ചൊവ്വര ശാഖ 2022 മാർച്ച്‌ മാസ യോഗം

ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 20-03-22 ഞായറാഴ്ച 3.30 PMനു ചൊവ്വര ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. ആതിര അരുണിന്റെ ഈശ്വരപ്രാർത്ഥന, ശ്രീ A. P. രാഘവന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസകാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായാംഗങ്ങളുടെയും മറ്റും സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ P. E. &W. S നെ കുറിച്ച് ശ്രീ മധു, തുളസീദളത്തെ കുറിച്ച് ശ്രീ വിജയൻ, ഗസ്റ്റ് ഹൗസിനെ പറ്റി ശ്രീ കെ പി രവി എന്നിവർ സംസാരിച്ചു. തുളസീദളം വിഷുപ്പതിപ്പിലേക്ക് പരമാവധി പരസ്യം ശാഖയിൽ നിന്നും ഏർപ്പാടാക്കിക്കൊടുക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

ശ്രീ ജിഷ്ണു സമാജത്തിലെ അവശരും ആവശ്യക്കാരുമായ ആളുകളെ സഹായിക്കുവാൻ നമ്മൾ അർജുനെ സഹായിച്ച ക്രൗഡ് ഫണ്ടിംങ്ങ് മാതൃകയിൽ ഇനിയും സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആവശ്യം വന്നാൽ നടത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു.

തുടർന്ന് ശാഖക്കു ഒരു ആസ്ഥാന മന്ദിരം വേണമെന്ന് തീരുമാനിക്കുകയും അതിനായി ഒരു സ്ഥലം കണ്ടു പിടിക്കുവാനും തീരുമാനിച്ചു. അതിലേക്കു സംഭാവനയായി മൂന്ന് പേരിൽ നിന്നുള്ള ഓഫറുകൾ ഈ യോഗത്തിൽ തന്നെ ലഭിക്കുകയും ചെയ്തു. ശാഖയുടെ വാർഷികം 08-05-22 ഞായറാഴ്ച ചൊവ്വരയിൽ നടത്തുവാൻ തീരുമാനിച്ചു.

മുൻ യോഗ റിപ്പോർട്ട്‌ ശ്രീ മധു വായിച്ചത് യോഗം അംഗീകരിച്ചു.

തുടർന്ന് ശ്രീമതിമാർ ഉഷ, ആതിര, സർവ്വശ്രീ ദിവാകരൻ , ഹരികൃഷ്ണൻ പിഷാരോടി, കൃഷ്ണകുമാർ, മാസ്റ്റർ ദർശ്, അഭിമന്യു, കുമാരി ജാനകി എന്നിവർ പാട്ടുകൾ പാടി.

അടുത്ത മാസത്തെ യോഗം 17-04-22 ഞായറാഴ്ച  3.30 PMനു  കുട്ടമശ്ശേരി പിഷാരത് ശ്രീ K. P. മോഹനന്റെ വസതിയിൽ നടത്തുവാൻ തീരുമാനിച്ചു, ശ്രീ കൃഷ്ണകുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *