മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 20-03-2022 നു 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.

കുമാരി അനുശ്രീ അരുണിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്ക് എന്നിവ യോഗം അംഗീകരിച്ചു.

ശ്രീ രോഹിത് സന്തോഷിന്റെയും(കൽവ) ശ്രീമതി രമ്യ കൃഷ്ണദാസിന്റെയും(കല്യാൺ) സമാജം ആജീവനാന്ത അഗത്വ അപേക്ഷ യോഗം അംഗീകരിച്ചു.

ശ്രീ എം പി സന്തോഷ്, ശ്രീമതി ശ്രീലത സന്തോഷ് എന്നിവരുടെ ആജീവനാന്ത PE&WS അംഗത്വ അപേക്ഷയും ശ്രീ എസ് പി കൃഷ്ണദാസ്, ശ്രീമതി രമ്യ കൃഷ്ണദാസ് എന്നിവരുടെ സാധാരണ PE&WS അംഗത്വ അപേക്ഷയും യോഗം പരിഗണിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ സാമ്പത്തിക വർഷത്തെ വാർഷിക വിഹിതം, ദളം വരിസംഖ്യ എന്നിവ എത്രയും പെട്ടെന്ന് സമാഹരിച്ച് വർഷാന്ത്യത്തിനു മുമ്പായി കേന്ദ്രത്തിലേക്ക് അയക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് ഖജാൻജി അംഗങ്ങളോട് അഭ്യർത്ഥിച്ചു.

ശാഖയുടെ ഇൻകം ടാക്സ് റിട്ടേൺ നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ സമർപ്പിച്ചതായി ഖജാൻജി യോഗത്തെ അറിയിച്ചു.

സെൻസസിൽ ഇനിയും വിവരങ്ങൾ നൽകാത്തവരോട് നേരിട്ട് സംസാരിച്ച് അവരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഏരിയ മെമ്പർമാരോട് സെക്രട്ടറി അപേക്ഷിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ സമാജം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയും ആവശ്യമുള്ളവരെ കണ്ടെത്തി അവരിലേക്ക് കൂടി എത്തിക്കേണ്ടതുണ്ടെന്ന് അഭിപ്രായം ഉയർന്നു. ഇക്കാര്യത്തിൽ ഏരിയ മെമ്പർമാർ അത്തരത്തിലുള്ളവരെ കണ്ടെത്തി അടുത്ത യോഗത്തിൽ അറിയിക്കുവാനും, അങ്ങിനെ വരുന്ന പക്ഷം ശാഖയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്ത് നമുക്ക് ചെയ്യാവുന്ന പരിധി അറിയാനും അല്ലാത്ത പക്ഷം അതിനുള്ള മറ്റു പോംവഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

തുളസീദളം മാർച്ച് ലക്കം വെബ്‌സൈറ്റ് പതിപ്പായി പ്രസിദ്ധീകരിച്ചത് ഉചിതമായെന്നും അതോടനുബന്ധിച്ച ലേഖനങ്ങൾ വെബ്‌സൈറ്റ് പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നവയായി എന്നും യോഗം അഭിപ്രായപ്പെട്ടതോടോപ്പം വെബ് ടീമിന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. കൂടാതെ തുളസീദളം മാർച്ച് ലക്കം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 12 PM നു സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *