ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17/04/22 ഞായറാഴ്ച 3.30 PMനു കുട്ടമശ്ശേരി പിഷാരത്തു ശ്രീ K. P. മോഹനന്റെ വസതിയിൽ, വൈസ് പ്രസിഡന്റ് ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതി. ഇന്ദിര ബാലകൃഷ്ണൻ, ശ്രീമതി. ദേവി രാമൻ എന്നിവരുടെ ഈശ്വരപ്രാർത്ഥനയും അതേ തുടർന്ന് നാരായണീയ പാരായണത്തോടേയും ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ K. P. മോഹനൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷമുള്ള ചർച്ചകൾ ഗസ്റ്റ് ഹൗസിനെ പറ്റി ആയിരുന്നു. അവിടത്തെ പുതിയ വികസന പ്രവർത്തനങ്ങളെ പറ്റി ശ്രീ രവി വിശദീകരിച്ചു. അതു ചെയ്തു തന്ന രേഖാ മോഹൻ ഫൗണ്ടേഷന്റെ ശ്രീ. മോഹനകൃഷ്ണന് ശാഖയുടെ നന്ദി അറിയിച്ചു. ഏപ്രിൽ 24നു നടക്കുന്ന…
"ചൊവ്വര ശാഖ 2022 ഏപ്രിൽ മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha

പട്ടാമ്പി ശാഖ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതി അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതിയുമായിരുന്ന അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും സംയുക്തമായി ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടിക്കുന്ന് പിഷാരത്ത് വെച്ച് നടന്നു. ഗൗതം, ഭദ്ര എന്നീ കുട്ടികളുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശ്രീമതി വത്സല പിഷാരസ്യാർ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. വാർഷികത്തിന് ശേഷം ഇന്നേ വരെ അന്തരിച്ച സമുദായാംഗങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ഉപജില്ലാ തലത്തിൽ സംസ്കൃതം സ്‌കോളർഷിപ്പ് നേടിയ കുമാരി നിരഞ്ജന രഞ്ജിത്തിനെ യോഗം അനുമോദിച്ചു. നാരായണീയം ഒന്നാം ദശകം ഏവരും ചേർന്ന് പാരായണം ചെയ്തു. അദ്ധ്യക്ഷൻ ഡോ. എ പി…
"പട്ടാമ്പി ശാഖ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതി അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും"തൃശ്ശൂർ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17-04-2022 ന് മുൻ തുളസീദളം മാനേജർ ശ്രീ സി.ജി. കുട്ടിയുടെ വസതി, വിയ്യൂർ പേൾ ഗാർഡൻസ് സോപാനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രത്നം സി. ജി. കുട്ടി പ്രാർത്ഥന ചൊല്ലി. ശ്രീ സി. പി. അച്യുതൻ, ശ്രീമതി എ. പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ആറാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ശ്രീ സി. ജി. കുട്ടി സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ഒരേ തീയതിയിലും വേദിയിലും വിവാഹിതരായ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി,…
"തൃശ്ശൂർ ശാഖ 2022 ഏപ്രിൽ മാസ യോഗം"പിഷാരോടി സമാജം കൊടകര ശാഖ വാർഷികം 17.04.2022 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറകുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. സമാജം കൊടകര ശാഖ പ്രസിഡണ്ട് ശ്രീ T V നാരായണ പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ സന്നിഹിതയായിരുന്നു. ആറ്റിപ്പുഴ കാവിലമ്മ പുരസ്കാരം നേടിയ അച്യുതപ്പിഷാരടി, കോവിഡ് പോരാളി Dr. ഭവ്യജ എൻ. പി. MBBS എന്നിവരെ അനുമോദിച്ചു. തുടർന്ന് വരണാധികാരി ശ്രീ കെ എ പിഷാരോടിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു: രക്ഷാധികാരി – ശ്രീധര പിഷാരോടി പ്രസിഡണ്ട് – ശ്രീ…
"കൊടകര ശാഖ വാർഷികം"പാലക്കാട് ശാഖയിലെ 80 വയസ്സ് തികഞ്ഞ 9 പേരെ പൊന്നാട അണിയിക്കുകയും നിലവിളക്ക് നൽകി ആദരിക്കുകയും ചെയ്യുകയുണ്ടായി. വിവിധ ദിവസങ്ങളിലായി അവരുടെ ഭവനങ്ങളിൽ എത്തിയാണ് ഇത് നിർവ്വഹിച്ചത് . എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുന്നു സെക്രട്ടറി പാലക്കാട് ശാഖ 1+
"പാലക്കാട് ശാഖ സൂപ്പർ സീനിയർ അംഗങ്ങളെ ആദരിച്ചു"കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 10.04.22 ഞായറാഴ്ച രാവിലെ 11 മണിക്ക് Online ആയി നടത്തി. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത 13 പേർക്കും എം.പി ഹരിദാസൻ ഹാർദ്ദവമായി സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിര്യാതരായ അനുപുരത്ത് പിഷാരത്ത് ഗോപാലകൃഷ്ണൻ, വാടാനാംകുർശ്ശി പിഷാരത്ത് മുകുന്ദൻ എന്നിവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പുത്തൂർ തിരുപുരായ്ക്കൽ പുരസ്കാരത്തിന് അർഹനായ കോട്ടക്കൽ ഗോപാലപിഷാരോടിയേയും, പെൻഷനേഴ്സ് അസോസിയേഷൻ സാഹിത്യ മത്സരത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ചെറുകഥക്കും ലേഖനത്തിനും ഒന്നാം സ്ഥാനം നേടിയ ഇ.പി.ഉണ്ണിക്കണ്ണനേയും LSS, USS സ്കോളർഷിപ്പുകൾ നേടിയ കുട്ടികളേയും യോഗത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ സെൻസസ് ഫോറം പൂരിപ്പിച്ചയക്കണ്ട ആവശ്യകതയെക്കുറിച്ച്…
"കോങ്ങാട് ശാഖ 2022 ഏപ്രിൽ മാസ യോഗം"എറണാകുളം ശാഖയുടെ 2022 ഏപ്രിൽ മാസ യോഗം തൃപ്പൂണിത്തുറയിൽ ശ്രീ രഘു ബാലകൃഷ്ണന്റെ വസതിയായ ദ്വാരകയിൽ വച്ച് 10.04.2022നു വൈകുന്നേരം മൂന്നു മണിക്ക് പ്രസിഡണ്ട് ഡോ. പി ബി രാം കുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സിന്ധു, കുമാരിമാർ നിത്യ, നീരജ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ രഘു ബാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ ഡോ. രാംകുമാർ തൃപ്പൂണിത്തുറ ഭാഗത്ത് വെച്ച് വളരെക്കാലത്തിനു ശേഷമാണ് യോഗം കൂടുന്നത് എന്നും അതിനു വേദിയൊരുക്കിയ ശ്രീ രഘുവിനോട് നന്ദി അറിയിക്കുകയും ചെയ്തു. 2022 മെയ് എട്ടിന് നടക്കുന്ന വാർഷികത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കലാപരിപാടികൾ ഉൾപ്പെടെ വിപുലമായി നടത്തുന്ന വാർഷികത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ് എന്നും കുട്ടികളെ കൂടി പരിപാടിയിൽ…
"എറണാകുളം ശാഖ 2022 ഏപ്രിൽ മാസ യോഗം"എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8 ഞായറാഴ്ച 3 PM നു ഇടപ്പള്ളി ദേവൻകുളങ്ങര NSS കരയോഗം ഹാളിൽ വെച്ച് നടത്തുന്നു. വിശദ വിവരങ്ങൾക്ക് നോട്ടീസ് വായിക്കുക 0
"എറണാകുളം ശാഖാ വാർഷികവും കുടുംബ സംഗമവും മെയ് 8ന്"കൊടകര ശാഖയുടെ 2021-22 ലെ വാർഷിക പൊതുയോഗം 2022 ഏപ്രിൽ 17, ഞായറാഴ്ച രാവിലെ 9.30 നു പുലിപ്പാറക്കുന്നിലെ കൊടകര ഗ്രാമ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ നടത്തുന്നു. 0
"കൊടകര ശാഖ വാർഷിക പൊതുയോഗം"തൃശൂർ ശാഖയുടെ മാർച്ച് മാസത്തെ യോഗം 20-03-2022ന് പ്രസ്സ് ക്ലബ്ബ് റോഡ് ക്യാപിറ്റൽ എൻക്ലെവിൽ ലെഫ്. കേണൽ ഡോക്ടർ വി. പി. ഗോപിനാഥിന്റെ വസതിയായ വരദാസിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഡോക്ടർ വി. പി. ഗോപിനാഥ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ദേവിക വിജു പ്രാർത്ഥന ചൊല്ലി. ശ്രീമതി എ. പി. സരസ്വതിയുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ആറാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. അകാലത്തിൽ അന്തരിച്ച അർജുന്റെയും കഴിഞ്ഞ മാസക്കാലയളവിൽ നിര്യാതരായ മറ്റെല്ലാവരുടെയും സ്മരണകൾക്ക് മുന്നിൽ മൗന പ്രണാമം നടത്തി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വരിസംഖ്യ പിരിവിനെ പറ്റി സംസാരിച്ചു. തൃശൂർ ശാഖയിൽ വെബ്സൈറ്റിലെ സെൻസസ് ഡാറ്റ ചേർക്കൽ…
"തൃശൂർ ശാഖ 2022 മാർച്ച് മാസ യോഗം"
Recent Comments