പട്ടാമ്പി ശാഖ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതി അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും

ശാഖയുടെ ഏപ്രിൽ മാസത്തെ യോഗവും മുൻ കുലപതിയുമായിരുന്ന അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടിയുടെ 110മത് ജന്മദിനാഘോഷവും മഹാദേവമംഗലം പിഷാരത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും സംയുക്തമായി ഏപ്രിൽ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടിക്കുന്ന് പിഷാരത്ത് വെച്ച് നടന്നു.

ഗൗതം, ഭദ്ര എന്നീ കുട്ടികളുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശ്രീമതി വത്സല പിഷാരസ്യാർ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. വാർഷികത്തിന് ശേഷം ഇന്നേ വരെ അന്തരിച്ച സമുദായാംഗങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

ഉപജില്ലാ തലത്തിൽ സംസ്കൃതം സ്‌കോളർഷിപ്പ് നേടിയ കുമാരി നിരഞ്ജന രഞ്ജിത്തിനെ യോഗം അനുമോദിച്ചു.

നാരായണീയം ഒന്നാം ദശകം ഏവരും ചേർന്ന് പാരായണം ചെയ്തു. അദ്ധ്യക്ഷൻ ഡോ. എ പി ഭരതൻ തന്റെ ഉപക്രമ പ്രസംഗത്തിൽ സംഘടനാ പ്രവർത്തനം സുഗമമായി നടത്തുവാൻ ചെറുപ്പക്കാർ മുന്നോട്ട് വരണമെന്ന് പ്രത്യേകം അഭ്യർത്ഥിച്ചു.

യോഗം ഉദ്‌ഘാടനം ചെയ്ത ശ്രീ ടി പി വാസുദേവ പിഷാരോടി അച്യുതമ്മാവന്റെ 90മത് പിറന്നാൾ മുതൽ ഇന്നേവരെ പട്ടാമ്പി ശാഖയുടെ യോഗം ഇവിടെ വെച്ച് നടത്തുവാൻ മുൻ കൈ എടുത്ത പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു.

അച്യുതമ്മാവനെ അനുസ്മരിച്ച് സംസാരിച്ച ശാഖയുടെ മുൻ പ്രസിഡണ്ട് കെ പി ഗോപാല പിഷാരോടി (റിട്ട. ഡിസ്. രജിസ്ട്രാർ) അച്യുതമ്മാവനോടൊപ്പം പ്രവർത്തിച്ച കാലങ്ങൾ അയവിറക്കി. ഇത്തരം അനുസ്മരണങ്ങളിലൂടെ നാം നമ്മുടെ പൂർവ്വികരെ മറന്നിട്ടില്ലെന്ന കാര്യം ഏവരും ഓർമ്മിക്കണമെന്നും പറഞ്ഞു.

ശാഖയുടെ ആദ്യകാല പ്രവർത്തകരിൽ(ഇപ്പോഴും പ്രവർത്തിക്കുന്ന) ഒരാളായ ശ്രീ മഹാദേവ മംഗലത്ത് ചന്ദ്രശേഖരൻ മാസ്റ്ററെ യോഗം അനുമോദിച്ചു. ശ്രീ ചന്ദ്ര ശേഖരൻ മാസ്റ്റർ തന്റെ മറുപടി പ്രസംഗത്തിൽ ശാഖാ പ്രവർത്തനങ്ങൾക്ക് ഹരിശ്രീ കുറിച്ചത് പട്ടാമ്പി ശാഖയിലൂടെയാണെന്നും ആയതിനാൽ താൻ പട്ടാമ്പി ശാഖയോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും പറഞ്ഞു.

ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി(സമാജം മുൻ പ്രസിഡണ്ട്) ശ്രീമതി ലീലാമണി രാമചന്ദ്രൻ(തൃശൂർ) ശ്രീ വി പി ഉണ്ണികൃഷ്ണൻ, കുളപ്പുള്ളി എന്നിവർ ആശംസകൾ നേർന്നു.

ശ്രീ എ പി രാമകൃഷ്ണന്റെ നന്ദി പ്രകാശനത്തിന് ശേഷം അദ്ധ്യക്ഷൻ യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടം നൽകി. ഒരു മണിയോടെ യോഗം സമാപിച്ചു.

Click on the link to see photos of the event.

https://samajamphotogallery.blogspot.com/2022/04/110.html

1+

Leave a Reply

Your email address will not be published. Required fields are marked *