കോങ്ങാട് ശാഖ 2022 മാർച്ച് മാസ യോഗം

കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 13-03-22 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തുകയുണ്ടായി.

പ്രാർത്ഥന, പുരാണ പാരായണം, എന്നിവക്ക് ശേഷം അകാലത്തിൽ പൊലിഞ്ഞു പോയ കീഴീട്ടിൽ അർജുൻന്റെ (ഹൈദ്രബാദ്) ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

കഞ്ജദളം പുരസ്കാരം നേടിയ സദനം രാമകൃഷ്ണനേയും, യുവകലാകാരനായ ആദിത്യ കൃഷ്ണനേയും യോഗത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ സെൻസസ് ഫോം പൂരിപ്പിച്ചയക്കാത്തവർ ഈ മാസം 31 ന് മുമ്പ് അയക്കാനായി പ്രത്യേകം ഓർമ്മിപ്പിച്ചു.

റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു. ഓൺലൈൻ യോഗം രണ്ട് മാസം കൂടി തുടരാൻ തീരുമാനിച്ചു. യോഗത്തിൽ സുഭാഷിതം പരിപാടി ഉൾക്കൊള്ളിക്കണമെന്ന് ശ്രീ. ഹരിദാസൻ അഭിപ്രായപ്പെട്ടു.

ശാഖാ വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12.30ന് യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *