പാലക്കാട് ശാഖ 2022 മാർച്ച് മാസ യോഗം

പാലക്കാട് ശാഖയുടെ 2022 മാർച്ച് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 20-03-22ന് കൂടി. രാവിലെ 10.30 മുതൽ 12 മണി വരെ കൂടിയ യോഗത്തിന് തുടക്കമായത് ഗാഥയുടെ ഈശ്വര പ്രാർത്ഥനയോടെയാണ്.

പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.

തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥന നടത്തി.

സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തെ സമാജ പ്രവർത്തനങ്ങൾ വിവരിച്ചു. 16-03-22 ന് പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനം ചെയ്ത കാര്യം ഏവരെയും അറിയിച്ചു. ഡയറക്ടറി പുനർ പ്രകാശനത്തിനു വേണ്ടി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

പിഷാരടി സമുദായത്തിൽ ആദ്യമായി ഒരു പെൺകുട്ടി മരണാനന്തര ക്രിയകൾ ചെയ്യുന്നത് ഒരു നാഴികക്കല്ല് ആണെന്നും ടി എച്ച് അർജുനൻറെ സഹോദരി ആ കൃത്യം വളരെ ഭംഗിയായി നിർവ്വഹിച്ചു എന്നും അറിയിച്ചു. ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത സമാജത്തെയും കുടുംബാംഗങ്ങളെയും ഏവരും അനുമോദിച്ചു.

അടുത്ത മാസം മുതൽ പ്രതിമാസ യോഗം ഏതെങ്കിലും ഭവനത്തിൽ വച്ച് നടത്താമെന്ന് ഏവരും സമ്മതിച്ചു. സന്നദ്ധത പ്രകടിപ്പിച്ചു കുറച്ചുപേർ മുന്നോട്ടു വന്നതിൽ സെക്രട്ടറി സന്തോഷം രേഖപ്പെടുത്തി. ഏപ്രിൽ മാസ യോഗത്തിൽ 10/12 ക്ലാസുകളിൽ നല്ല മാർക്കോടെ പാസായ കുട്ടികളെ അഭിനന്ദിക്കുന്ന ചടങ്ങു നടത്താൻ തീരുമാനിച്ചു.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി വാർഷികവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയും നടത്താമെന്ന് ഏവരും സമ്മതിച്ചു.

ക്ഷേമനിധി മുഴുവനും ഓൺലൈനായി തന്നെ ആരംഭിച്ചു, നല്ല രീതിയിൽ തന്നെ നടന്നു പോകുന്ന വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. സെൻസസ് Data ശേഖരണം നടന്നുകൊണ്ടിരിക്കുന്നു, കഴിയുന്നതും വേഗം പൂർത്തിയാക്കണമെന്ന് സെക്രട്ടറി സദസ്സിനോടഭ്യർത്ഥിച്ചു.

തുടർന്ന് സംഗീതപരിപാടിയിൽ A. രാമചന്ദ്രൻ, കെ ആർ രാമഭദ്രൻ എന്നിവർ സംസാരിക്കുകയും, രാമഭദ്രൻ ഒരു ഗാനം ആലപിക്കുകയും ചെയ്തു. അടുത്ത യോഗം 17-04-22ന് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ തൻ്റെ വസതിയിൽ നടത്താം എന്ന് ഏവരെയും അറിയിച്ചു.

യോഗത്തിൽ പങ്കെടുത്ത ഏവർക്കും സെക്രട്ടറി നന്ദി പ്രകടിപ്പിച്ചു,  12 മണിക്ക് യോഗം പര്യവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *