കൊടകര ശാഖ 2022 മാർച്ച്‌ മാസ യോഗം

കൊടകര ശാഖയുടെ 2022 മാർച്ച്‌ മാസത്തെ യോഗം 20.03.2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരത്തുള്ള വാസുപുരത്ത് പിഷാരത്ത് ശ്രീ വി പി കൃഷ്ണൻകുട്ടി പിഷാരോടിയുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. ശ്രീമതി സ്വയം പ്രഭയുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. മാർച്ച്‌ 21 ന് സ്മൃതിദിനമായ ആദ്യ കുലപതിയായിരുന്ന പണ്ഡിതരത്നം കെ പി നാരായണ പിഷാരോടിയുടെ ഓർമ്മയിൽ ഇനി മുതൽ ഓരോ യോഗത്തിലും നാരായണീയ പാരായണം ഉറപ്പിക്കുന്നതിന് തീരുമാനിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ അഭിനയ തിലകമായിരുന്ന KPAC ലളിത എന്ന അതുല്യ കലാകാരിക്കും, ഏവരുടെയും പ്രാർത്ഥനകളും സഹായവും വിഫലമാക്കി അകാലത്തിൽ വിട പറഞ്ഞ T H അർജുനനും, പരേതരായ വിവിധ സമാജം അംഗങ്ങൾക്കും ആത്മശാന്തി നേർന്ന് മൗന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി.

ഗൃഹനാഥൻ ശ്രീ വി.പി. കൃഷ്ണൻകുട്ടി പിഷാരോടി സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. ഗൃഹനാഥന്റെ മകൾ Dr. ഭവ്യജയെ അനുമോദിച്ചു.

സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. അവതരിപ്പിച്ച മുന്‍ മാസത്തെ യോഗ – പ്രവര്‍ത്തന റിപ്പോര്‍ട്ട് നിസ്സാര ഭേദഗതികളോടെ അംഗീകരിച്ചു.

വിവിധ വിഭാഗങ്ങളിലേക്കുള്ള കേന്ദ്ര വിഹിതങ്ങൾ അടവാക്കിയത് അടങ്ങിയ വിശദമായ കണക്ക് ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ അവതരിപ്പിച്ചു. അംഗങ്ങളുടെ ലിസ്റ്റ് കൈമാറിയത് റിപ്പോർട്ട്‌ ചെയ്തതും യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. 2022 ഏപ്രിൽ 17 ഞായറാഴ്ച വാർഷിക പൊതുയോഗം പൂർവാധികം ഭംഗിയോടെ നടത്തുന്നതിന് യോഗം തീരുമാനിച്ചു. വരിസംഖ്യ പിരിവ് പൂർത്തീകരണത്തിനും വാർഷിക യോഗ സമ്മേളനത്തിനും എല്ലാ അംഗങ്ങളുടെയും പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അറിയിച്ചു. തുളസീദളത്തിലേക്ക് വിവിധ വിഭാഗങ്ങളിലായി കഴിയാവുന്ന തരത്തിൽ പരസ്യം നൽകി സഹകരിക്കുന്നതിനുള്ള കേന്ദ്ര നിർദ്ദേശം യോഗം ചർച്ച ചെയ്യുകയും സഹകരണം ഉറപ്പു നൽകുകയും ചെയ്തു.

തീർത്തും നിഷ്‌ക്രിയരായ അംഗങ്ങളെ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത് ഉചിതമല്ലെന്നും തിരഞ്ഞെടുക്കപ്പെടുന്നവർ കൂടുതൽ സഹകരണം ഉറപ്പ് വരുത്താൻ സ്വയം സന്നദ്ധരാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

തുടർച്ചയായി വരിസംഖ്യ അടവാക്കാത്തവരെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി പരമാവധി ശാഖയും സമാജം പ്രവർത്തനവുമായി സഹകരിക്കുന്നതിന് പരിശ്രമിക്കണം എന്നും, തുടർന്നും നിസ്സഹകരണം ഉള്ളവരെ കുറിച്ച് ചിന്തകൾ വേണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കൂടാതെ കേന്ദ്ര പ്രതിനിധി സഭയിലേക്ക് നിർദ്ദേശിക്കപ്പെട്ടവർ ഭൂരിഭാഗവും യോഗങ്ങളിൽ പങ്കെടുക്കാത്തത് ശ്രദ്ധിക്കണമെന്നും മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന യോഗങ്ങളിൽ ഏറ്റവും കുറവ് 50% ഹാജരെങ്കിലും ഉറപ്പു വരുത്തി ശാഖയുടെ പ്രാതിനിധ്യം തെളിയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

G pay മുഖേന നടത്തിയ വരിസംഖ്യ കളക്ഷൻ വിജകരമായി എന്ന് ട്രഷറർ അറിയിച്ചു. സമാജം സെന്‍സസിൽ കുറച്ചു പേർ കൂടി ഉള്ളത് അടിയന്തിരമായി തീർക്കുന്നതിന് ഏവരും സഹകരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ക്ഷേമനിധി അടുത്ത പൊതു യോഗത്തിൽ വച്ച് ആരംഭിക്കുന്നതിന് തീരുമാനിച്ചു.

കാൻസർ ചികിത്സക്കായി ശാഖ അംഗത്തിനു നൽകിയ സാന്ത്വന സഹായം സാധൂകരിച്ചും കേന്ദ്രത്തിലേക്കുള്ള അപേക്ഷ പ്രത്യേക പരിഗണനക്ക് ശുപാർശ ചെയ്‌തും, ശാഖ അംഗങ്ങളുടെ സാന്ത്വന സന്ദർശനം തുടരുന്നതിനും തീരുമാനിച്ചു.

അടുത്ത മാസത്തെ യോഗം വാർഷികാഘോഷമായി പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വച്ചു ചേരുന്നതിന് തീരുമാനിച്ചു.

ശ്രീ. കെ .പി . മോഹനൻ ഊഷ്മളമായ ആതിഥ്യമരുളിയ കുടുംബത്തിനും അംഗങ്ങളുടെ സാന്നിദ്ധ്യത്തിനും പ്രത്യേകം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

യോഗം 5.00 മണിക്ക് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *