 6.30 PM നു സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *